ശംഭുവിന്റെ ഒളിയമ്പുകൾ 51 [Alby] 172

കൂടെയുള്ളവരെ പറഞ്ഞുമനസ്സിലാക്കാൻ കുറച്ചു സാവകാശം മാത്രം അയാൾ വിക്രമനോട്‌ ആവശ്യപ്പെട്ടു.അത് വിക്രമനും സ്വീകാര്യമായിരുന്നു.

ഒരു സ്വര്യ ജീവിതം ഇരുമ്പൻ ആഗ്രഹിച്ചുതുടങ്ങിയിരുന്നു.ആ ആഗ്രഹത്തിന് പിന്നിൽ ഇരുമ്പൻ ആരോടും പറയാതിരുന്ന, എന്നാൽ ആഗ്രഹിച്ച പ്രണയം അവനെ തേടിയെത്തിയപ്പോൾ മുതൽ ഇരുമ്പനും മാറ്റം ആഗ്രഹിച്ചുതുടങ്ങുകയായിരുന്നു

ഓർമ്മകളിൽ നിന്നുണർന്നപ്പോൾ വിക്രമൻ വേപ്പിൻപാടം പോലീസ് സ്റ്റേഷന് മുന്നിലെത്തിയിരുന്നു. ഒന്ന് ശ്വാസം വലിച്ചു വിട്ട് അയാൾ അവിടെ കാല് കുത്തി.

‘അവിടെയുള്ള പ്രശ്നങ്ങൾക്ക് എങ്ങനെയും പരിഹാരം കാണും എന്നയുറപ്പോടെ. നാട്ടിലെ സാദാരണക്കാർക്കും സ്വസ്ഥതയും സുരക്ഷയും താൻ ഉറപ്പുവരുത്തും എന്ന ദൃഢനിശ്ച യത്തോടെ.’

സഹപ്രവർത്തകർ അയാൾക്ക് സ്വീകരണം നൽകി.വിക്രമൻ അവിടെ ഇൻസ്‌പെക്ടർ ആയി ചാർജ് എടുത്തു,തന്നെയും കാത്തിരിക്കുന്ന പ്രശ്നങ്ങളുടെ വ്യാപ്‌തിയറിയാതെ. ******** ശംഭുവിപ്പോൾ വീണയുടെ തറവാട്ടിലാണ് താമസം. കിള്ളിമംഗലത്തുനിന്നും ഇറങ്ങി നേരെ പോയത് അങ്ങോട്ടേക്ക് ആയിരുന്നു.വിനോദ് അവരെ അവിടേക്ക് കൂട്ടിക്കൊണ്ട് വന്നു എന്ന് പറയുന്നതാവും ശരി.

ഒരു ഫ്ലാറ്റിലേക്ക് മാറാനായിരുന്നു ഉദ്ദേശമെങ്കിലും വിനോദിന്റെ സ്നേഹപൂർവ്വമുള്ള വാശിയും ഏഴാം മാസത്തിൽ എത്തിയ വീണയുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ശംഭുവും സമ്മതം മൂളി.കൂടാതെ രുദ്രയുടെ അഭിപ്രായവും അതുതന്നെ ആയിരുന്നു.തന്റെ കൂടപ്പിറപ്പിന്റെ വാക്കുകളും അവന് തട്ടാൻ കഴിഞ്ഞില്ല.

ഹോസ്പിറ്റലിൽ നിന്ന് പേര് വെട്ടി ഒരാഴ്ച്ച രുദ്ര വീണയുടെ തറവാട് വീട്ടിലായിരുന്നു.പൂർണ്ണമായും ഭേദമായപ്പോൾ അവൾ അവരോട് യാത്രപറഞ്ഞിറങ്ങി.

സ്വന്തം കൂടപ്പിറപ്പിന്റെ ജീവൻ അപകടത്തിലാണെന്നറിയാവുന്നശംഭു കൂടെ നിക്കാൻ പറ്റും വിധം പറഞ്ഞു നോക്കിയെങ്കിലും രുദ്രയത് ചെവിക്കൊണ്ടില്ല.

“ഇപ്പോൾ നീ ഭാര്യയുടെയും വരാനിരിക്കുന്ന കുഞ്ഞിന്റെയും കാര്യം മാത്രം നോക്ക്.പുറത്തെ കാര്യങ്ങൾ അത്ര വെടിപ്പല്ല, ഞാനും കൂടി ഇവിടെനിന്നാൽ അപകടസാധ്യത കൂടുകയെയുള്ളൂ.”എന്നായിരുന്നു രുദ്രയുടെ നിലപാട്. അത് മറ്റുള്ളവർക്കും ശരിയായി തോന്നി.

“പുറത്ത് ഞാനുണ്ടായെ മതിയാകൂ.എന്നെ സഹായിക്കാൻ ഇരുമ്പൻ സുരയും കമാലുമുണ്ട്. എനിക്ക് പൊരുതിയെ പറ്റൂ.ഇപ്പൊ നിങ്ങൾക്ക് വേണ്ടിക്കൂടിയാണ് എന്റെ പോരാട്ടം.” അത്രയും പറഞ്ഞിട്ട് രുദ്ര അവിടെനിന്നിറങ്ങി.കമാലാണ് കൂട്ടാൻ എത്തിയത്.അവർ പോയ നേരം തന്നെ ഒരു ഓട്ടോ ആ മതിൽകെട്ടിനുള്ളിലേക്ക് വന്നു.

ഗായത്രിയായിരുന്നു അതിൽ.വീട് വിട്ടിറങ്ങിവന്നതാണെന്ന് വ്യക്തം. “എന്താ കിള്ളിമംഗലത്തെ കുട്ടി ഇതുവഴി?”ചോദ്യം വീണയുടെ അമ്മയുടെ വകയായിരുന്നു. വീണ്ടും എന്തോ ചോദിക്കാൻ വന്ന അമ്മയെ വീണ കണ്ണുകൾ കൊണ്ട് വിലക്കി.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

54 Comments

Add a Comment
  1. ഇച്ചായൻ്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ഒപ്പം ശംഭുവിൻ്റെയും

    1. ഇച്ചായൻ വന്നു
      ശംഭുവും വരും

  2. ക്ഷമ ചോദിക്കാൻ മാത്രമേ ഇപ്പോൾ കഴിയൂ, കാരണം ഒന്നര വർഷം ഗ്യാപ് വന്ന ശേഷം ആണ് ഈ കഥക്ക് ഒരു ന്യൂ പാർട്ട്‌ ഞാൻ ഇടുന്നത്.വ്യക്തിപരമായി മോശം അവസ്ഥയിലൂടെ കടന്നുപോയതിന്റെ പ്രശ്നം ആയിരുന്നു എല്ലാം.പലതും ഒഴിവാക്കേണ്ടി വന്നു, ആക്കൂടെ എഴുത്തും.പക്ഷെ തിരിച്ചു വന്നപ്പോൾ പഴയ ഒരു കണ്ടിന്യുറ്റി കിട്ടാൻ എവിടെയൊ ഒരു ബ്ലോക്ക്‌. അതാണ് പുതിയ പാർട്ട്‌ താമസിക്കുന്നത്. ഞാൻ ഇപ്പോൾ ശംഭു മാത്രം ആണ് വായിക്കുന്നത്, എന്റെ പോരായ്മകൾ തിരുത്തി എഴുതാൻ ഉള്ള ബ്ലോക്ക്‌ മാറ്റി കഥ പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ് ഞാൻ. ഇപ്പോൾ ഏതാണ്ട് ഞാൻ ട്രാക്കിൽ ആണ്, ഫെബ്രുവരി ഫസ്റ്റ് വീക്ക് മുതൽ ശംഭു ഊർജ്ജസ്വലനായി നിങ്ങളിലെക്കെത്തും ഒരു മുടക്കവും കൂടാതെ

    സ്നേഹപൂർവ്വം
    എന്റെ വായനക്കാരോട് ക്ഷമ ചോദിച്ചുകൊണ്ട്

    ആൽബി

    1. ഇനിയും അധികം വൈകാതെ പോരട്ടെ

  3. ബ്രോ ഈ കഥ ഉപേക്ഷിച്ചോ …….എന്തെങ്കിലും ഒരു update നൽകൂ

  4. ബാക്കി എവിടെ സഹോ നീണ്ട ഇടവേള എടുക്കുന്നതും പേജുകൾ കുറയുന്നതു വായനസുഖം ഇല്ലാതാക്കും അതുപോലെ ഒരു കളി ഉണ്ടായിട്ട് മുപ്പത് പാർട്ടുകൾ ആയി എന്തു പറ്റി അച്ചായോ

  5. ബാക്കി എന്ന് വരും ബ്രോ

  6. ഇപ്പോൾ കളികൾ ഒന്നും ഇല്ലല്ലോ ബ്രോ എന്തു പറ്റി ഒരോ പാർട്ടും വരുന്നത് ഒരു കൊല്ലം കഴിഞ്ഞിട്ടാണ് ഹെൽത്ത് ഒക്കെ ആയോ

  7. ബ്രോ ഇനിയും കാത്തിരുന്നു ഒന്ന് പോസ്റ്റ്‌ ചെയ്യൂ pls

    1. ഹെൽത്ത് ഓക്കേ ആയി ബ്രൊ. ഫൈനൽ എഡിറ്റിംഗ് നടക്കുന്നു. ഉടനെ അടുത്ത ഭാഗം വരും

      കാത്തിരിക്കുന്നതിനു നന്ദി
      സ്നേഹപൂർവ്വം
      ആൽബി

        1. കാത്തിരിക്കുന്ന് മടുത്തുകാണും അല്ലെ കിങ് ബ്രൊ.നന്ദിയുണ്ട് ഈ എളിയവന്റെ ചുവരിൽ എത്തിനോക്കുന്നതിനും കഥയെക്കുറിച്ച് തിരക്കുന്നതിനും.

          ഉറപ്പ്‌ തരുന്നു.ഈ കഥ ഇട്ടിട്ട് പോകില്ല.പുതിയ പാർട്ട് എഡിറ്റ്‌ കഴിഞ്ഞു, സ്വല്പം കറക്ഷൻ ബാക്കി ഉണ്ട്. ഉടനെ പബ്ലിഷ് ആകും കേട്ടൊ.

          സ്നേഹപൂർവ്വം
          ആൽബി

  8. കാത്തിരുന്നു കാത്തിരുന്നു എനിക്ക് വിഷമം ഒന്നും ഇല്ല എന്നാലും ചെറിയ സങ്കടം..??

    1. സങ്കടം ഉടനെ തന്നെ മാറും.

      ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.പനി പിടിച്ചു അഡ്മിറ്റ് ആയിരുന്നു. ഇന്ന് വൈകിട്ട് ഡിസ്ചാർജ് കിട്ടും. അതാ പോസ്റ്റ്‌ ചെയ്യാൻ കഴിയാതിരുന്നത്.

      നൽകുന്ന സപ്പോർട്ട് ന് സ്നേഹം അറിയിക്കുന്നു.

      ആൽബി

        1. കിങ് ബ്രൊ, കണ്ടതിൽ സന്തോഷം.ഡിസ്ചാർജ് ആയി പിറ്റേന്ന് തന്നെ റീ അഡ്മിറ്റ് ആകേണ്ടി വന്നു. ഇപ്പൊ വീട്ടിൽ റസ്റ്റ് ആണ്. ആരോഗ്യം മെച്ചപ്പെട്ടുവരുന്നു. എഴുതാൻ തുടങ്ങി, വൈകാതെ പോസ്റ്റ് ചെയ്യാം.

          ഈ വാളിൽ ഇടക്ക് എത്തിനോക്കുന്നതിൽ സന്തോഷം.
          നന്ദി അറിയിക്കുന്നു

          ആൽബി

  9. കൂട്ടുകാരെ

    എഡിറ്റിങ് നടക്കുകയാണ്
    ചൊവ്വാഴ്ച പബ്ലിഷ് ആകും കേട്ടൊ

    സ്നേഹപൂർവ്വം
    ആൽബി

    1. അത് പറയാൻ നീ ഏതാ…..??

      1. കിങ് ബ്രൊ. കണ്ടതിൽ സന്തോഷം. പറയുന്നവർ പറഞ്ഞുകൊള്ളട്ടെ, അല്പം വൈകി ആണെങ്കിലും ജീവിത പ്രശ്നം മൂലം നട്ടം തിരിയുന്നുണ്ട് എങ്കിലും ശംഭു എനിക്ക് എന്നും പ്രിയപ്പെട്ടതാണ്.അത് ഞാൻ ഉദ്ദേശിച്ചത് പോലെയേ തീർക്കൂ. എടുത്തു പിടിച്ചു തീർക്കാൻ ഉദ്ദേശം ഒട്ടുമില്ല

        ആൽബി

        1. അയച്ചോ ബ്രോ

        2. ഇല്ലാ കിങ് ബ്രൊ

    2. ചെകുത്താനെ സ്നേഹിച്ച മാലാഖ അത് നിർത്തിയോ

  10. എന്ന് കിട്ടും….

    1. തിങ്കളാഴ്ച്ച വൈകിട്ട് പോസ്റ്റ് ചെയ്യും.
      വൈകുന്നതിന് ക്ഷമ ചോദിക്കുന്നു.
      ഫോൺ ശരിയാക്കി കിട്ടിയപ്പോൾ എഴുതിയത് മുഴുവൻ പോയി, ഇപ്പോൾ വീണ്ടും എഴുതുകയാണ്.

      കണ്ടതിൽ സന്തോഷം
      താങ്ക് യു കിങ് ബ്രൊ

      1. അയച്ചോ ????

        1. ഓൺ എഡിറ്റിങ്.ഇച്ചിരി തിരക്കിൽ പെട്ടു. ഏത്രയും വേഗം എത്തിക്കാം

          സോറി ഫോർ delay
          സ്നേഹപൂർവ്വം
          ആൽബി

          1. @king bro
            ഈ വീക്ക് തന്നെ പബ്ലിഷ് ചെയ്യാം കേട്ടൊ

  11. Update

    ഫോൺ പണി തന്നു കൂട്ടുകാരെ
    സൊ ശംഭു ഒരിച്ചിരി താമസിക്കും.
    എഡിറ്റിങ് ബാക്കി ആണ്.
    വൈകില്ല, ഈ മാസം തന്നെ പബ്ലിഷ് ചെയ്യാം

    1. Waiting…….♥️♥️♥️

      1. ഫോൺ ശരിയാക്കി കിട്ടി ബ്രൊ. ഉടൻ തന്നെ ശംഭു എത്തിക്കാം കേട്ടൊ

  12. ശത്രുക്കളുടെ എണ്ണം കുറയുന്നു കൂട്ടുന്നു അതിൻ്റെ കൂടെ കൂട്ടിനു ഉള്ളവർ പോലും എങ്ങനെ ഉളളവർ എന്ന് അറിയാതെ എൻ്റെ പാവം ശംഭുവും വീണയും…….

    1. ഹായ് കിങ് ബ്രൊ

      കണ്ടില്ലല്ലോ എന്ന് വിചാരിച്ചു. കണ്ടതിൽ സന്തോഷം.

      കഥ പഴയ ട്രാക്കിലേക്ക് എത്തിക്കുകയാണ് എന്ന് ഞാൻ പറഞ്ഞിരുന്നു. അടുത്ത അധ്യായം വരുമ്പോൾ ബ്രോയുടെ എല്ലാ സംശയങ്ങളും മാറും. ഒരു ക്ലിയർ പിക്ചർ ഉണ്ടാകും അതിൽ എന്ന് ഉറപ്പ് തരുന്നു.

      പാവം അല്ലെ എന്റെ ശംഭുവും വീണയും അവരെ അത്ര ബുദ്ധിമുട്ടിക്കുന്നതും ശരിയല്ല.

      താങ്ക് യു ബ്രൊ

      സുഖം എന്ന് കരുതുന്നു.
      വീണ്ടും കാണാം

      1. സുഖം ബ്രോ

        കഥ നേരത്തെ വായിച്ചു കമൻ്റ് ഇടാൻ മറന്നു പോയി……??

        അപ്പോ ഇനി അടുത്ത യുദ്ധത്തിന് ആയി waiting…….♥️♥️♥️

        1. കമന്റ്‌ വൈകി എന്നത് ഒരു പ്രശ്നമേയല്ലാ.വായിച്ചു എന്നറിയുന്നത് തന്നെ വലിയ സന്തോഷം.

          യുദ്ധം തുടങ്ങുകയാണ് ഇനി

          ആൽബി

  13. ഇടവേളക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം, ഇപ്പോഴാണ് story പിന്നേം വന്നത് കണ്ടത്. വായിച്ചപ്പോൾ മുൻ ഭാഗങ്ങളെ പോലെ ഒരു ത്രില്ല് കിട്ടിയില്ല. പെട്ടെന്ന് തീർക്കാൻ വേണ്ടി എഴുതുന്ന പോലെ, ഒരുപാട് നാളത്തെ gap വന്നത് കൊണ്ടാണോ എന്നറിയില്ല. ഉഷാറാവട്ടെ

    1. റഷീദ് ബ്രൊ…….

      കണ്ടതിൽ വീണ്ടും സന്തോഷം.ഈ ചുവരിൽ സ്ഥിരം സാന്നിധ്യം ആയിരുന്ന ബ്രോയെ കണ്ടില്ലല്ലോ എന്ന് കരുതിയിരിക്കുകയായിരുന്നു.

      ശരിയാണ്, ഗ്യാപ് കുറച്ച് അധികം തന്നെ വന്നപ്പോൾ കഥ ചെറുതായി കയ്യിൽ നിന്ന് പോയി. അത് കഴിഞ്ഞ ഭാഗങ്ങളിൽ കൂട്ടുകാർ പറഞ്ഞിട്ടുമുണ്ട്. പഴയ ട്രാക്കിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണിപ്പോൾ.

      പെട്ടെന്ന് തീർക്കാൻ വേണ്ടി എഴുതിയതായി തോന്നിയെങ്കിൽ ഞാൻ അങ്ങനെ ചിന്തിച്ചു എഴുതിയതല്ല എന്ന് പറഞ്ഞുകൊള്ളട്ടെ.

      സ്നേഹപൂർവ്വം ഉള്ള വാക്കുകൾക്ക് നന്ദി അറിയിക്കുന്നു.

      ആൽബി

  14. ഹായ് പ്രേം

    ആവശ്യം ഞാൻ ഡോക്ടറെ അറിയിക്കാം കേട്ടൊ. Pdf അദ്ദേഹം ആണ് തയ്യാറാക്കി ഇടുന്നത്.

    താങ്ക് യു

  15. പൊന്നു.?

    ആൽബി ചേട്ടായി….. സൂപ്പർ കഥ. പക്ഷേ, ഒരു പരാതി…. പേജിന്റെ കാര്യത്തിൽ മാത്രം…… അതൊന്നു കൂട്ടാൻ പറ്റുമോ….

    ????

    1. ഹായ് പൊന്നു. സുഖം തന്നെയെന്ന് കരുതുന്നു.

      പരാതി പരിഹരിക്കാം.പേജ് കൂട്ടാം കേട്ടൊ

      താങ്ക് യു

    2. Machane adutha part petten ponotte pinne peges kootan marakalle

      1. ഹായ് നസി

        അടുത്ത ഭാഗം എഴുതാൻ തുടങ്ങി. പേജുകൾ കൂട്ടി ഏത്രയും വേഗം എത്തിക്കാം

        താങ്ക് യു

  16. ആൽബി
    എഴുതുന്ന കമന്റുകൾ മോഡറേറ്റ് ചെയ്തതിനു ശേഷം ഗ്രൂപ്പിൽ വരുന്നുണ്ടോ എന്നുപോലും അറിയില്ല, എന്തായാലും കുറെ കാലങ്ങൾക്ക് ശേഷം ആൽബി തിരിച്ചെത്തിയത് മുതൽ വീണ്ടും ഞാൻ ഗ്രൂപ്പിൽ സജീവമാണ്, കമന്റുകൾ ഇടാറുണ്ട് പക്ഷേ പലപ്പോഴും അത് ഡിസ്പ്ലേ ആയി കാണുന്നില്ല. കഥ വളരെ ത്രില്ലിംഗ് ആയിട്ട് മുന്നോട്ടുപോകുന്നു സമയക്കുറവ് ഉണ്ടാവുമെന്ന് അറിയാം എങ്കിലും പഴയതുപോലെ പേജുകൾ കൂട്ടി എഴുതാൻ നോക്കുക. ശംഭുവിന്റെ കഥ കുറച്ച് പരത്തി പറയാതെ വലിച്ചു ഓടിച്ചു വിട്ടാൽ അതിൻറെ ഓവറോൾ ത്രില്ലിംഗ് മൂട് നഷ്ടപ്പെട്ടു പോകും. ഒരു 45 പേജ് എങ്കിലും ചുരുങ്ങിയത് വേണ്ട ഒരു ഭാഗമാണ് ആൽബി 13 പേജിൽ ചോദിക്കും അതുകൊണ്ട് പറഞ്ഞതാണ്.

    1. ഹായ് ഏട്ടൻ ബ്രൊ

      മോഡറെഷൻ പ്രശ്നം ഉണ്ടല്ലെ,അത് പരിഹരിക്കാൻ കുട്ടൻ ഡോക്ടറെ തന്നെ പിടിക്കണം. അങ്ങേർക്കേ അത് ശരിയാക്കാൻ പറ്റൂ.

      ഞാനും കുറെ കാലങ്ങൾക്ക് ശേഷമാണ് ഇവിടെ സജീവമാകുന്നത്.കഥ പൂർത്തിയാക്കും എന്ന് പറഞ്ഞുകൊള്ളട്ടെ. പിന്നെ കമന്റ്‌ വരാത്തത് ചിലപ്പോൾ
      സ്പാം വേർഡ് ഉള്ളത് കൊണ്ടാകും, അതാണ് മോഡറേഷൻ കാണിക്കുന്നത്.

      പഴയതിനേക്കാൾ സമയം കിട്ടുന്നുണ്ട്. പേജ് കൂട്ടി എഴുതാം കേട്ടൊ.അവസാനം പറഞ്ഞത് മനസ്സിലുണ്ട്. എഴുത്തിൽ അങ്ങനെ ചെയ്യാൻ ശ്രമിക്കാം.

      താങ്ക് യു
      ആൽബി

  17. അയമൂസ്

    ഇത് തുടക്കം മുതൽ വായിച്ചു തുടങ്ങിയതാ ഇതിന്റെ ബാക്കി ഇനി ഉണ്ടാവില്ല എന്നാ കരുതിയത് ഇടക്ക് നിറുത്തി പോകില്ല എന്ന് കരുതുന്നു പിന്നെ പേജ് കുറച്ചു കുറഞ്ഞു പോയി അടുത്ത പാർട്ട്‌ പെട്ടന്ന് വരും എന്ന് കരുതുന്നു ?

    1. ഹായ് അയമൂസ്.

      നല്ല വാക്കുകൾ കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു.കുറെയേറെ നാൾ എഴുത്തിൽ നിന്നും ഇവിടെനിന്നും വിട്ടുനിൽക്കേണ്ട സാഹചര്യമുണ്ടായി.തിരികെയെത്തിയതിന് ശേഷം ഇത് മൂനാമത്തെ അധ്യായവും.ഇനി തുടർന്നും ഇവിടെയൊക്കെ കാണും.പേജുകൾ കൂട്ടി,ഇടവേളകൾ കുറച്ച് കഥയുടെ പുതിയ ഭാഗങ്ങൾ നൽകാനുള്ള ആത്മാർത്ഥമായ ശ്രമം ഉണ്ടാകുമെന്നും അറിയിക്കുന്നു.

      സസ്നേഹം
      ആൽബി

  18. വന്നു അല്ലെ തെമ്മാടി ഇനി അങ്ങ് തീർത്തേക്ക് ഒരു 100 പേജിൽ സൂപ്പർ

    1. വന്നെടോ.

      തീർക്കണം.ഒരുനാൾ ഈ കഥയും തീർന്നെ പറ്റൂ.

      താങ്ക് യു ബ്രൊ

    1. ❤❤❤

Leave a Reply

Your email address will not be published. Required fields are marked *