സൂസന്ന മിനിയുടെ നേരെ ഗ്ലാസ് നീക്കി വെച്ച് കൊണ്ട് പറഞ്ഞു.
“ഇളംകള്ളാ..നല്ലതാ. ആരോഗ്യത്തിനും കൂടുതല്‍ സുന്ദരിയാകാനും…”
മാത്യു ഗ്ലാസുയര്‍ത്തി.
കൂടെ എല്ലാവരും.
“ഈശോയേ..പപ്പാടെ കൂടെ ഞാന്‍ കള്ളുകുടിക്കുന്നു…!”
ഗ്ലാസ്സുയര്‍ത്തവേ മിനി അദ്ഭുതത്തോടെ പറഞ്ഞു.
“ഡിസ്റ്റെയിസ്റ്റ് എന്തേലും ഒണ്ടാകുവോ ഷെല്ലി …സ്മെല്‍ ഒക്കെ?”
അവള്‍ ഷെല്ലിയോട് ചോദിച്ചു.
“ആദ്യം ടേയ്സ്റ്റ് ചെയ്യൂ..”
ഷെല്ലി പറഞ്ഞു.
മിനി ഗ്ലാസ് ചുണ്ടോടടുപ്പിച്ചു.
നീര്‍മാതളത്തിന്‍റെ ചുവപ്പുള്ള അവളുടെ അധരത്തിന് വിലങ്ങനെ പാല്‍നുരവര്‍ണ്ണമുള്ള കള്ള് നിറഞ്ഞ ഗ്ലാസ്മുട്ടി നില്‍ക്കുന്നത് അവന്‍ നോക്കി.
രുചിച്ച് കഴിഞ്ഞ് അവള്‍ എല്ലാവരെയും നോക്കി.
അവര്‍ അവളെയും.
“വൌ!!”
അവള്‍ വിളിച്ചുകൂവി.
“ഫന്‍റ്റാസ്റ്റിക് ഷെല്ലി…നല്ല രസം…!”
അവള്‍ വര്‍ധിച്ച ഇഷ്ട്ടത്തോടെ, സാവധാനം ഗ്ലാസ് ശൂന്യമാക്കി.
“ഓഹോ…തീര്‍ത്തോ…”
മാത്യു ചോദിച്ചു.
“അയ്യോ കിക്കാവുമോ പപ്പാ?”
“ഏയ്..ഇല്ല മോളേ…അതിന് ഒട്ടും ലഹരിയില്ല…”
“ഷെല്ലീം കുടിക്കുന്നെ ഇതല്ലേ…”
“പിന്നെയല്ലേ…”
ഷെല്ലി ചിരിച്ചു.
“എന്നെത്തിനാ ചിരിക്കുന്നെ?”
മിനി ചോദിച്ചു.
“അപ്പം ഞാന്‍ കുടിച്ചത് അല്ല ഷെല്ലി കുടിച്ചേ? സ്ട്രോങ്ങ് ആയതാ കുടിച്ചത് അല്ലേ?”
എല്ലാവരും ചിരിച്ചു.
ലജ്ജയോടെയാണെങ്കിലും സൂസന്നയും അല്‍പ്പാല്‍പ്പമായി കുടിച്ചിറക്കി ഗ്ലാസ് കാലിയാക്കി.
എല്ലാവരുടെയും ഗ്ലാസ്സുകള്‍ ഒഴിഞ്ഞു.
ജോസ് ചേട്ടന്‍ എല്ലാവരുടെയും ഗ്ലാസ്സുകള്‍ വീണ്ടും നിറയ്ക്കാന്‍ തുടങ്ങി.
“ജോസ് ചേട്ടാ എനിക്ക് ഇളംകള്ള് വേണ്ട,”
മിനിയ്ക്ക് വേണ്ടി പ്രത്യേകമായ ബോട്ടില്‍ തുറന്നപ്പോള്‍ അവള്‍ ജോസ് ചേട്ടനോട് പറഞ്ഞു.
“പപ്പാ ഞാന്‍ നിങ്ങള് കുടിക്കുന്ന കള്ളു കുടിച്ചോട്ടെ?”
സ്‌മിത ഈ ഭാഗവും നന്നായി. പ്രണയത്തിന്റെ അസാധ്യ ഫീൽ.
താങ്ക്യൂ പ്രിയ സാഗര്‍….താങ്ക്യൂ സോ സോ സോ മച്ച്….
ചേച്ചിക്ക് എങ്ങനാ ഇത്രേം സ്പീഡിൽ ടൈപ് ചെയ്യാൻ പറ്റുന്നെ???
ഞാൻ ഒരു പാർട് എഴുതാൻ തുടങ്ങിയാൽ അത് കംപ്ലീറ്റ് ചെയ്ത് ഒരു ട്രയൽ റീഡ് കഴിഞ്ഞു കറക്ഷൻ ഒക്കെ തിരുത്തി പോസ്റ്റ് ചെയ്യുമ്പോ മിനിമം 3 വീക്‌സ് എടുക്കും….
ഇതെങ്ങാനാ 3 പാർട്ട് ഒക്കെ ഇത്രേം വേഗം എഴുത്തുന്നേ…. അതിശയം അതല്ല… ഇത്ര വേഗം എഴുതിയിട്ടും ഒരു തരി പോലും ഫീലിന് കുറവില്ല….
അങ്ങനെയൊന്നുമില്ല അജീഷേ…
മനസ് പറയുന്ന വേഡ്സ് അങ്ങ് പകര്‍ത്തും. അത് ചേരുമോ മോശമാകുമോ എന്ന്‍ നോക്കില്ല. കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗ് സ്വയം പറയും. ബുക്കിഷ് ആകാതെ നോക്കാന്‍ ശ്രമിക്കും. പോയ സ്ഥലങ്ങളുടെ ഭംഗിയെപ്പറ്റിയോര്‍ക്കും. തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന് ടൈപ്പ് ചെയ്യാന്‍ ശ്രമിക്കും.
ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാറില്ല. ഇടയ്ക്ക് കോഫി കുടിക്കും. പതിവില്ല. പിന്നെ…
സ്വയം മിനിയും ഷാരോണും ആയി മാറും….
അവസാനത്തെ വരിയാണ് സംഭവം… സ്വയം കഥാപാത്രം ആവാൻ ശ്രമിക്കുക… അതൊരു അന്യായ ഫീൽ തരുന്ന കാര്യമാണ്…❤️❤️❤️
Loved it …..