ശംഭുവിന്റെ ഒളിയമ്പുകൾ 45 [Alby] 302

ശംഭുവിന്റെ ഒളിയമ്പുകൾ 45

Shambuvinte Oliyambukal Part 45 |  Author : Alby | Previous Parts

 

“മ്മ്മ്മ്മ്…… വന്നു അല്ലെ?”ശംഭു ചോദിച്ചു.

“പിന്നെ വരാതെ ”

“എന്താ ഉദ്ദേശം?എന്തിനാ വീണ്ടും ഇങ്ങോട്ട്?”

“എനിക്കതിന്റെ ആവശ്യമുണ്ടെന്ന് കൂട്ടിക്കോ.പിന്നെ എന്റെ ഉദ്ദേശം ഇയാളറിയണ്ട.”

“ഒരുത്തനിവിടെ ചാകാൻ കിടന്നിട്ട് പോലും ഒന്നങ്ങോട്ട് കണ്ടില്ല.
അത്രയും വെറുത്തുപോയോ എന്നെ?”

“കണക്കായിപ്പോയി.അമ്മാതിരി ചെയ്ത്തല്ലെ എന്നോട് ചെയ്തത്. എന്നിട്ട്…….”

“പറ്റിപ്പോയി,വഴങ്ങേണ്ടിയും വന്നു. കൂട്ടുകാരിയെ വിശ്വസിച്ച് എല്ലാം പറഞ്ഞിട്ട് അവര് തന്നെ ഇപ്പോൾ തിരിഞ്ഞില്ലേ?”

അതുകേട്ട് വീണ പല്ല് ഞെരിച്ചു. അതവന് നന്നായി കേൾക്കാമായിരുന്നു.

കത്രീന രുദ്രക്കൊപ്പം ചേരുമെന്ന് അവളൊരിക്കലും കരുതിയതല്ല.
ഏറ്റവും വിശ്വസിച്ചവൾ തിരിഞ്ഞപ്പോൾ ഇടിവെട്ടേറ്റ സ്ഥിതിയായിരുന്നു വീണക്ക്.
താനായി എല്ലാം പറയുകയും ചെയ്തു എന്നത് വീണയെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു.

അവർ മുതലെടുക്കാൻ തുടങ്ങും എന്ന് ഉറപ്പിച്ചുതന്നെയാണ് അവൾ മുന്നോട്ട് പോകുന്നത്.
രുദ്രയെ തടയാൻ,കത്രീനക്ക് മൂക്ക് കയർ ഇടാൻ എന്തോ ഒന്ന് അവൾ മനസ്സിൽ കണ്ടിരുന്നു.

“എന്താ ഇത്ര ആലോചിക്കുന്നേ?”
വീണയുടെ നിപ്പ് കണ്ട് ശംഭു ചോദിച്ചു.

“എന്നെപ്പറ്റിച്ചവരെ എന്ത്‌ ചെയ്യണം എന്ന് ചിന്തിച്ചുപോയതാ.”വീണ പറഞ്ഞു.

“തനിക്കെന്നെ വേണ്ടാതായല്ലെ? ഇനി ഞാൻ ആർക്കും ഭാരമാവില്ല,
സത്യം.”

“എന്താ പറഞ്ഞേ…….?”ഒരു ഞെട്ടലോടെ വീണ ചോദിച്ചു.

“മടക്കമില്ലാത്ത യാത്രക്ക് സമയമായി എന്നൊരു തോന്നൽ.”

“കൊതിപ്പിക്കല്ലേ…….”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

86 Comments

Add a Comment
  1. ഇന്ന് ഉണ്ടാവുമോ

    1. ഇന്നുണ്ടാവില്ല

      1. കഥയുടെ ഫ്ലോ അങ്ങ്പോകും

        1. അല്പം വ്യക്തിപരമായ തിരക്കുണ്ട്. എന്നാലും എഴുതുന്നുണ്ട്. നാളെ വൈകിട്ട് പോസ്റ്റ് ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നു.

  2. ഇനിയെന്നാ….വരും കുഞ്ഞാവേ….

    1. ഉടൻ വരും

  3. വായിച്ചു ഓരോ പാർട്ട് കഴിയുമ്പോഴും ഇത് എന്താ നടക്കുന്നത് ഓരോ പാർട്ട് വായിക്കാൻ തുടങ്ങുമ്പോഴും ഒന്ന് കരക്ക് എത്തും എന്ന് പ്രതീക്ഷിക്കും അവസാനം ആകുമ്പോൾ ഒന്നും ആകില്ല

    പിന്നെ ഈ പാട്ടിൽ ആകപ്പാടെ ഉള്ള ആശ്വാസം വീണയും ശംഭുവും ഒന്നിച്ചു❤️❤️❤️

    എന്തായാലും വെയ്റ്റിംഗ് for next part

    Comment ഇടാൻ വൈകി ഈ കഥയുടെ first comment ഞാനാണ് ഇട്ടത് എങ്കിലും ഇപ്പൊ ആണ് ഇങ്ങനെ ഒരു കമൻ്റ് ഇടാൻ പറ്റിയത്

    1. അതെ, ഈ കഥയുടെ ഫസ്റ്റ് കമന്റ്‌ താങ്കൾ ആണിട്ടത്.നന്ദിയറിയിക്കുന്നു.

      കരക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ഞാൻ. തട്ടിക്കൂട്ടാനാണെങ്കിൽ രണ്ട് പാർട്ടിൽ തീരും. പക്ഷെ തട്ടിക്കൂട്ടാൻ താത്പര്യം ഇല്ലാത്തത് മൂലം കഥയുടെ വഴിയേ ഞാനും പോകുന്നു.

      വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം

      1. അങ്ങനെ ഒരു തട്ടിക്കൂട്ട് വേണ്ട അത് ആവശ്യവും ഇല്ല എഴുതുക അധികം വൈകാതെ തരാൻ ശ്രമിക്കുക ?????

        1. തട്ടികൂട്ടുന്ന പ്രശ്നമേയില്ല.

          എഴുത്തിലാണ്. അടുത്ത ഭാഗം ഉടനെ എത്തും

  4. അഛായോോോോോോോ…..പൊളിച്ചു …ഒറ്റപ്രസ്നേ ഒള്ളൂ…അപരാജിതൻ …കാത്തിരികണപോലെ കാത്തിരികണം …റൊമ്പാ കഷ്ടമാണ്…അണ്ണാ…ദ

    1. വ്യക്തിപരമായ കുറച്ചു തിരക്കുകളാണനിയാ ഈ വൈകലിന് കാരണം. അപ്പോഴും സ്നേഹപൂർവ്വം കാത്തിരിക്കുന്നതിന് നന്ദി അറിയിക്കുന്നു.

      കണ്ടതിൽ വളരെ സന്തോഷം

  5. ❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤❤❤❤❤❤❤❤❤❤

  6. ആൽബിച്ചായാ… സംഗതി പൊരിച്ചു. പക്ഷേ കഴിഞ്ഞ പാർട്ടിന്റെ അവസാനത്തിൽ പറഞ്ഞുനിർത്തിയതിന്റെ ബാക്കി ഈ ഭാഗത്തിൽ ആദ്യം പറഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നായേനെയെന്നു തോന്നി. അതേപോലെ ഓന്ത്‌നിറം മാറുന്നതുപോലെയുള്ള വീണയുടെ മാറ്റവും.

    എങ്കിലും സംഗതി പൊരിക്കുന്നുണ്ട്. അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    1. ജോക്കുട്ടാ

      കണ്ടതിൽ സന്തോഷം.നിർത്തിയിടത്തും നിന്ന് തുടങ്ങുന്ന പതിവ് ശൈലി ഒന്ന് മാറ്റിപിടിച്ചു നോക്കിയതാ.പിന്നെ വീണയെന്ന ഓന്ത്, ഓളെ നമുക്ക് ശരിയാക്കാന്നെ…..

      ആൽബി

      1. ഇജ്ജ് പൊരിക്കു മുത്തേ

        1. പൊരിച്ചേക്കാം

Leave a Reply to Octopus ? Cancel reply

Your email address will not be published. Required fields are marked *