ശിശിര പുഷ്പ്പം 16 [ smitha ] 197

“ആ ബോട്ടിലേയാ ഇളം കള്ള്…അതേന്ന്‍ മക്കള്‍ക്ക് ഊറ്റ്…”
ജോസ്‌ ചേട്ടന്‍ ഭാര്യയോട് നിര്‍ദ്ദേശിച്ചു.
“പപ്പാ…ശരിക്കും എനിക്കും സെര്‍വ് ചെയ്യാണോ? ഞാനും കള്ളുകുടിക്കാന്‍ പോക്വാണോ?”
“ഫോര്‍ച്ചുനേറ്റ്ലി, യെസ്,”
ഷെല്ലി പറഞ്ഞു.
“സൂസന്നയ്ക്കെന്തിയെ?”
ഗ്ലാസുകളിലെക്ക് നോക്കി മാത്യു ചോദിച്ചു.
“അയ്യേ…എനിക്ക് വേണ്ട..ഈ സാറിന്‍റെ കാര്യം…”
“ഓ..അവക്കടെ ഒരു നാണം!”
ജോസ്‌ ചേട്ടന്‍ ഭാര്യയെ നോക്കി.
“എന്‍റെ സാറേ വാറ്റടിക്കുന്ന പാര്‍ട്ടിയാ എന്നിട്ടാ…”
“അച്ചായാ!!”
സൂസന്ന അനിഷ്ടത്തോടെ, എന്നാല്‍ ലജ്ജിച്ച് ശബ്ദമുയര്‍ത്തി.
“നീ ഒന്ന്‍ പോ സൂസന്നെ,”
ജോസ്‌ ചേട്ടന്‍ ഭാര്യയുടെ പരിഭ്രമത്തെ നിസ്സാരമാക്കി.
“നമ്മള് എന്നെത്തിനാ സാറിനേം മക്കളേം ഒളിക്കുന്നെ? ഇവരേ, ഇന്നാട്ടുകാരെപ്പോലെ കരക്കമ്പി ഒന്നുവല്ല…നമുക്ക് ഏതു കാര്യവാ സൂസന്നെ ഇവരോട് പറയാന്‍ പറ്റാത്തെ?”
“ഓ, എന്നാലും ഞാന്‍ എപ്പഴാ വാറ്റുചാരായം കുടിച്ചേ?”
“എന്‍റെ സൂസന്നെ ഞാനതൊരു താളത്തിന് പറഞ്ഞതല്ലേ?”
അവരോടോപ്പമിരുന്നുകൊണ്ട് ജോസ്‌ ചേട്ടന്‍ പറഞ്ഞു.
“കേട്ടോ സാറേ, എന്‍റെ ഫാര്യ വാറ്റൊന്നും അടിക്കുകേല. ബിജോയ്സ്, റോയല്‍ സ്റ്റാഗ്, മിലിട്ടറി റം, എം സി, ഇമ്പീരിയല്‍ ബ്ലൂ അങ്ങനത്തെ മുന്തിയ ഇനം മാത്രേ അടിക്കൂ…”
“ശ്യോ…ഈ അച്ചായന്‍..വേറെ ആരേലും കേക്കുന്നൊണ്ടോ മിശിഹാ തമ്പുരാനെ…”
സൂസന്ന ചുറ്റും നോക്കി.
“പിന്നെ ഇവിടെ ആരാ നിന്‍റെ അപ്പന്‍ കൊച്ചൌസേപ്പ് എങ്ങാനും വന്നിട്ടൊണ്ടോ…നീ ഒന്നിരിക്ക് സൂസന്നെ..നീ ഇരിക്കാത്തത് കൊണ്ടാ സാറും തൊടങ്ങീല്ല…”
ജോസ്‌ ചേട്ടന്‍ ശബ്ദമുയര്‍ത്തി.
സൂസന്ന മിനിയുടെ സമീപം ഇരുന്നു.
“കുടിക്ക് മോളെ,”

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

144 Comments

Add a Comment
  1. സ്‌മിത ഈ ഭാഗവും നന്നായി. പ്രണയത്തിന്റെ അസാധ്യ ഫീൽ.

    1. താങ്ക്യൂ പ്രിയ സാഗര്‍….താങ്ക്യൂ സോ സോ സോ മച്ച്….

  2. ചേച്ചിക്ക് എങ്ങനാ ഇത്രേം സ്പീഡിൽ ടൈപ് ചെയ്യാൻ പറ്റുന്നെ???
    ഞാൻ ഒരു പാർട് എഴുതാൻ തുടങ്ങിയാൽ അത് കംപ്ലീറ്റ് ചെയ്ത് ഒരു ട്രയൽ റീഡ് കഴിഞ്ഞു കറക്ഷൻ ഒക്കെ തിരുത്തി പോസ്റ്റ് ചെയ്യുമ്പോ മിനിമം 3 വീക്‌സ് എടുക്കും….
    ഇതെങ്ങാനാ 3 പാർട്ട് ഒക്കെ ഇത്രേം വേഗം എഴുത്തുന്നേ…. അതിശയം അതല്ല… ഇത്ര വേഗം എഴുതിയിട്ടും ഒരു തരി പോലും ഫീലിന് കുറവില്ല….

    1. അങ്ങനെയൊന്നുമില്ല അജീഷേ…

      മനസ് പറയുന്ന വേഡ്സ് അങ്ങ് പകര്‍ത്തും. അത് ചേരുമോ മോശമാകുമോ എന്ന്‍ നോക്കില്ല. കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗ് സ്വയം പറയും. ബുക്കിഷ് ആകാതെ നോക്കാന്‍ ശ്രമിക്കും. പോയ സ്ഥലങ്ങളുടെ ഭംഗിയെപ്പറ്റിയോര്‍ക്കും. തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന് ടൈപ്പ് ചെയ്യാന്‍ ശ്രമിക്കും.

      ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാറില്ല. ഇടയ്ക്ക് കോഫി കുടിക്കും. പതിവില്ല. പിന്നെ…

      സ്വയം മിനിയും ഷാരോണും ആയി മാറും….

      1. അവസാനത്തെ വരിയാണ് സംഭവം… സ്വയം കഥാപാത്രം ആവാൻ ശ്രമിക്കുക… അതൊരു അന്യായ ഫീൽ തരുന്ന കാര്യമാണ്…❤️❤️❤️
        Loved it …..

Leave a Reply

Your email address will not be published. Required fields are marked *