ശിൽപ്പേട്ടത്തി 5 [MR. കിംഗ് ലയർ ] 2037

എന്റെ ജീവിതം നശിപ്പിച്ചത്….!”””””… പെട്ടന്ന് ഏട്ടത്തി എന്നെ നോക്കി പൊട്ടിത്തെറിച്ചു. ഏട്ടത്തിയുടെ കത്തുന്ന മിഴികളുടെ തുറിച്ചുള്ള നോട്ടവും അതിലെ അഗ്നിയും നേരിടനാവാതെ ഞാൻ മുഖം കുനിച്ചു.

“”””ഏട്ടത്തി പ്ലീസ് എന്നെയൊന്നു ജീവിക്കാൻ വീടോ… ഞാനിപ്പോ ഓരോ ദിവസം ഉരുകി ഉരുകി ജീവിക്കുവാ….””””… ഇടർച്ചയാർന്ന ശബ്ദത്തിൽ നിറയുന്ന മിഴികെളൂടെ ഞാൻ ഏട്ടത്തിയോട് അപക്ഷിച്ചു.

“”””ശരി….നീ സന്തോഷായിട്ട് ജീവിച്ചോ… പക്ഷെ പകരമെനിക്ക് നഷ്‍ടപ്പെട്ടമാനം തിരിച്ചുതരാൻ പറ്റോ….?””””… എന്റെ നെഞ്ചിനെ കീറിമുറിക്കാൻ തക്കം മൂർച്ചയുള്ള വാക്കുകൾ ആയിരുന്നു അത്.

“”””ഞാൻ….ഞാനേട്ടത്തിയെ.. ക… കല്യാണം.. കല്യാണങ്കഴിക്കട്ടെ….?””””…പതറച്ചയോടെ ഞാൻ എങ്ങിനെയോ പറഞ്ഞൊപ്പിച്ചു. ഈ ചോദ്യം ചോദിക്കാൻ എങ്ങിനെ ധൈര്യം കിട്ടിയെന്ന് എനിക്ക് അറിയില്ല. പക്ഷെ മനസ്സിൽ എരിയുന്ന തീയെ അണക്കാൻ സാധിക്കുമെങ്കിൽ., ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ലഭിക്കുമെങ്കിൽ ഞാനെന്തിനും ഒരുക്കമാണ്. ആ ഒരു ലക്ഷ്യം മാത്രമായിരുന്നു ഇത്തരത്തിൽ ഒരു ചോദ്യം ഏട്ടത്തിയോട് ചോദിക്കുമ്പോൾ മനസ്സിൽ.

“”””എന്നിട്ട്……???…..””””…ഞാൻ ചോദിച്ചത് കേട്ട് ഏട്ടത്തി മിഴികൾ ഉയർത്തി ചോദ്യഭാവത്തിൽ എന്നെ നോക്കി…… എന്നിൽ നിന്നും മറുപടിയൊന്നും ഇല്ല എന്ന് കണ്ടതും ഏട്ടത്തി തുടർന്നു….””””…കല്യാണം കഴിഞ്ഞൊരു കുഞ്ഞിനേയും സമ്മാനിച്ചു നീ നിന്റേട്ടനെപോലെ മുങ്ങിയാലോ…….?””””…ഏട്ടത്തി എന്നെ നോക്കി പരിഹാസചിരിയോടെ പറഞ്ഞു നിർത്തി.

ഞാൻ ഏട്ടത്തിയെ നോക്കിയൊന്ന് ചിരിച്ചു. പല അർത്ഥങ്ങൾ ഉള്ളൊരു ചിരി… തോറ്റുപോയാവന്റെ പരിഹാസമേറ്റവന്റെ ഒറ്റപ്പെട്ടവന്റെ ചിരി. ഇനിയും ഏട്ടത്തിയുടെ മുന്നിൽ നിൽക്കാൻ ആവില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ തിരിച്ചൊരു അക്ഷരം പോലും പറയാതെ തിരിഞ്ഞു നടന്നു.

റൂമിൽ നാല് ചുവരുകൾക്കുളിൽ കിടക്കുകയാണെങ്കിലും മനസ്സ് എനിക്ക് എത്തിപ്പെടാൻ സാധിക്കാത്ത അത്രയും ദൂരത്ത് കുടുങ്ങി കിടക്കുകയാണ്. ഏട്ടത്തിയെ കുറ്റം പറയാൻ സാധിക്കില്ല കാരണം തെറ്റ് അതെന്റെ മാത്രമാണ്. എല്ലാത്തിനും കാരണം ഞാൻ മാത്രം..!

പലയാവർത്തി ഞാൻ എന്നോട് തന്നെ പറഞ്ഞതാണ് ഇതൊക്കെ. ഇന്നലെ രാത്രിയും ഇന്നു രാവിലെയും പാർവതി ഒരുപാട് തവണ എന്റെ ഫോണിൽ വിളിച്ചു പക്ഷെ എന്തോ എനിക്കവളുടെ കോൾ എടുക്കാൻ തോന്നുന്നില്ല.അവളെ എന്റെ മനസ്സ് പൂർണമായും ഒഴുവാക്കുന്നത് പോലെ.എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുകയാണ് ഒരേ സമയം മനസ്സിൽ ഏട്ടത്തിയോടും പാർവതിയോടും ഒരുപോലെ മോഹം തോന്നുന്നത് ഓർത്ത്. ഒരർത്ഥത്തിൽ ഞാൻ പാർവതിയെയും ചതിക്കുകയല്ലേ. രണ്ട് പെണ്ണുങ്ങളുടെ ജീവിതം ആണ് ഞാൻ നശിപ്പിക്കുന്നത്.

ഇങ്ങനെ തലക്ക് ഭ്രാന്ത് പിടിക്കുന്ന ഓർമ്മകൾ എന്നെ കാർന്നുതിന്നാൻ ആരംഭിച്ചപ്പോൾ ഞാൻ ഡ്രസ്സ്‌ ചെയ്തു പുറത്തേക്ക് ഇറങ്ങി.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

284 Comments

  1. Same name

  2. ബാൻ കിട്ടുന്ന സൈറ്റിൽ ബാക്കി വരും??

  3. കാത്തിരുന്നു പ്രാന്തായി ഇനി king lier വടി ആയോ????!!!

    1. King Lear കുറച്ച് തിരക്കിൽ ആണ്…

  4. ചാത്തൻ

    എന്തായി ബ്രോ ഈ അടുത്തെങ്ങാനും വരുവോ????

  5. എന്തായി bro അടുത്തെങ്ങാനും വരുമോ
    Please reply

  6. ശിൽപ്പേട്ടത്തി ഓടിപ്പോവില്ല എന്നുമുണ്ടാകും മനസിൽ

  7. കുറച്ചു നാളുകളായി ഞാൻ ഇതിന്റെ പുറകെ ആണ്…. ഇനി എന്നന്ന് അടുത്ത പാർട്ട്‌ വരുന്നത്

  8. ചാത്തൻ

    ബ്രോ കഥഒരുപാട് ഇഷ്ട്ടായി ❤️
    കുറച്ചുപേർ പാതിവഴിയിൽ കഥ ഉപേക്ഷിച്ചു പോയി നീയും അങ്ങനെ പോവില്ലെന്ന് വിശ്വസിക്കുന്നു.
    അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

  9. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഉടൻ പ്രസിദ്ധീകരിക്കില്ലേ!!!!

  10. MR. കിംഗ് ലയർ പറഞ്ഞു കഥ മുഴുവൻ ആകും. പക്ഷേ ഇപ്പൊൾ ജീവിതത്തിൻ്റെ രണ്ട് അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ നോക്കുകയാണ്…

    കാത്തിരിക്കുക…

  11. BRO orupadu nalayi kaathirikkunnu. Eppozha varunne

  12. Bro etra ayi kathunilkunn

  13. Bro etra ayi kathunilkunne

Comments are closed.