“””പാർവതി ഇനി വേണ്ട എന്റെ ജീവിതത്തിൽ….””””… ഞാൻ വീണ്ടും മനസ്സിൽ ഉരുവിട്ടു.
അവൾ ആദ്യം എനിക്ക് നേരെ ചായ നീട്ടി. വിറകൊള്ളുന്ന കൈകളോടെ ഞാൻ അവളെ നോക്കാതെ ചായ എടുത്തു. അമ്മക്കും ഏട്ടത്തിക്കും നൽകി അവൾ അവളുടെ അമ്മയുടെ പിന്നിൽ സ്ഥാനം പിടിച്ചു.
“”””ചെക്കനും പെണ്ണിനും തനിച്ചൊരു സംസാരം ആവാം….അതാണല്ലോ ഇപ്പോഴത്തെ ചടങ്ങ്…””””… ആ അമ്മാവൻ വെളുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.അത് കേട്ടതും പാർവതി നാണത്തോടെ എന്നെയൊന്നു നോക്കി. പക്ഷെ ഞാൻ ആ നോട്ടം മനഃപൂർവം കണ്ടില്ല എന്ന് നടിച്ചു.
“”””ഇയാള് ഇത് എന്തോന്ന്….””””.. അത് കേട്ടതും കലിപ്പിച്ചൊരു നോട്ടം ഞാൻ അങ്ങ് നോക്കി. ദേഷ്യം അത് എന്നെ കീഴടക്കാൻ തുടങ്ങിയത്തും എന്റെ കൈയിൽ ഒരു തണുത്ത മൃദുസ്പർശനം ഞാൻ അറിഞ്ഞു.
മുഖം തിരിച്ചു നോക്കിയതും കണ്ടത് എന്റെ കൈയിൽ മുറുക്കി പിടിച്ചിരിക്കുന്ന ഏട്ടത്തിയെ.
“”””വേണ്ടാ….””””….. എന്റെ സ്വഭാവം മാറാൻ തുടങ്ങിയത്തും ഏട്ടത്തി എന്നോട് താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
പിന്നെയും അവിടെ ഇരുന്ന് ഒരു സീൻ ക്രീയേറ്റ് ചെയ്യണ്ട എന്ന് തോന്നിയതിനാൽ ഞാൻ എഴുന്നേറ്റ് അവർ കാണിച്ചു തന്നാ പാർവതിയുടെ മുറിയിലേക്ക് നടന്നു.
“”””എന്റെ ഏട്ടാ…””””… മുറിയിലേക്ക് കയറിയതും അവൾ എന്നെ ഇറുക്കി കെട്ടിപിടിച്ചുകൊണ്ട് വിളിച്ചു. പക്ഷെ ഞാൻ അവളെ എന്നിൽ നിന്നും പിടിച്ചു മാറ്റി ഗൗരവത്തോടെ അവളെ നോക്കി. എന്റെ പ്രവർത്തി അവളിൽ ചെറുതോതിൽ നിരാശ പടർത്തി.അവളുടെ റൂമിൽ മുഴുവൻ അവളുടെ ഗന്ധം നിറഞ്ഞു നിൽകുകയാണ്.
“””എന്താ ഞാൻ വിളിച്ചിട്ട് എടുക്കാതെയിരുന്നത്….തെരക്കായിരുന്നോ…?””””… അവൾ സംശയത്തോടെ ചോദിച്ചു.
“””ഉം….നീ വീട്ടിൽ പറഞ്ഞോ എന്നെക്കുറിച്ചു …””””…ഗൗരവത്തിൽ ഞാൻ തിരക്കി.
“””ആം… ഞാൻ പറഞ്ഞു. അപ്പൊ തന്നെ അച്ഛൻ ഏട്ടന്റെ അമ്മയെ വിളിച്ചു. അതാ പെട്ടന്ന് തന്നെ ഈ പെണ്ണുകാണാൻ വരവ് ഒക്കെ…””””… അവൾ നിഷ്കളങ്ക ഭാവത്തോടെ പറഞ്ഞു.
“”””എന്നോട് ചോദിക്കാതെ ഇതൊക്കെ പറയാൻ നിന്നോട് ആരാ പറഞ്ഞത്…?””””… അൽപ്പം ദേഷ്യത്തോടെ ഞാൻ ചോദിച്ചു.
“”””അത്… അതുപറയാനാ ഞാൻ കഴിഞ്ഞോസം വിളിച്ചേ അപ്പോയേട്ടൻ ഫോൺ എടുത്തില്ലല്ലോ….””””… എന്റെ കോപം നിറഞ്ഞ ഭാവം കണ്ടതും അവളുടെ മുഖത്ത് നേരിയ തോതിൽ ഭയം നിറയാൻ തുടങ്ങി.
“”””എന്നും വെച്ച് എന്റെ അനുവാദം ഇല്ലാതെ നിന്നോട് ആരാ ഇതൊക്കെ എല്ലാവരോടും എഴുന്നുള്ളിക്കാൻ പറഞ്ഞെ…?””””…. ഈ പ്രാവശ്യം എന്നിലെ ദേഷ്യം മുഴുവൻ വാക്കുകൾ പ്രതിധ്വനിക്കുന്നു ഉണ്ടായിരുന്നു.
“””””അത് ഞാൻ…..””””…
“”””വേണ്ട എനിക്കൊന്നും കേൾക്കണ്ട… എനിക്കറിയാം എന്താ വേണ്ടത് എന്ന്…””””… അവളെന്തോ പറയാൻ ഒരുങ്ങിയതും ഞാൻ അത് തടഞ്ഞുകൊണ്ട് ദേഷ്യത്തിൽ പറഞ്ഞു ശേഷം വേഗത്തിൽ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി.
അവളുടെ ബന്ധുക്കളോട് അങ്ങോട്ട് നല്ല ദിവസം നോക്കി ഇറങ്ങാൻ പറഞ്ഞുകൊണ്ട് അമ്മ ഞങ്ങളെ കൂട്ടി അവിടെന്ന് ഇറങ്ങി.
Same name
ബാൻ കിട്ടുന്ന സൈറ്റിൽ ബാക്കി വരും??
Waiting
കാത്തിരുന്നു പ്രാന്തായി ഇനി king lier വടി ആയോ????!!!
King Lear കുറച്ച് തിരക്കിൽ ആണ്…
എന്തായി ബ്രോ ഈ അടുത്തെങ്ങാനും വരുവോ????
എന്തായി bro അടുത്തെങ്ങാനും വരുമോ
Please reply
ശിൽപ്പേട്ടത്തി ഓടിപ്പോവില്ല എന്നുമുണ്ടാകും മനസിൽ
കുറച്ചു നാളുകളായി ഞാൻ ഇതിന്റെ പുറകെ ആണ്…. ഇനി എന്നന്ന് അടുത്ത പാർട്ട് വരുന്നത്
ബ്രോ കഥഒരുപാട് ഇഷ്ട്ടായി ❤️
കുറച്ചുപേർ പാതിവഴിയിൽ കഥ ഉപേക്ഷിച്ചു പോയി നീയും അങ്ങനെ പോവില്ലെന്ന് വിശ്വസിക്കുന്നു.
അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഉടൻ പ്രസിദ്ധീകരിക്കില്ലേ!!!!
MR. കിംഗ് ലയർ പറഞ്ഞു കഥ മുഴുവൻ ആകും. പക്ഷേ ഇപ്പൊൾ ജീവിതത്തിൻ്റെ രണ്ട് അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ നോക്കുകയാണ്…
കാത്തിരിക്കുക…
BRO orupadu nalayi kaathirikkunnu. Eppozha varunne
Bro etra ayi kathunilkunn
Bro etra ayi kathunilkunne