“വീട്ടില്‍ വൈഫ് വേണം..അമ്മ വേണം… ആണുങ്ങക്ക് വിഷമം വരുന്നേനു കാരണം വൈഫ് ഇല്ലാത്തതാണേല്‍..കുഞ്ഞുങ്ങക്ക് വിഷമം വരുന്നേനു കാരണം അമ്മ അടുത്തില്ലാത്തതാണേല്‍…ആ ആണ് നല്ല ഒരാണ് ആരിക്കും…ആ മക്കള്‍ നല്ല മക്കള്‍ ആരിക്കും…അല്ലേ? അല്ലേ ഷെല്ലി…? ഓണ്‍ലി വി ബോത്ത് നോ ഇറ്റ്….”
സൂസന്ന ദേഷ്യപ്പെടുന്ന രീതിയില്‍ ജോസ് ചേട്ടനെ നോക്കി.
അവര്‍ മിനിയുടെ തലമുടിയില്‍ തഴുകി. പെട്ടെന്നുണ്ടായ ഒരു വികാരത്തള്ളിച്ചയില്‍ അവള്‍ സൂസന്നയുടെ മാറിലേക്ക് ചാഞ്ഞു. സൂസന്ന മിനിയെ തന്നോട് ചേര്‍ത്തു. അവരുടെ തഴുകലിന്‍റെ സാന്ത്വനത്തില്‍ മിനിയുടെ മിഴികള്‍ നനഞ്ഞു.
“കിക്കിന്‍റെയാണ്,”
വിഷമത്തോടെ മിനിയെ നോക്കിയ മാത്യുവിനോട് ഷെല്ലി പറഞ്ഞു.
“മിനി ഇതൊക്കെ ആദ്യായിട്ടല്ലെ?”
“പപ്പാ മനസ്സ് വെച്ചാ എനിക്ക് ഇഷ്ടംപോലെ മമ്മിമാരെ കിട്ടും ആന്റ്റി,”
സൂസന്നയുടെ കരവലയത്തില്‍ അമര്‍ന്നിരുന്ന് മിനി പറഞ്ഞു.
“ആന്റ്റിക്കറിയോ..കേട്ടോ ജോസ് ചേട്ടാ…എത്ര സുന്ദരിപ്പെമ്പിള്ളേരാ പപ്പാടെ പൊറകെ നടക്കുന്നേന്ന്‍ അറിയാവോ…എങ്ങനെ നടക്കാതിരിക്കും…നോക്കിക്കേ എന്ത് സുന്ദരനാ എന്‍റെ പപ്പാ….അല്ലേ ആന്‍റി?”
സൂസന്ന വീണ്ടും അവളെ ചേര്‍ത്ത് പിടിച്ചു. സൂസന്നയ്ക്ക് അവളുടെ ചോദ്യത്തിന് മുമ്പില്‍ മാത്യുവിനെ നോക്കാതിരിക്കാനും കഴിഞ്ഞില്ല.
“എല്ലാരേം വേണ്ട…”
മിനി വീണ്ടും പറഞ്ഞു.
“ഒരു മാളവിക മാഡം ഉണ്ട്. ആ ആന്റീടെ ഒരു നോട്ടം കിട്ടാന്‍ വേണ്ടി ജെന്റ്സ് ഒക്കെ തപസിരിക്കുവാ. ആ ആന്‍റി പപ്പാടെ പൊറകെ നടക്കാന്‍ തൊടങ്ങീട്ട് എത്ര കാലം ആയീന്നറിയാവോ? ആ ആന്‍റി അമ്പലത്തി പോകുന്ന തന്നെ പപ്പായെ കിട്ടാന്‍ പ്രാര്‍ഥിക്കാനാ…”
ഷെല്ലി അദ്ഭുതത്തോടെ മാത്യുവിനെ നോക്കി. ജോസ് ചേട്ടനും സൂസന്ന ചേച്ചിയും.
“അതെന്നതാ സാറേ?”
സൂസന്ന ചോദിച്ചു.
“പപ്പാ പറയത്തില്ല ആന്‍റി,”
മിനി തുടര്‍ന്നു.
സ്‌മിത ഈ ഭാഗവും നന്നായി. പ്രണയത്തിന്റെ അസാധ്യ ഫീൽ.
താങ്ക്യൂ പ്രിയ സാഗര്‍….താങ്ക്യൂ സോ സോ സോ മച്ച്….
ചേച്ചിക്ക് എങ്ങനാ ഇത്രേം സ്പീഡിൽ ടൈപ് ചെയ്യാൻ പറ്റുന്നെ???
ഞാൻ ഒരു പാർട് എഴുതാൻ തുടങ്ങിയാൽ അത് കംപ്ലീറ്റ് ചെയ്ത് ഒരു ട്രയൽ റീഡ് കഴിഞ്ഞു കറക്ഷൻ ഒക്കെ തിരുത്തി പോസ്റ്റ് ചെയ്യുമ്പോ മിനിമം 3 വീക്‌സ് എടുക്കും….
ഇതെങ്ങാനാ 3 പാർട്ട് ഒക്കെ ഇത്രേം വേഗം എഴുത്തുന്നേ…. അതിശയം അതല്ല… ഇത്ര വേഗം എഴുതിയിട്ടും ഒരു തരി പോലും ഫീലിന് കുറവില്ല….
അങ്ങനെയൊന്നുമില്ല അജീഷേ…
മനസ് പറയുന്ന വേഡ്സ് അങ്ങ് പകര്‍ത്തും. അത് ചേരുമോ മോശമാകുമോ എന്ന്‍ നോക്കില്ല. കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗ് സ്വയം പറയും. ബുക്കിഷ് ആകാതെ നോക്കാന്‍ ശ്രമിക്കും. പോയ സ്ഥലങ്ങളുടെ ഭംഗിയെപ്പറ്റിയോര്‍ക്കും. തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന് ടൈപ്പ് ചെയ്യാന്‍ ശ്രമിക്കും.
ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാറില്ല. ഇടയ്ക്ക് കോഫി കുടിക്കും. പതിവില്ല. പിന്നെ…
സ്വയം മിനിയും ഷാരോണും ആയി മാറും….
അവസാനത്തെ വരിയാണ് സംഭവം… സ്വയം കഥാപാത്രം ആവാൻ ശ്രമിക്കുക… അതൊരു അന്യായ ഫീൽ തരുന്ന കാര്യമാണ്…❤️❤️❤️
Loved it …..