“””എന്താ….എന്താപ്പ്രെശ്നം…??.. ആരായിവരൊക്കെ…??.. എന്തിനാ നിങ്ങളെ ഇവർ ഉപദ്രവിച്ചത്…?”””.. ഒന്നിന് പിന്നാലെ ഒന്നായി അമ്മ എന്നെയും ഏട്ടത്തിയെയും നോക്കി ചോദ്യങ്ങൾ എറിഞ്ഞു.ഒപ്പം അടികൊണ്ട് അവശരായി കിടക്കുന്ന ആ രണ്ടുപേരെയും സൂക്ഷ്മം വീക്ഷിക്കുന്നുമുണ്ട്.
ഞാൻ നടന്ന സംഭവങ്ങൾ മുഴുവൻ അമ്മയോട് പറഞ്ഞതും ആ മിഴികളിലെ രൗദ്രഭവം ഏറിവന്നു. എല്ലാം ശ്രദ്ധയോടെ കേട്ട് കഴിഞ്ഞ ശേഷം പുച്ഛത്തോടെ അമ്മയെന്നെ ഒരു നോട്ടം നോക്കി.
“””നീയൊക്കെ ഒരാണാണോ അപ്പു….ശേ മോശം….””””… അമ്മ എന്നെ നോക്കി പരമപുച്ഛത്തോടെ പറഞ്ഞു. ഞാൻ ആണെങ്കിൽ അമ്മയുടെ സംസാരം കേട്ട് ഒരു മൂന്നാലു കിളി ഒരുമിച്ചു പോയത് പോലെയായി.
“”””ഒരു പെണ്ണിനെ കയറിപ്പിടിക്കാൻ ശ്രമിച്ച ഈ നാറികളെ നിനക്കങ്ങ് കൊല്ലായിരുന്നില്ലേ….?””””.. നിസാരമായി ബാഹുബലി പറയും പോലെ അമ്മ എന്നെ നോക്കി പറഞ്ഞു. ഞാൻ ആണെങ്കിൽ അമ്മക്ക് വട്ടായി പോയോ എന്നുവരെ ചിന്തിച്ചു പോയി. ഏട്ടത്തിയെ നോക്കിയപ്പോ ആ പാവം കണ്ണുമിഴിച്ചു അമ്മയെ അമ്പരപ്പോടെ നോക്കി നിൽക്കുകയാണ്.
അതിനിടിയിൽ ആണ് അമ്മയെന്റെ നെറ്റിയിലെ മുറിവ് കണ്ടത്.
“””അയ്യോ….!…മോനെ ദേ ചോര….!…അയ്യോ എന്റെ ദൈവമേ ഒരുപാട് മുറിവുണ്ടോ മോനെ..?..….മോളെ മോൾക്കെന്തേലും പറ്റിയോ…?..””””.. അത്രയും നേരം കോപം കൊണ്ട് ഉറഞ്ഞുതുള്ളിനിന്ന എന്റെ സീതമ്മ നിമിഷനേരം കൊണ്ട് മൈൻഡ് സെറ്റ് മട്ടിപ്പിടിച്ചു സ്നേഹത്തോടെയും ആധിയോടെയും എന്റെ കവിളിൽ തലോടികൊണ്ട് ചോദിച്ചു. ഒപ്പം എന്റെ അരികിൽ നിൽക്കുന്ന ഏട്ടത്തിയോടും കാര്യം തിരക്കി.
“”””എന്റമ്മേ… എനിക്ക് കൊഴപ്പമൊന്നുമില്ല….ഇനി ഇവിടെ നിന്നു വെറുതെ പ്രശ്നം വഷളാക്കേണ്ട….നമുക്ക് വീട്ടിൽ പോകാം….””””… ഞാൻ അമ്മയോടും ഏട്ടത്തിയോടും പറഞ്ഞു ശേഷം രണ്ടാളെയും കൂട്ടി വീട്ടിലേക്ക് നടന്നു.
പഴയത് പോലെ തോടിന്റെ വരമ്പത്തു എത്തിയപ്പോൾ അമ്മയെ മുന്നിൽ ആക്കി അതിന് പിന്നിൽ ഏട്ടത്തിയെയും ഏറ്റവും പുറകിലായി ഞാനും നടന്നു.മുന്നിൽ നടക്കുന്ന അമ്മ എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷെ എന്റെ ശ്രദ്ധ മുഴുവൻ എന്റെ മുന്നിൽ നടക്കുന്ന ഏട്ടത്തിയിൽ ആയിരുന്നു. ഈ കഴിഞ്ഞ നിമിഷങ്ങളിലൂടെ എനിക്ക് തിരിച്ചറിയാൻ സാധിച്ചു ഏട്ടത്തിക്ക് എന്നോടുള്ള സ്നേഹം. അവർ ഒരുപാട് എന്നെ സ്നേഹിക്കുന്നുണ്ട്. പക്ഷെ ഞാൻ ചെയ്‌തതോ… ഓരോന്ന് ആലോചിച്ചു നടക്കുന്നത് കൊണ്ട് എന്റെ നടത്തത്തിന്റെ വേഗത കുറഞ്ഞു. ഞാൻ പിന്നിൽ ഇല്ലെന്ന് തോന്നിയ ഏട്ടത്തി കണ്ടത് മെല്ലെ ഓരോ ചുവടും വെച്ച് നടക്കുന്ന എന്നെയാണ്.
പെട്ടന്ന് ഏട്ടത്തി നടക്കുന്നത് നിർത്തി എന്റെ നേരെ തിരിഞ്ഞു നിന്നു.
“”””എന്താപ്പു…എന്തെങ്കിലും വയ്യായിക തോന്നുന്നുണ്ടോ….?””””… ഞാൻ ഏട്ടത്തിയുടെ അരികിൽ എത്തിയതും ഏട്ടത്തി എന്നോട് പരിഭ്രമത്തോടെ തിരക്കി. ആ മുഖം കണ്ടാൽ അറിയാം എന്നെയോർത്തു ഒരുപാട് ടെൻഷൻ അടിക്കുന്നുണ്ട് എന്ന്.
“””””ഏയ്… ഒന്നൂല്ലെന്റെ പെ….ഏട്ടത്തി..….””””… പെണ്ണെ എന്ന് പറയാൻ വന്നത്
Same name
ബാൻ കിട്ടുന്ന സൈറ്റിൽ ബാക്കി വരും??
Waiting
കാത്തിരുന്നു പ്രാന്തായി ഇനി king lier വടി ആയോ????!!!
King Lear കുറച്ച് തിരക്കിൽ ആണ്…
എന്തായി ബ്രോ ഈ അടുത്തെങ്ങാനും വരുവോ????
എന്തായി bro അടുത്തെങ്ങാനും വരുമോ
Please reply
ശിൽപ്പേട്ടത്തി ഓടിപ്പോവില്ല എന്നുമുണ്ടാകും മനസിൽ
കുറച്ചു നാളുകളായി ഞാൻ ഇതിന്റെ പുറകെ ആണ്…. ഇനി എന്നന്ന് അടുത്ത പാർട്ട് വരുന്നത്
ബ്രോ കഥഒരുപാട് ഇഷ്ട്ടായി ❤️
കുറച്ചുപേർ പാതിവഴിയിൽ കഥ ഉപേക്ഷിച്ചു പോയി നീയും അങ്ങനെ പോവില്ലെന്ന് വിശ്വസിക്കുന്നു.
അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഉടൻ പ്രസിദ്ധീകരിക്കില്ലേ!!!!
MR. കിംഗ് ലയർ പറഞ്ഞു കഥ മുഴുവൻ ആകും. പക്ഷേ ഇപ്പൊൾ ജീവിതത്തിൻ്റെ രണ്ട് അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ നോക്കുകയാണ്…
കാത്തിരിക്കുക…
BRO orupadu nalayi kaathirikkunnu. Eppozha varunne
Bro etra ayi kathunilkunn
Bro etra ayi kathunilkunne