ശംഭുവിന്റെ ഒളിയമ്പുകൾ 51 [Alby] 163

“ഭാരതനൊരു വിഷയമേയല്ല. ഉടുമ്പിനെയെങ്ങനെ……..?”പക്ഷെ മുഴുവിപ്പിക്കാൻ കമാലിന് കഴിഞ്ഞില്ല,വിനോദ് സമ്മതിച്ചില്ല. അതിന് മുന്നേ വിനോദ് അയാളെ തടഞ്ഞുകഴിഞ്ഞിരുന്നു.

“കമാലിന്റെ വല പൊട്ടിക്കാൻ ആമ്പിയറുള്ള ഉടുമ്പുകളുണ്ടൊ ശംഭുവെ…?” എന്ന ചോദ്യവും കമാലിന്റെ തോളിൽ രണ്ട് തട്ടും കൂടിയായപ്പോൾ കമാൽ സ്വയം ആവേശത്തിലായി.

വിനോദ് ട്രാക്കിലായെന്ന് അതോടെ അവർ മനസ്സിലാക്കി. ഒപ്പം അവരും ചാർജ് ആയി.

രുദ്ര അവളുടെതായ രീതിയിൽ മുന്നോട്ട് പോകുന്നു. അത്യാവശ്യഘട്ടങ്ങളിലെ സഹായം ആവശ്യപ്പെടൂ എന്നാണ് അവളുടെ നിലപാട്. അവളുടെ ഗ്യാങ് ഇപ്പൊൾ അവൾക്കൊപ്പം ഉണ്ട്.മാധവനെ വേരോടെ പിഴുത് കളയുക എന്ന ലക്ഷ്യം മാത്രമാണ് ഇപ്പോൾ രുദ്രക്കുള്ളത്,അതിന് ശ്രമിക്കുകയാണവൾ.വീണയുടെ പ്രസവത്തിന് മുന്നേ എല്ലാത്തിനും ഒരറുതിവരുത്തണമെന്നാണ് രുദ്ര പറയുന്നത്.അതിനുള്ള പെടപ്പാട് പെടുകയാണ് അവൾ.

ഇതിനിടയിലും വിക്രമൻ പറഞ്ഞ കാര്യങ്ങൾ എങ്ങനെ മറ്റുള്ളവരെ ധരിപ്പിക്കും എന്ന ചിന്തയിലാണ് ഇരുമ്പൻ.ഇക്കാര്യത്തിൽ ശംഭുവിന് മാത്രമേ തന്നെ സഹായിക്കാനാകൂ എന്ന് ഇരുമ്പ് മനസ്സിലാക്കി.തന്റെ പ്രണയത്തിന് വേണ്ടി എന്തും ചെയ്യാൻ ഇരുമ്പ് തയ്യാറായിരുന്നു.ശംഭുവിനെ ഒന്ന് ഒറ്റക്ക് കിട്ടാൻ അയാളാഗ്രഹിച്ചു.

അവരുടെ ചർച്ചക്കിടയിൽ ദിവ്യ ഒരു വിഷയമായി.കീരിയറിയിച്ച കാര്യങ്ങളാണ് തമ്മിൽ ചർച്ച ചെയ്തത്.കീരി പറഞ്ഞ രണ്ടു പേരുകാർ, അവരുടെ ചിട്ടവട്ടങ്ങൾ,പ്രാഥമിക വിവരങ്ങൾ എന്നിവ ജോലി ഏറ്റെടുത്തു കുറച്ചു സമയത്തിനുള്ളിൽതന്നെ കമാൽ കണ്ടെത്തി വിനോദിനെയറിയിച്ചു. അത്രക്കുമുണ്ട് കമാലിന്റെ വ്യക്തിബന്ധങ്ങൾ.ഉടുമ്പ് എന്ന് പരോളിൽ ഇറങ്ങുമെന്ന് വരെ കമാൽ അറിഞ്ഞുകഴിഞ്ഞിരുന്നു.

അപ്പോഴും ദിവ്യയുടെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്നു.ഒന്നും വിട്ടുപറയാത്തതും വിനോദിനോട്‌ അകലം പാലിക്കുന്നതും പ്രശ്നം തന്നെയായിരുന്നു.ഗർഭം ധരിച്ചത് മുതൽ അവളിൽ മാറ്റം കണ്ട് തുടങ്ങിയതായി വിനോദ് ഓർത്തു

കുഞ്ഞ് മറ്റാരുടെതായിരുന്നുവെ ങ്കിൽ പോലും വിനോദിന് ഇത്രയും നീറില്ലായിരുന്നു.തന്റെ കുറവും അവളുടെ ആഗ്രഹവും അയാൾ അംഗീകരിച്ചിരുന്നു,മാനിച്ചിരുന്നു. വില്ല്യം അവളെ പ്രാപിച്ചിട്ട് പോലും വിനോദ് അവളെ വെറുത്തില്ല. പക്ഷെ വെറുക്കപ്പെട്ടവന്റെ സന്തതിയെ അംഗീകരിക്കാൻ അവന് സാധിക്കില്ലായിരുന്നു. കളയാനവൾക്കും മനസ്സില്ലായി രുന്നു.

അവളോടു താൻ തന്നെ നേരിൽ സംസാരിക്കാം എന്നായിരുന്നു ശംഭുവിന്റെ അഭിപ്രായം.വീണ കുറച്ചു ദിവസമായിട്ട് അവനോട് പറയുന്നതാണ് ജയിലിൽ ചെന്ന് ദിവ്യയെ കണ്ട് സംസാരിക്കാൻ. അപ്പോഴെല്ലാം വിനോദ് തടഞ്ഞു. കാരണം ദിവ്യ എങ്ങനെ പെരുമാറുമെന്ന് അയാൾക്ക് ഒരു ഊഹവുമില്ലായിരുന്നു.പക്ഷെ ഇപ്പോൾ ശംഭു ഉറച്ചുതന്നെയാണ്. വിനോദ് തടസ്സം പറഞ്ഞുനോക്കി. പക്ഷെ ശംഭുവിന് ദിവ്യയെ കണ്ടേ പറ്റൂ എന്നായിരുന്നു നിലപാട്.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

53 Comments

Add a Comment
  1. ക്ഷമ ചോദിക്കാൻ മാത്രമേ ഇപ്പോൾ കഴിയൂ, കാരണം ഒന്നര വർഷം ഗ്യാപ് വന്ന ശേഷം ആണ് ഈ കഥക്ക് ഒരു ന്യൂ പാർട്ട്‌ ഞാൻ ഇടുന്നത്.വ്യക്തിപരമായി മോശം അവസ്ഥയിലൂടെ കടന്നുപോയതിന്റെ പ്രശ്നം ആയിരുന്നു എല്ലാം.പലതും ഒഴിവാക്കേണ്ടി വന്നു, ആക്കൂടെ എഴുത്തും.പക്ഷെ തിരിച്ചു വന്നപ്പോൾ പഴയ ഒരു കണ്ടിന്യുറ്റി കിട്ടാൻ എവിടെയൊ ഒരു ബ്ലോക്ക്‌. അതാണ് പുതിയ പാർട്ട്‌ താമസിക്കുന്നത്. ഞാൻ ഇപ്പോൾ ശംഭു മാത്രം ആണ് വായിക്കുന്നത്, എന്റെ പോരായ്മകൾ തിരുത്തി എഴുതാൻ ഉള്ള ബ്ലോക്ക്‌ മാറ്റി കഥ പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ് ഞാൻ. ഇപ്പോൾ ഏതാണ്ട് ഞാൻ ട്രാക്കിൽ ആണ്, ഫെബ്രുവരി ഫസ്റ്റ് വീക്ക് മുതൽ ശംഭു ഊർജ്ജസ്വലനായി നിങ്ങളിലെക്കെത്തും ഒരു മുടക്കവും കൂടാതെ

    സ്നേഹപൂർവ്വം
    എന്റെ വായനക്കാരോട് ക്ഷമ ചോദിച്ചുകൊണ്ട്

    ആൽബി

    1. ഇനിയും അധികം വൈകാതെ പോരട്ടെ

  2. ബ്രോ ഈ കഥ ഉപേക്ഷിച്ചോ …….എന്തെങ്കിലും ഒരു update നൽകൂ

  3. ബാക്കി എവിടെ സഹോ നീണ്ട ഇടവേള എടുക്കുന്നതും പേജുകൾ കുറയുന്നതു വായനസുഖം ഇല്ലാതാക്കും അതുപോലെ ഒരു കളി ഉണ്ടായിട്ട് മുപ്പത് പാർട്ടുകൾ ആയി എന്തു പറ്റി അച്ചായോ

  4. ബാക്കി എന്ന് വരും ബ്രോ

  5. ഇപ്പോൾ കളികൾ ഒന്നും ഇല്ലല്ലോ ബ്രോ എന്തു പറ്റി ഒരോ പാർട്ടും വരുന്നത് ഒരു കൊല്ലം കഴിഞ്ഞിട്ടാണ് ഹെൽത്ത് ഒക്കെ ആയോ

  6. ബ്രോ ഇനിയും കാത്തിരുന്നു ഒന്ന് പോസ്റ്റ്‌ ചെയ്യൂ pls

    1. ഹെൽത്ത് ഓക്കേ ആയി ബ്രൊ. ഫൈനൽ എഡിറ്റിംഗ് നടക്കുന്നു. ഉടനെ അടുത്ത ഭാഗം വരും

      കാത്തിരിക്കുന്നതിനു നന്ദി
      സ്നേഹപൂർവ്വം
      ആൽബി

        1. കാത്തിരിക്കുന്ന് മടുത്തുകാണും അല്ലെ കിങ് ബ്രൊ.നന്ദിയുണ്ട് ഈ എളിയവന്റെ ചുവരിൽ എത്തിനോക്കുന്നതിനും കഥയെക്കുറിച്ച് തിരക്കുന്നതിനും.

          ഉറപ്പ്‌ തരുന്നു.ഈ കഥ ഇട്ടിട്ട് പോകില്ല.പുതിയ പാർട്ട് എഡിറ്റ്‌ കഴിഞ്ഞു, സ്വല്പം കറക്ഷൻ ബാക്കി ഉണ്ട്. ഉടനെ പബ്ലിഷ് ആകും കേട്ടൊ.

          സ്നേഹപൂർവ്വം
          ആൽബി

  7. കാത്തിരുന്നു കാത്തിരുന്നു എനിക്ക് വിഷമം ഒന്നും ഇല്ല എന്നാലും ചെറിയ സങ്കടം..??

    1. സങ്കടം ഉടനെ തന്നെ മാറും.

      ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.പനി പിടിച്ചു അഡ്മിറ്റ് ആയിരുന്നു. ഇന്ന് വൈകിട്ട് ഡിസ്ചാർജ് കിട്ടും. അതാ പോസ്റ്റ്‌ ചെയ്യാൻ കഴിയാതിരുന്നത്.

      നൽകുന്ന സപ്പോർട്ട് ന് സ്നേഹം അറിയിക്കുന്നു.

      ആൽബി

        1. കിങ് ബ്രൊ, കണ്ടതിൽ സന്തോഷം.ഡിസ്ചാർജ് ആയി പിറ്റേന്ന് തന്നെ റീ അഡ്മിറ്റ് ആകേണ്ടി വന്നു. ഇപ്പൊ വീട്ടിൽ റസ്റ്റ് ആണ്. ആരോഗ്യം മെച്ചപ്പെട്ടുവരുന്നു. എഴുതാൻ തുടങ്ങി, വൈകാതെ പോസ്റ്റ് ചെയ്യാം.

          ഈ വാളിൽ ഇടക്ക് എത്തിനോക്കുന്നതിൽ സന്തോഷം.
          നന്ദി അറിയിക്കുന്നു

          ആൽബി

  8. കൂട്ടുകാരെ

    എഡിറ്റിങ് നടക്കുകയാണ്
    ചൊവ്വാഴ്ച പബ്ലിഷ് ആകും കേട്ടൊ

    സ്നേഹപൂർവ്വം
    ആൽബി

    1. Wait chaydito oru 12 13 page kittum vere Katha kondhuva bro ithu vegam climax aakuunatha nallath

      1. അത് പറയാൻ നീ ഏതാ…..??

        1. കിങ് ബ്രൊ. കണ്ടതിൽ സന്തോഷം. പറയുന്നവർ പറഞ്ഞുകൊള്ളട്ടെ, അല്പം വൈകി ആണെങ്കിലും ജീവിത പ്രശ്നം മൂലം നട്ടം തിരിയുന്നുണ്ട് എങ്കിലും ശംഭു എനിക്ക് എന്നും പ്രിയപ്പെട്ടതാണ്.അത് ഞാൻ ഉദ്ദേശിച്ചത് പോലെയേ തീർക്കൂ. എടുത്തു പിടിച്ചു തീർക്കാൻ ഉദ്ദേശം ഒട്ടുമില്ല

          ആൽബി

          1. അയച്ചോ ബ്രോ

          2. ഇല്ലാ കിങ് ബ്രൊ

    2. ചെകുത്താനെ സ്നേഹിച്ച മാലാഖ അത് നിർത്തിയോ

  9. എന്ന് കിട്ടും….

    1. തിങ്കളാഴ്ച്ച വൈകിട്ട് പോസ്റ്റ് ചെയ്യും.
      വൈകുന്നതിന് ക്ഷമ ചോദിക്കുന്നു.
      ഫോൺ ശരിയാക്കി കിട്ടിയപ്പോൾ എഴുതിയത് മുഴുവൻ പോയി, ഇപ്പോൾ വീണ്ടും എഴുതുകയാണ്.

      കണ്ടതിൽ സന്തോഷം
      താങ്ക് യു കിങ് ബ്രൊ

      1. അയച്ചോ ????

        1. ഓൺ എഡിറ്റിങ്.ഇച്ചിരി തിരക്കിൽ പെട്ടു. ഏത്രയും വേഗം എത്തിക്കാം

          സോറി ഫോർ delay
          സ്നേഹപൂർവ്വം
          ആൽബി

          1. @king bro
            ഈ വീക്ക് തന്നെ പബ്ലിഷ് ചെയ്യാം കേട്ടൊ

  10. Update

    ഫോൺ പണി തന്നു കൂട്ടുകാരെ
    സൊ ശംഭു ഒരിച്ചിരി താമസിക്കും.
    എഡിറ്റിങ് ബാക്കി ആണ്.
    വൈകില്ല, ഈ മാസം തന്നെ പബ്ലിഷ് ചെയ്യാം

    1. Waiting…….♥️♥️♥️

      1. ഫോൺ ശരിയാക്കി കിട്ടി ബ്രൊ. ഉടൻ തന്നെ ശംഭു എത്തിക്കാം കേട്ടൊ

  11. ശത്രുക്കളുടെ എണ്ണം കുറയുന്നു കൂട്ടുന്നു അതിൻ്റെ കൂടെ കൂട്ടിനു ഉള്ളവർ പോലും എങ്ങനെ ഉളളവർ എന്ന് അറിയാതെ എൻ്റെ പാവം ശംഭുവും വീണയും…….

    1. ഹായ് കിങ് ബ്രൊ

      കണ്ടില്ലല്ലോ എന്ന് വിചാരിച്ചു. കണ്ടതിൽ സന്തോഷം.

      കഥ പഴയ ട്രാക്കിലേക്ക് എത്തിക്കുകയാണ് എന്ന് ഞാൻ പറഞ്ഞിരുന്നു. അടുത്ത അധ്യായം വരുമ്പോൾ ബ്രോയുടെ എല്ലാ സംശയങ്ങളും മാറും. ഒരു ക്ലിയർ പിക്ചർ ഉണ്ടാകും അതിൽ എന്ന് ഉറപ്പ് തരുന്നു.

      പാവം അല്ലെ എന്റെ ശംഭുവും വീണയും അവരെ അത്ര ബുദ്ധിമുട്ടിക്കുന്നതും ശരിയല്ല.

      താങ്ക് യു ബ്രൊ

      സുഖം എന്ന് കരുതുന്നു.
      വീണ്ടും കാണാം

      1. സുഖം ബ്രോ

        കഥ നേരത്തെ വായിച്ചു കമൻ്റ് ഇടാൻ മറന്നു പോയി……??

        അപ്പോ ഇനി അടുത്ത യുദ്ധത്തിന് ആയി waiting…….♥️♥️♥️

        1. കമന്റ്‌ വൈകി എന്നത് ഒരു പ്രശ്നമേയല്ലാ.വായിച്ചു എന്നറിയുന്നത് തന്നെ വലിയ സന്തോഷം.

          യുദ്ധം തുടങ്ങുകയാണ് ഇനി

          ആൽബി

  12. ഇടവേളക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം, ഇപ്പോഴാണ് story പിന്നേം വന്നത് കണ്ടത്. വായിച്ചപ്പോൾ മുൻ ഭാഗങ്ങളെ പോലെ ഒരു ത്രില്ല് കിട്ടിയില്ല. പെട്ടെന്ന് തീർക്കാൻ വേണ്ടി എഴുതുന്ന പോലെ, ഒരുപാട് നാളത്തെ gap വന്നത് കൊണ്ടാണോ എന്നറിയില്ല. ഉഷാറാവട്ടെ

    1. റഷീദ് ബ്രൊ…….

      കണ്ടതിൽ വീണ്ടും സന്തോഷം.ഈ ചുവരിൽ സ്ഥിരം സാന്നിധ്യം ആയിരുന്ന ബ്രോയെ കണ്ടില്ലല്ലോ എന്ന് കരുതിയിരിക്കുകയായിരുന്നു.

      ശരിയാണ്, ഗ്യാപ് കുറച്ച് അധികം തന്നെ വന്നപ്പോൾ കഥ ചെറുതായി കയ്യിൽ നിന്ന് പോയി. അത് കഴിഞ്ഞ ഭാഗങ്ങളിൽ കൂട്ടുകാർ പറഞ്ഞിട്ടുമുണ്ട്. പഴയ ട്രാക്കിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണിപ്പോൾ.

      പെട്ടെന്ന് തീർക്കാൻ വേണ്ടി എഴുതിയതായി തോന്നിയെങ്കിൽ ഞാൻ അങ്ങനെ ചിന്തിച്ചു എഴുതിയതല്ല എന്ന് പറഞ്ഞുകൊള്ളട്ടെ.

      സ്നേഹപൂർവ്വം ഉള്ള വാക്കുകൾക്ക് നന്ദി അറിയിക്കുന്നു.

      ആൽബി

  13. ഹായ് ആൽബി..അന്തർജനം സ്റ്റോറി pdf ആയി ഇടാമോ

    1. ഹായ് പ്രേം

      ആവശ്യം ഞാൻ ഡോക്ടറെ അറിയിക്കാം കേട്ടൊ. Pdf അദ്ദേഹം ആണ് തയ്യാറാക്കി ഇടുന്നത്.

      താങ്ക് യു

  14. പൊന്നു.?

    ആൽബി ചേട്ടായി….. സൂപ്പർ കഥ. പക്ഷേ, ഒരു പരാതി…. പേജിന്റെ കാര്യത്തിൽ മാത്രം…… അതൊന്നു കൂട്ടാൻ പറ്റുമോ….

    ????

    1. ഹായ് പൊന്നു. സുഖം തന്നെയെന്ന് കരുതുന്നു.

      പരാതി പരിഹരിക്കാം.പേജ് കൂട്ടാം കേട്ടൊ

      താങ്ക് യു

    2. Machane adutha part petten ponotte pinne peges kootan marakalle

      1. ഹായ് നസി

        അടുത്ത ഭാഗം എഴുതാൻ തുടങ്ങി. പേജുകൾ കൂട്ടി ഏത്രയും വേഗം എത്തിക്കാം

        താങ്ക് യു

  15. ആൽബി
    എഴുതുന്ന കമന്റുകൾ മോഡറേറ്റ് ചെയ്തതിനു ശേഷം ഗ്രൂപ്പിൽ വരുന്നുണ്ടോ എന്നുപോലും അറിയില്ല, എന്തായാലും കുറെ കാലങ്ങൾക്ക് ശേഷം ആൽബി തിരിച്ചെത്തിയത് മുതൽ വീണ്ടും ഞാൻ ഗ്രൂപ്പിൽ സജീവമാണ്, കമന്റുകൾ ഇടാറുണ്ട് പക്ഷേ പലപ്പോഴും അത് ഡിസ്പ്ലേ ആയി കാണുന്നില്ല. കഥ വളരെ ത്രില്ലിംഗ് ആയിട്ട് മുന്നോട്ടുപോകുന്നു സമയക്കുറവ് ഉണ്ടാവുമെന്ന് അറിയാം എങ്കിലും പഴയതുപോലെ പേജുകൾ കൂട്ടി എഴുതാൻ നോക്കുക. ശംഭുവിന്റെ കഥ കുറച്ച് പരത്തി പറയാതെ വലിച്ചു ഓടിച്ചു വിട്ടാൽ അതിൻറെ ഓവറോൾ ത്രില്ലിംഗ് മൂട് നഷ്ടപ്പെട്ടു പോകും. ഒരു 45 പേജ് എങ്കിലും ചുരുങ്ങിയത് വേണ്ട ഒരു ഭാഗമാണ് ആൽബി 13 പേജിൽ ചോദിക്കും അതുകൊണ്ട് പറഞ്ഞതാണ്.

    1. ഹായ് ഏട്ടൻ ബ്രൊ

      മോഡറെഷൻ പ്രശ്നം ഉണ്ടല്ലെ,അത് പരിഹരിക്കാൻ കുട്ടൻ ഡോക്ടറെ തന്നെ പിടിക്കണം. അങ്ങേർക്കേ അത് ശരിയാക്കാൻ പറ്റൂ.

      ഞാനും കുറെ കാലങ്ങൾക്ക് ശേഷമാണ് ഇവിടെ സജീവമാകുന്നത്.കഥ പൂർത്തിയാക്കും എന്ന് പറഞ്ഞുകൊള്ളട്ടെ. പിന്നെ കമന്റ്‌ വരാത്തത് ചിലപ്പോൾ
      സ്പാം വേർഡ് ഉള്ളത് കൊണ്ടാകും, അതാണ് മോഡറേഷൻ കാണിക്കുന്നത്.

      പഴയതിനേക്കാൾ സമയം കിട്ടുന്നുണ്ട്. പേജ് കൂട്ടി എഴുതാം കേട്ടൊ.അവസാനം പറഞ്ഞത് മനസ്സിലുണ്ട്. എഴുത്തിൽ അങ്ങനെ ചെയ്യാൻ ശ്രമിക്കാം.

      താങ്ക് യു
      ആൽബി

  16. അയമൂസ്

    ഇത് തുടക്കം മുതൽ വായിച്ചു തുടങ്ങിയതാ ഇതിന്റെ ബാക്കി ഇനി ഉണ്ടാവില്ല എന്നാ കരുതിയത് ഇടക്ക് നിറുത്തി പോകില്ല എന്ന് കരുതുന്നു പിന്നെ പേജ് കുറച്ചു കുറഞ്ഞു പോയി അടുത്ത പാർട്ട്‌ പെട്ടന്ന് വരും എന്ന് കരുതുന്നു ?

    1. ഹായ് അയമൂസ്.

      നല്ല വാക്കുകൾ കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു.കുറെയേറെ നാൾ എഴുത്തിൽ നിന്നും ഇവിടെനിന്നും വിട്ടുനിൽക്കേണ്ട സാഹചര്യമുണ്ടായി.തിരികെയെത്തിയതിന് ശേഷം ഇത് മൂനാമത്തെ അധ്യായവും.ഇനി തുടർന്നും ഇവിടെയൊക്കെ കാണും.പേജുകൾ കൂട്ടി,ഇടവേളകൾ കുറച്ച് കഥയുടെ പുതിയ ഭാഗങ്ങൾ നൽകാനുള്ള ആത്മാർത്ഥമായ ശ്രമം ഉണ്ടാകുമെന്നും അറിയിക്കുന്നു.

      സസ്നേഹം
      ആൽബി

  17. വന്നു അല്ലെ തെമ്മാടി ഇനി അങ്ങ് തീർത്തേക്ക് ഒരു 100 പേജിൽ സൂപ്പർ

    1. വന്നെടോ.

      തീർക്കണം.ഒരുനാൾ ഈ കഥയും തീർന്നെ പറ്റൂ.

      താങ്ക് യു ബ്രൊ

Leave a Reply

Your email address will not be published. Required fields are marked *