“അതില്‍ അധികം ആല്‍ക്കഹോളിക് കണ്‍റ്റെന്‍റ്റ് ഉണ്ട്,”
മാത്യു മകളെ ഓര്‍മ്മിപ്പിച്ചു.
“എങ്കിലും കുഴപ്പമില്ല. അല്‍പ്പം കഴിച്ചോളൂ,”
മാത്യുവില്‍ നിന്ന്‍ ഗ്രീന്‍ സിഗ്നല്‍ കിട്ടിയതിനാല്‍ ജോസ് ചേട്ടന്‍ മിനിയുടെ ഗ്ലാസ്സിലേക്ക് വീണ്ടും കള്ള് ഒഴിച്ചു.
ഡൈനിംഗ് ഹാളിലേ വലിയ ജാലകങ്ങളിലൂടെ പുറത്ത് മലനിരകള്‍ പാതി വെയിലിലും പാതി ഇരുട്ടിലും നിറഞ്ഞു നില്‍ക്കുന്നത് അവരെ കാണിച്ചു കൊടുത്തു. വെളിച്ചത്തിന്‍റെ വന്‍കരകള്‍. ഇരുട്ടിന്‍റെ സമുദ്രങ്ങള്‍. ഹൈറേഞ്ച് മുഴുവന്‍ അങ്ങനെയാണ്. ലോകത്തെ ഏറ്റവും ഭംഗിയും നിഗൂഡതയും തോന്നിപ്പിക്കുന്ന മലനിരകളെ ഹൈറേഞ്ച് നിങ്ങള്‍ക്ക് കാണിച്ചു തരുന്നു.
ഭക്ഷണം കഴിഞ്ഞപ്പോഴേക്കും എല്ലാ കുപ്പികളും ശൂന്യമായിരുന്നു.
“ഷെല്ലി എനിക്ക് ബൂസ് ആയി എന്ന്‍ തോന്നുന്നു,”
മിനി മറ്റാരേയും കേള്‍പ്പിക്കാതെ ഷെല്ലിയോട് മന്ത്രിച്ചു.
“പ്രശ്നമുണ്ടോ?”
അവന്‍ ആകാംക്ഷയോടെ ചോദിച്ചു.
“ഏയ്…നോ…എ ഫീലിംഗ് ഓഫ് ഫ്ലോട്ടെഡ്…ഇന്‍റ്റു ദ തിന്‍ എയര്‍…”
അവള്‍ പറഞ്ഞു.
അവളുടെ നാവ് അല്‍പ്പം കുഴഞ്ഞിരുന്നത് അവന്‍ ശ്രദ്ധിച്ചു.
“എന്താ മോളെ?”
മാത്യു ചോദിച്ചു.
“നതിംഗ് പപ്പാ,”
അവള്‍ പുഞ്ചിരിച്ചു.
അവര്‍ എല്ലാവരും കൈ കഴുകി വന്നു.
പിന്നെ ഹാളിലേക്ക് പോയി.
“എന്‍റെ ജോസ് ചേട്ടാ,”
മാത്യു പറഞ്ഞു.
“സൂസന്ന ചേച്ചീടെ മേക്കിംഗ് ആണോ കപ്പേം കറീം ഒക്കെ?”
സൂസന്ന പെട്ടെന്ന് ജോസ് ചേട്ടനെ നോക്കി.
“എല്ലാം ഇവള്ടെയാ സാറേ…”
അയാള്‍ പറഞ്ഞു.
“ഇവള് ഒരു ദിവസം എങ്കിലും വീട്ടി ഇല്ലേല്‍ എന്നാ വിഷമം ആന്നറിയാമോ എനിക്കും പിള്ളേര്‍ക്കും…”
ജോസ് ചേട്ടന്‍ പറഞ്ഞു.
സൂസന്നയുടെ കവിളുകള്‍ ലജ്ജകൊണ്ടും സന്തോഷം കൊണ്ടും ചുവന്നു.
“യെസ്..ജോസ് ചേട്ടന്‍ പറഞ്ഞത് ഫുള്‍ കറക്റ്റാ…”
തല കുടഞ്ഞുകൊണ്ട് മിനി പറഞ്ഞു.
സ്‌മിത ഈ ഭാഗവും നന്നായി. പ്രണയത്തിന്റെ അസാധ്യ ഫീൽ.
താങ്ക്യൂ പ്രിയ സാഗര്‍….താങ്ക്യൂ സോ സോ സോ മച്ച്….
ചേച്ചിക്ക് എങ്ങനാ ഇത്രേം സ്പീഡിൽ ടൈപ് ചെയ്യാൻ പറ്റുന്നെ???
ഞാൻ ഒരു പാർട് എഴുതാൻ തുടങ്ങിയാൽ അത് കംപ്ലീറ്റ് ചെയ്ത് ഒരു ട്രയൽ റീഡ് കഴിഞ്ഞു കറക്ഷൻ ഒക്കെ തിരുത്തി പോസ്റ്റ് ചെയ്യുമ്പോ മിനിമം 3 വീക്‌സ് എടുക്കും….
ഇതെങ്ങാനാ 3 പാർട്ട് ഒക്കെ ഇത്രേം വേഗം എഴുത്തുന്നേ…. അതിശയം അതല്ല… ഇത്ര വേഗം എഴുതിയിട്ടും ഒരു തരി പോലും ഫീലിന് കുറവില്ല….
അങ്ങനെയൊന്നുമില്ല അജീഷേ…
മനസ് പറയുന്ന വേഡ്സ് അങ്ങ് പകര്‍ത്തും. അത് ചേരുമോ മോശമാകുമോ എന്ന്‍ നോക്കില്ല. കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗ് സ്വയം പറയും. ബുക്കിഷ് ആകാതെ നോക്കാന്‍ ശ്രമിക്കും. പോയ സ്ഥലങ്ങളുടെ ഭംഗിയെപ്പറ്റിയോര്‍ക്കും. തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന് ടൈപ്പ് ചെയ്യാന്‍ ശ്രമിക്കും.
ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാറില്ല. ഇടയ്ക്ക് കോഫി കുടിക്കും. പതിവില്ല. പിന്നെ…
സ്വയം മിനിയും ഷാരോണും ആയി മാറും….
അവസാനത്തെ വരിയാണ് സംഭവം… സ്വയം കഥാപാത്രം ആവാൻ ശ്രമിക്കുക… അതൊരു അന്യായ ഫീൽ തരുന്ന കാര്യമാണ്…❤️❤️❤️
Loved it …..