“”””ഇറങ്ങ്…””””… കാർ നിർത്തിയതിന് പിന്നാലെ അമ്മ ഞങ്ങളോട് ഇരുവരോടും പറഞ്ഞു. ഞങ്ങൾ മൂവരും പുറത്തിറങ്ങി.
“”””ഗീതേ… ദേ അവര് വന്നൂട്ടോ…””””… അയാൾ അകത്തേക്ക് നോക്കി വിളിച്ചു കൂവി.
“”””അമ്മേ നമ്മളെന്തിനാ ഇങ്ങോട്ട് വന്നത്…?””””…കാരണം അറിയാനുള്ള വ്യാകുലതയിൽ ഏട്ടത്തി അമ്മയോട് ചോദിച്ചു.
വേണു മാമനെ കണ്ടപ്പോൾ ആണ് ഇത് പാർവതിയുടെ വീട് ആണ് എന്ന് ഏട്ടത്തിക്ക് കത്തിയത് എന്ന് തോന്നുന്നു.
“”””അപ്പൂന് പെണ്ണുക്കാണാൻ…””””… അമ്മ ചിരിയോടെ പറഞ്ഞതും ഞാൻ അങ്ങ് ഇല്ലാതെ ആയി. ആരിൽ നിന്നും ഒഴിഞ്ഞു മാറാൻ ആണ് ഞാൻ തീരുമാനിച്ചത് അവിടേക്ക് തന്നെ വീണ്ടും. ആരെ ചതിക്കാതെ ഇരിക്കാൻ ആണ് ശ്രമിച്ചത് പക്ഷെ വിധി എന്നെ അതിന് അനുവദിക്കുന്നില്ല.
ഏട്ടത്തിയും ആകെ ഞെട്ടിയ അവസ്ഥയിൽ ആണ്.ആ മിഴികളിൽ പരിഭ്രമം നിറയുന്നത് ഞാൻ കണ്ടു. ഇത്രയും നേരം ആ ചുണ്ടിൽ നിറഞ്ഞു നിന്നിരുന്ന പുഞ്ചിരി എങ്ങോ മാഞ്ഞു പോയി.
“”””എന്താ അവിടെ തന്നെ നിക്കുന്നത്.. കയറി വരുക…”””””…പുള്ളിയുടെ ഒപ്പം ഉള്ള ഏതോ ഒരു അമ്മാവൻ പറഞ്ഞു.
അമ്മയുടെ നിഴൽ പോലെ ഞാനും ഏട്ടത്തിയും അമ്മയെ പിന്തുടർന്നു അകത്തേക്ക് കയറി. അകത്ത് സോഫയിൽ ഇരിക്കും മുന്നെ ഞാൻ മുഖം തിരിച്ചു ഏട്ടത്തിയെ ഒന്ന് നോക്കി. ഈ നിമിഷം ആ മിഴികൾ എന്നോട് വിളിച്ചുപറയുന്നത് ഒരിക്കലും ഇതിന് സമ്മതിക്കരുതേ എന്നാണ്.
“”””ഇല്ല… ഇനി ഈ അർജുന്റെ ജീവിതത്തിൽ പാർവതി ഇല്ല. അർജുൻ എന്നും ശില്പയുടെ മാത്രം ആയിരിക്കും…””””… ഞാൻ ഏട്ടത്തിയോട് കണ്ണുകൾ കൊണ്ട് പറഞ്ഞു.ഞാനും ഏട്ടത്തിയും ഒരുമിച്ചും അമ്മ സിംഗിൾ ചെയറിലുമായി ആണ് ഇരുന്നത്.
ഞങ്ങളെ കൂടാതെ ഒരു അമ്മാവനും അമ്മായിയും അവളുടെ അച്ഛൻ അമ്മ അനിയത്തി എന്നിവർ മാത്രം ഉണ്ടായിരുന്നുള്ളു.
അമ്മയും അവളുടെ ഫാമിലിയും കൂടിയുള്ള ചർച്ചക്ക് ഒടുവിൽ പെണ്ണിനെ വിളിക്കാൻ തീരുമാനമായി. ഈ സമയമത്രയും ഞാനും ഏട്ടത്തിയും മൗനം പാലിച്ചു ഇരുന്നു. ഇതിനിടയിൽ പലവട്ടം എന്റെയും ഏട്ടത്തിയുടെയും മിഴികൾ പരസ്പരം കോർത്തു. ഏട്ടത്തിയുടെ മിഴികളിടെ കാന്തിക ശക്തിയിൽ എനിക്ക് നോട്ടം പിൻവലിക്കാൻ സാധിക്കാതെ പോയി.
പെണ്ണ് വരുന്നതിന്റെ ഇടയിൽ അവളുടെ അച്ഛനും അമ്മാവനും എന്നോട് ചടങ്ങ് തീർക്കും പോലെ എന്തോ ചോദിച്ചു ഞാൻ അതിന് എന്തോ മറുപടി പറഞ്ഞു.
പാർവതി….അവൾ ഇന്ന് വളരെ അധികം സുന്ദരി ആയിട്ടുണ്ട്.. ചുവപ്പ് ദവാണിയും അതിന് ചേർന്ന ബ്ലൗസും അണിഞ്ഞു കരിമഷിയാൽ മിഴി എഴുതി. നെറ്റിയിൽ കുങ്കുമം കൊണ്ടൊരു കുറിയും വിടർത്തിയിട്ട കാർകൂന്തലും. ഓരോ ചുവടും ശ്രദ്ധയോടെ വെച്ച് കൈയിൽ ട്രെയിൻ ചായയും ആയി വരുന്ന അവളുടെ സൗന്ദര്യം അത് കൺകുളിർക്കേ നോക്കി ഇരുന്നുപോയി ഞാൻ. പക്ഷെ മനസിനെ അടക്കി നിർത്താൻ എനിക്ക് സാധിച്ചു.
Same name
ബാൻ കിട്ടുന്ന സൈറ്റിൽ ബാക്കി വരും??
Waiting
കാത്തിരുന്നു പ്രാന്തായി ഇനി king lier വടി ആയോ????!!!
King Lear കുറച്ച് തിരക്കിൽ ആണ്…
എന്തായി ബ്രോ ഈ അടുത്തെങ്ങാനും വരുവോ????
എന്തായി bro അടുത്തെങ്ങാനും വരുമോ
Please reply
ശിൽപ്പേട്ടത്തി ഓടിപ്പോവില്ല എന്നുമുണ്ടാകും മനസിൽ
കുറച്ചു നാളുകളായി ഞാൻ ഇതിന്റെ പുറകെ ആണ്…. ഇനി എന്നന്ന് അടുത്ത പാർട്ട് വരുന്നത്
ബ്രോ കഥഒരുപാട് ഇഷ്ട്ടായി ❤️
കുറച്ചുപേർ പാതിവഴിയിൽ കഥ ഉപേക്ഷിച്ചു പോയി നീയും അങ്ങനെ പോവില്ലെന്ന് വിശ്വസിക്കുന്നു.
അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഉടൻ പ്രസിദ്ധീകരിക്കില്ലേ!!!!
MR. കിംഗ് ലയർ പറഞ്ഞു കഥ മുഴുവൻ ആകും. പക്ഷേ ഇപ്പൊൾ ജീവിതത്തിൻ്റെ രണ്ട് അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ നോക്കുകയാണ്…
കാത്തിരിക്കുക…
BRO orupadu nalayi kaathirikkunnu. Eppozha varunne
Bro etra ayi kathunilkunn
Bro etra ayi kathunilkunne