ശിശിര പുഷ്പ്പം 16 [ smitha ] 189

“ഞങ്ങടെ നൈബറാ. ഹൈദരാബാദില്‍. ബന്‍ജാരാ ഹില്‍സില്‍. സ്വന്തവായി ഒരു കമ്പനിയുണ്ട്. ഐ ടി. പണ്ട് മമ്മിയുണ്ടാരുന്നപ്പം മുതലേ ഞങ്ങള് നല്ല ഫ്രണ്ട്സാ. എപ്പഴും വീട്ടില്‍ ഒക്കെ വരും ഞാനും ആന്‍റിടെ വീട്ടില്‍ ഒക്കെ പോകും. ഒരു ദിവസം ആന്‍റി ചോദിച്ചു. മോളെ ഞാന്‍ മോള്‍ടെ മമ്മിയാകട്ടെ? എനിക്കെന്താ പറയാന്ന് ഒരു രൂപോം കിട്ടില്ല. എന്തൊക്കെയോ ഒരു വല്ലാത്ത ഫീല്‍…ഞാന്‍ ആന്‍റിയെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു..അല്ലാതെന്ത് ചെയ്യും? ഞാനെന്നേ അതൊക്കെ ആഗ്രഹിക്കുനതാണ്! അറിയാവുന്ന നല്ല നേച്ചര്‍ ഉള്ള, നല്ല ഭംഗിയുള്ള ലേഡീസിനെ ആരെക്കണ്ടാലും ഞാന്‍ അവരെ പപ്പാടെ കൂടെ സങ്കല്‍പ്പിക്കും….അപ്പഴാ നല്ല തങ്കം പോലത്തെ മാളവിക ആന്‍റി ഇങ്ങോട്ട് നേരിട്ട് പ്രൊപ്പോസ് ചെയ്യുന്നേ. അപ്പത്തന്നെ പിടിച്ച് കെട്ടിക്കാന്‍ എനിക്ക് തോന്നി…പക്ഷെ പപ്പാ ഔട്ട്‌ റൈറ്റ് ആയി അതങ്ങ് റിജക്റ്റ് ചെയ്തു…”
“അതൊക്കെ പോട്ടെ..”
മാത്യു എഴുന്നേറ്റു.
“ഇത്രേം നല്ല സൂപ്പര്‍ ഫുഡും അതിലും സൂപ്പര്‍ കള്ളും കുടിച്ചത് ഇങ്ങനെ സെന്റി ആകാനാണോ…ജോസ്‌ ചേട്ടാ…ഞാന്‍ ഷെല്ലി ആരാന്ന് പറഞ്ഞാരുന്നോ?”
മിനിയുടെ മുഖം പെട്ടെന്ന് ചുവന്നു.
ഷെല്ലിയുടെ മുഖത്തേക്കും ലജ്ജയുടെ ശോഭ കടന്നുവന്നു.
“ഏതാണ്ടൊക്കെ ഒരു ധാരണ ഒണ്ട് സാറേ,”
ജോസ്‌ ചേട്ടന്‍ പറഞ്ഞു.
“അച്ചായന് ഏതാണ്ടൊക്കെ ധാരണയേയൊള്ളോ…? എനിക്ക് ഫുള്‍ ധാരണ ഒണ്ട്,”
മിനിയുടെ തലമുടിയില്‍ തലോടിക്കൊണ്ട് സൂസന്ന പറഞ്ഞു.
“ഷെല്ലി നല്ല ഒന്നാന്തരം പ്രാസംഗികനാ. രാഷ്ട്രീയക്കാരനാ…പിന്നെ പാട്ട് പാടും…മോള്‍ടെ കോളേജില്‍ യൂണിയന്‍ ചെയര്‍മാന്‍..ഇവരുടെ പാര്‍ട്ടീടെ ചെയര്‍മാന്‍ എന്നൊക്കെ പറയുമ്പം അറിയാല്ലോ…”
“എന്‍റെ മോള്‍ക്ക് ഇഷ്ടമാ ഷെല്ലിയെ…എല്ലാക്കാര്യോം ആദ്യം തൊട്ട് മോള്‍ പറയുവാരുന്നു. മോള്‍ടെ ഒരു ഇഷ്യൂ സോള്‍വ് ചെയ്തത് ഷെല്ലിയാ…ഇവരുടെ പഠിപ്പൊക്കേ കഴിഞ്ഞ്…. എനിക്ക് മോളെപ്പോലെ ഒരു മോനും കൂടെ…ന്ന്വച്ചാല്‍ മോളെ കല്യാണം കഴിക്കുന്നയാള്‍…”
“പപ്പാ…”
ആത്മാവില്‍ ചുണ്ടുകള്‍ ചേര്‍ത്തിട്ടെന്നപോലെ മിനി വിളിച്ചു. അവള്‍ സൂസന്നയുടെ മാറില്‍ മുഖം ചേര്‍ത്തു.
“അയ്യോ ഇത്രേം നാണം ഒക്കെയുള്ള ആളെങ്ങനെയാ പ്രേമിക്കുന്നെ?”
“രണ്ടുപേരും പാട്ടുകാരല്ലേ?”
ജോസ്‌ ചേട്ടന്‍ ചോദിച്ചു.

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

144 Comments

Add a Comment
  1. സ്‌മിത ഈ ഭാഗവും നന്നായി. പ്രണയത്തിന്റെ അസാധ്യ ഫീൽ.

    1. താങ്ക്യൂ പ്രിയ സാഗര്‍….താങ്ക്യൂ സോ സോ സോ മച്ച്….

  2. ചേച്ചിക്ക് എങ്ങനാ ഇത്രേം സ്പീഡിൽ ടൈപ് ചെയ്യാൻ പറ്റുന്നെ???
    ഞാൻ ഒരു പാർട് എഴുതാൻ തുടങ്ങിയാൽ അത് കംപ്ലീറ്റ് ചെയ്ത് ഒരു ട്രയൽ റീഡ് കഴിഞ്ഞു കറക്ഷൻ ഒക്കെ തിരുത്തി പോസ്റ്റ് ചെയ്യുമ്പോ മിനിമം 3 വീക്‌സ് എടുക്കും….
    ഇതെങ്ങാനാ 3 പാർട്ട് ഒക്കെ ഇത്രേം വേഗം എഴുത്തുന്നേ…. അതിശയം അതല്ല… ഇത്ര വേഗം എഴുതിയിട്ടും ഒരു തരി പോലും ഫീലിന് കുറവില്ല….

    1. അങ്ങനെയൊന്നുമില്ല അജീഷേ…

      മനസ് പറയുന്ന വേഡ്സ് അങ്ങ് പകര്‍ത്തും. അത് ചേരുമോ മോശമാകുമോ എന്ന്‍ നോക്കില്ല. കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗ് സ്വയം പറയും. ബുക്കിഷ് ആകാതെ നോക്കാന്‍ ശ്രമിക്കും. പോയ സ്ഥലങ്ങളുടെ ഭംഗിയെപ്പറ്റിയോര്‍ക്കും. തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന് ടൈപ്പ് ചെയ്യാന്‍ ശ്രമിക്കും.

      ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാറില്ല. ഇടയ്ക്ക് കോഫി കുടിക്കും. പതിവില്ല. പിന്നെ…

      സ്വയം മിനിയും ഷാരോണും ആയി മാറും….

      1. അവസാനത്തെ വരിയാണ് സംഭവം… സ്വയം കഥാപാത്രം ആവാൻ ശ്രമിക്കുക… അതൊരു അന്യായ ഫീൽ തരുന്ന കാര്യമാണ്…❤️❤️❤️
        Loved it …..

Leave a Reply

Your email address will not be published. Required fields are marked *