ശംഭുവിന്റെ ഒളിയമ്പുകൾ 43 [Alby] 367

ആരും തന്നെ രക്ഷിക്കാനില്ല എന്നവന് ഉറപ്പായിരുന്നു.കാരണം റപ്പായി മാപ്പിളയും ബോധം മറഞ്ഞു കിടക്കുകയാണ് എന്നാണ് അവന്റെ മനസ്സിൽ.

ചെറിയ വെളിച്ചത്തിൽ ആരെന്ന് പോലും തിരിച്ചറിയാൻ അവന് കഴിഞ്ഞില്ല.അണയുന്നതിന് മുൻപ് തന്നെ പണിഞ്ഞവനും….. എന്ന ചിന്തയിൽ കത്തി ദേഹത്തു നിന്ന് വലിച്ചൂരിയ ശംഭു വെട്ടിത്തിരിഞ്ഞ് ഇരുട്ടിലേക്ക് മറയാൻ തുടങ്ങിയ ഗോവിന്ദിന്റെ കഴുത്ത് ലക്ഷ്യമാക്കി ഊരിപ്പിടിച്ച
കത്തി എറിയുകയായിരുന്നു.

“ഇനി നീയും വേണ്ട”പറഞ്ഞു തീരും മുന്നേ ഗോവിന്ദിനൊപ്പം ശംഭുവും നിലത്തേക്ക് വീണുകഴിഞ്ഞിരുന്നു.

ഈ കാഴ്ച്ചകണ്ട് ഞെട്ടിയ കത്രീന സാധാരണ സ്ഥിതിയിലെത്താൻ കുറച്ചു സമയമെടുത്തു.അതെ സമയം ഗോവിന്ദിന്റെ ജീവൻ നഷ്ട്ടപ്പെട്ടിരുന്നു.ശംഭുവാകട്ടെ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലും.

സംയമനം വീണ്ടെടുത്ത രുദ്രക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി.
ഗോവിന്ദ് ഇനിയില്ല എന്ന സത്യവും അവൻ ചതിച്ചു എന്ന തോന്നലും അവളുടെ ചിന്തയെ നിയന്ത്രിച്ചു.
ഇനി ശംഭുവാണ് തന്റെ മുന്നിലുള്ള ഏക വഴിയെന്ന തിരിച്ചറിവ് അവളെ കൂടുതൽ ക്രിയാത്മകമായി പ്രവർത്തിപ്പിച്ചു.

റപ്പായിയെ അവിടെയുപേക്ഷിച്ച്
കത്രീനയുടെ സഹായത്തോടെ രുദ്ര കൃത്യസമയത്തു തന്നെ ശംഭുവിനെ ഹോസ്പിറ്റലിൽ എത്തിച്ചു.ഗോവിന്ദിനെ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു.

കത്രീന നേരിട്ട് സീൻ സേഫ് എന്നുറപ്പിച്ചശേഷം റപ്പായിയെ ചിലത് വിലക്കുകയും ചെയ്തിട്ടാണ് പോലീസ് നടപടി ആരംഭിച്ചതുപോലും.എല്ലാം രുദ്ര പറഞ്ഞതു പ്രകാരം കത്രീനയുടെ ബുദ്ധിയിൽ വിരിഞ്ഞവയും.
എന്തിന് ഇൻഫോർമർ പോലും കത്രീനയുടെ വക
സംഭാവനയായിരുന്നു.പക്ഷെ അപ്പോഴും ശംഭുവിന്റെ ജീവൻ അവർക്ക് വിലപ്പെട്ടതായിരുന്നു.

പിന്നീടാണ് പുറം ലോകം കാര്യങ്ങളറിയുന്നത്.നാട്ടുകാരെ ബോധിപ്പിക്കാൻ ഗോവിന്ദനെ മാധവൻ തറവാട്ടിൽ തന്നെയടക്കി.ചടങ്ങ് കഴിഞ്ഞതും സുരയെ പെണ്മക്കൾക്ക് കാവൽ നിർത്തി ശംഭുവിനടുത്തേക്ക് പായുകയായിരുന്നു മാധവൻ ഒപ്പം സാവിത്രിയും.

കമാൽ അപ്പോഴും ഹോസ്പിറ്റലിൽ തന്നെയുണ്ട്.
മാധവൻ അവിടേക്കെത്തുമ്പോൾ ആകെ അസ്വസ്ഥനായി കമാൽ
ഇന്റെന്സിവ് കെയർ യൂണിറ്റിന് മുന്നിലുണ്ടായിരുന്നു.

“മാഷെ…….. അല്പമൊന്ന് വൈകി”
കണ്ടതും ഒരു പൊട്ടിക്കരച്ചിലോടെ കമാൽ മാധവന്റെ തോളിലേക്ക് ചാഞ്ഞു.
ഏൽപ്പിച്ചത് ആദ്യമായി നടക്കാതെ പോയതിന്റെയും താൻ പരാജയപ്പെട്ടു എന്നതിന്റെ വിഷമത്തിലുമായിരുന്നു കമാൽ.

“മ്മ്മ്……….ആരെയും പഴിക്കാൻ ഇപ്പോൾ സമയമില്ല.പക്ഷെ പിഴവ് സംഭവിച്ചു.അത് ആർക്കായാലും അകത്തുകിടക്കുന്നത് എന്റെ ചെക്കനാ.ഇത്രയും നാൾ എനിക്ക് കൂട്ടായി നിന്നവൻ.അവനുണ്ടേൽ ഒരു ധൈര്യമായിരുന്നു.അവനാ ഇന്ന് പ്രാണൻ കൈവിട്ടുപോവും എന്ന് പറഞ്ഞുകൊണ്ട്……അവൻ ഇല്ലേല് എനിക്ക് തോൽവിയാ. അതറിയാം ചിലർക്ക്.അതാ ഞാൻ……പക്ഷെ കഴിഞ്ഞില്ല.
എന്നെ തോൽപ്പിച്ചുകൊണ്ട് അവൻ മരണത്തോട് മല്ലിടുന്നു.”

“അവൻ തിരിച്ചുവരും മാഷെ. ഇല്ലേല് കമാൽ മാഷിന്റെ മുന്നിൽ സ്വയം തീരും.അതെന്റെയുറപ്പ്.”
സങ്കടം സഹിക്കവയ്യാതെ കമാൽ പറഞ്ഞു.

“അവനെ എനിക്ക് വേണം. എങ്ങനെ എന്റെ മുന്നിൽ നിന്നും പോയോ,അങ്ങനെ.”

“അവനങ്ങനെ നമ്മളെ വിട്ടു പോവാൻ കഴിയില്ല മാഷെ.ഭാഗ്യം

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

107 Comments

Add a Comment
  1. അച്ചായാ….
    ഹാപ്പി ഈസ്റ്റർ… വൈകിപ്പോയി എന്നാലും….
    ശംഭു വന്നില്ലാട്ടാ….???

    1. വൈകിയ വേളയിലും ഈസ്റ്റർ ആശംസകൾ നേരുന്നു.

      ശംഭു അയച്ചിട്ടുണ്ട്.ഉടൻ പബ്ലിഷ് ആകും എന്ന് കരുതുന്നു

      1. Very good news brooo

        1. ഇന്ന് രാത്രി തന്നെ വരും

  2. എടേയ് ഇച്ചായാ എനി അപ്ഡേറ്റ് ?

    1. രണ്ട് ദിവസത്തിനുള്ളിൽ വരും ലില്ലിക്കുട്ടി.
      തീർച്ച

      1. ഹ്മ്മ് എന്നാൽ കൊള്ളാം ?

        ?

      2. Any good news

        1. അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

  3. Any good news brooo
    When will expect

    1. ഉടൻ വരും ബ്രൊ
      എഡിറ്റിംഗ് നടക്കുന്നു

      1. Any good news

        1. ഒന്നും ആയില്ല. കുറച്ചു യാത്രകൾ. അതിനിടയിൽ എഡിറ്റിങ് കഴിയാൻ ബാക്കി. കഴിവതും വേഗം എത്തിക്കാം.

  4. Any good news brooo

    1. ഈ വീക്ക് എൻഡിൽ വരും ബ്രൊ

      1. നാളെ അയക്കുമോ…..

        1. എഡിറ്റിങ് നടക്കുന്നു. തീർന്നാൽ ഉടൻ അയക്കും

          1. @ഫ്രീ ബേഡ് ❤❤❤

  5. Any update broo

    1. ശംഭു എഴുതുന്നു.വരുന്ന ശനിയാഴ്ച വരും

      1. ഇന്ന് അയക്കുമോ

        1. എഴുതി കഴിഞ്ഞിട്ടില്ല

  6. Bro vegam idane bro pine veenayum shambum onnikanam oru agraham indu anthayalum kathirikunu

    1. വേഗത്തിൽ തരാൻ ശ്രമിക്കാം ബ്രൊ.

      താങ്ക് യു

  7. വീണക്ക് മെന്റൽ ആയോ എന്നൊരു സംശയം ഇല്ലാതില്ല അല്ലെങ്കിൽ എന്തോ മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രവർത്തികൾ.ശംഭു പെട്ടെന്നു ത്തന്നേ റിക്കവറി ആവട്ടെ.ഗോവിന്ദ് ഇത്ര പെട്ടെന്ന് ചാവേണ്ടീരുന്നില്ല.ന്തായാലും അടിപൊളി ആയി തന്നെ മുന്നോട്ട് പോകട്ടെ.

    1. വീണയിപ്പോൾ ഒരു ചോദ്യമാണ്. എന്തിനവൾ ഇങ്ങനെ പെരുമാറുന്നു എന്നത് ഗായത്രിക്ക് അത്ഭുതവും പേടിയുമാണ് നൽകുക.എല്ലാം വഴിയേ അറിയാം

      താങ്ക് യു ബ്രൊ

  8. Bro ഞാൻ പറഞ്ഞ revenge പ്രതീക്ഷിക്കാമോ

    1. എന്തും സംഭവിക്കാം

  9. Thanks, കട്ട വെയ്റ്റിംഗ് ?

    1. താങ്ക് യു റോസി

  10. സമയം പോലെ മതി പ്രിയ രാജാ.

    നാളുകൾക്ക് ശേഷം ഇവിടെയും കണ്ടതിൽ സന്തോഷം.

    രുക്കു തുടർന്നും എഴുതും എന്ന് കരുതുന്നു

    ആൽബി

Leave a Reply

Your email address will not be published. Required fields are marked *