ശിൽപ്പേട്ടത്തി 5 [MR. കിംഗ് ലയർ ] 2037

വൈകുന്നേരം……

ഇതിനിടയിൽ അമ്മയുടെ കോൾ ഒന്നിന് പിന്നാലെ ഒന്നായി എന്റെ ഫോണിലേക്ക് വരുന്നുണ്ട് പക്ഷെ ഞാൻ അത് മനഃപൂർവം അവഗണിച്ചു. അമ്മ വിളിക്കുന്നത് കല്യാണക്കാര്യത്തെ കുറച്ചു പറയാനാവും.

ഓഫീസിൽ നിന്നും അൽപ്പം താമസിച്ചാണ് വീട്ടിലേക്ക് ഇറങ്ങിയത്….എന്തോ വീട്ടിലേക്ക് പോകാൻ തന്നെ മടിയാവുന്നു. പക്ഷെ ഏട്ടത്തിയെ കല്യാണം കഴിക്കുന്ന കാര്യം ഉൾപ്പെടെ നടന്നത് എല്ലാം ഇന്ന് തന്നെ അമ്മയോട് പറയണം എന്ന് ഉറച്ച തീരുമാനം എത്രയും പെട്ടന്ന് വീട്ടിൽ എത്താൻ എന്നെ പ്രേരിപ്പിച്ചു.

ഞാൻ വീട്ടിൽ ചെന്ന് കയറുമ്പോൾ ലൈറ്റ് ഒന്നും ഇല്ലാതെ കിടക്കുകയാണ് വീട്.അത് കണ്ടതും എന്നിൽ എന്തെന്നില്ലാത്ത ഭയം ഉടലിടുത്തു. ഇനി അമ്മയും ഏട്ടത്തിയും ഇവിടെ ഇല്ലേ…?… ഒരനക്കവും ഇല്ലാതെ കിടക്കുന്ന വീട് കണ്ട് ന്യായമായ ഒരു സംശയം എന്നിൽ നിറഞ്ഞു. ഞാൻ മെല്ലെ

അകത്തു കയറി ലൈറ്റ് ഇട്ടു തിരിഞ്ഞതും കാണുന്നത് സോഫയിൽ തലക്ക് കൈ കൊടുത്ത് ഇരിക്കുന്ന അമ്മയെ…

“””അമ്മേ….””””… പരിഭ്രമത്തോടെ ഞാൻ മെല്ലെ അമ്മയുടെ അടുത്ത് ചെന്ന് പതിഞ്ഞ സ്വരത്തിൽ വിളിച്ചു. എന്റെ ശബ്ദം കേട്ടതും അമ്മ മുഖം ഉയർത്തി നോക്കി. അമ്മയുടെ മുഖം കണ്ട് എന്റെ ഹൃദയം തകർന്നുപോയി.

കരഞ്ഞു ചുവന്ന മിഴികൾ.. മുഖം ആകെ വാടി തളർന്ന പോലെ…കരഞ്ഞു തളർന്നു സോഫയിൽ ഇരിക്കുന്ന അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു…….”””” എന്താമ്മേ… എന്താപറ്റിയെ…?””””… അമ്മയോട് ചോദിക്കുന്നതിന്റെ ഇടയിൽ എന്റെ മിഴികൾ ചുറ്റും ഏട്ടത്തിയെ പരത്തുന്നുണ്ട്.

“”””ഞാൻവിളിച്ചിട്ട് നീയെന്താ ഫോൺ എടുക്കാഞ്ഞേ…???? “””””… അമ്മ വുതുമ്പികൊണ്ട് എന്നോട് ചോദിച്ചു.

“”””അമ്മേ അത്… അമ്മക്ക് എന്താ പറ്റിയെ ഏട്ടത്തി എന്ത്യേ…??””””… അമ്മയുടെ ചോദ്യത്തിന് മനഃപൂർവം മറുപടി നൽകാതെ ഞാൻ അമ്മയോട് ചോദിച്ചു.ഏട്ടത്തിയെന്ന് കേട്ടതും അമ്മയുടെ മിഴികൾ ശക്തമായി നിറഞ്ഞൊഴുകൻ തുടങ്ങി.

“””””മോനെ….ശില്പ… ശില്പ… അവള്…അവള്…..നമ്മളെ ചതിച്ചടാ… അവള് അവള്””””… അമ്മക്ക് വാക്കുകൾ മുഴുവിക്കാൻ സാധിച്ചില്ല ഒരു പൊട്ടിക്കരച്ചിലോടെ അമ്മ എന്റെ മാറിലേക്ക് വീണു…….

തുടരും…….

____________________________________

അടുത്ത ഭാഗം എന്നാണെന്നു ഒരു നിശ്ചയവും ഇല്ല. തിരക്കിൽ ആണ് എങ്കിലും കിട്ടുന്ന ഇടവേളകൾ എഴുതനായി ഉപയോഗപ്പെടുത്തും. അധികം കാത്തിരിപ്പിക്കാതെ അടുത്ത ഭാഗം നൽകാൻ ശ്രമിക്കാം. എന്നും നൽകുന്ന പിന്തുണക്ക് ഒരായിരം നന്ദി കൂട്ടുകാരെ.

സ്നേഹത്തോടെ

രാജനുണയൻ ?

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

284 Comments

  1. Same name

  2. ബാൻ കിട്ടുന്ന സൈറ്റിൽ ബാക്കി വരും??

  3. കാത്തിരുന്നു പ്രാന്തായി ഇനി king lier വടി ആയോ????!!!

    1. King Lear കുറച്ച് തിരക്കിൽ ആണ്…

  4. ചാത്തൻ

    എന്തായി ബ്രോ ഈ അടുത്തെങ്ങാനും വരുവോ????

  5. എന്തായി bro അടുത്തെങ്ങാനും വരുമോ
    Please reply

  6. ശിൽപ്പേട്ടത്തി ഓടിപ്പോവില്ല എന്നുമുണ്ടാകും മനസിൽ

  7. കുറച്ചു നാളുകളായി ഞാൻ ഇതിന്റെ പുറകെ ആണ്…. ഇനി എന്നന്ന് അടുത്ത പാർട്ട്‌ വരുന്നത്

  8. ചാത്തൻ

    ബ്രോ കഥഒരുപാട് ഇഷ്ട്ടായി ❤️
    കുറച്ചുപേർ പാതിവഴിയിൽ കഥ ഉപേക്ഷിച്ചു പോയി നീയും അങ്ങനെ പോവില്ലെന്ന് വിശ്വസിക്കുന്നു.
    അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

  9. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഉടൻ പ്രസിദ്ധീകരിക്കില്ലേ!!!!

  10. MR. കിംഗ് ലയർ പറഞ്ഞു കഥ മുഴുവൻ ആകും. പക്ഷേ ഇപ്പൊൾ ജീവിതത്തിൻ്റെ രണ്ട് അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ നോക്കുകയാണ്…

    കാത്തിരിക്കുക…

  11. BRO orupadu nalayi kaathirikkunnu. Eppozha varunne

  12. Bro etra ayi kathunilkunn

  13. Bro etra ayi kathunilkunne

Comments are closed.