“എന്നാ രണ്ട് പേരും കൂടി ഒരു പാട്ടങ്ങാ പാടിക്കേ,”
“പാട് മോളെ,”
മാത്യു പ്രോത്സാഹിപ്പിച്ചു.
“മലയാളം പാട്ട് ഒത്തിരിയൊന്നും അറിയില്ല എനിക്ക്,”
അവള്‍ ആലോചിച്ചു.
“ഷെല്ലീം കൂടെപ്പാടില്ലേ?”
“നോക്കാം,”
അവന്‍ പുഞ്ചിരിച്ചു.
“ഒരു പാട്ടെനിക്ക് ഇഷ്ടവാ…”
അവള്‍ പറഞ്ഞു.
“സ്റ്റാര്‍ട്ട് ചെയ്തോ..”
ഷെല്ലി പറഞ്ഞു.
മിനി എല്ലാവരെയും നോക്കി
“തങ്കതേരില്‍ ശരത്ക്കാലം…തിങ്കള്‍ക്കൊമ്പില്‍ പറന്നേറി…”
ജോസ് ചേട്ടനും സൂസന്നയും അദ്ഭുതപ്പെട്ടു പരസ്പ്പരം നോക്കി.
പ്രണയതീക്ഷണത കത്തുന്ന അവളുടെ നോട്ടത്തിലേക്ക് അവനു കണ്ണുകളയക്കാതിരിക്കാനായില്ല. അവന്‍റെ കണ്ണുകളിലേക്ക് നോക്കി മന്ത്രശുദ്ധിയുള്ള സ്വരത്തില്‍ അവള്‍ പാടി. സ്വയമലിഞ്ഞ്, ലയിച്ച്, പ്രണയത്തില്‍ ജ്വലിച്ച് അവള്‍ പാടി.
തുടര്‍ച്ച അവനും.
പാട്ടിലെ വരികള്‍ പോലെ മനസ്സുകളെ നനയിക്കുന്ന പാട്ടിന്‍റെ നാദഭംഗിയില്‍ സ്വയം മറന്ന്‍ അവര്‍ ഗാനമാസ്വദിച്ചു.
മാത്യുവിന്‍റെ ഫോണ്‍ അപ്പോഴാണ് ശബ്ദിച്ചത്.
അയാള്‍ സംസാരിക്കാന്‍ തുടങ്ങി.
അതിനുശേഷം അയാള്‍ അവരെ നോക്കി.
“എന്താ പപ്പാ?”
മിനി ചോദിച്ചു.
ട്രിവാന്‍ഡ്രത്ത് എത്തണം ഉടനെ ..നമ്മുടെ നെടുമാങ്ങാടുള്ള ഓഫീസില്‍… ”
അയാള്‍ പറഞ്ഞു.
സ്‌മിത ഈ ഭാഗവും നന്നായി. പ്രണയത്തിന്റെ അസാധ്യ ഫീൽ.
താങ്ക്യൂ പ്രിയ സാഗര്‍….താങ്ക്യൂ സോ സോ സോ മച്ച്….
ചേച്ചിക്ക് എങ്ങനാ ഇത്രേം സ്പീഡിൽ ടൈപ് ചെയ്യാൻ പറ്റുന്നെ???
ഞാൻ ഒരു പാർട് എഴുതാൻ തുടങ്ങിയാൽ അത് കംപ്ലീറ്റ് ചെയ്ത് ഒരു ട്രയൽ റീഡ് കഴിഞ്ഞു കറക്ഷൻ ഒക്കെ തിരുത്തി പോസ്റ്റ് ചെയ്യുമ്പോ മിനിമം 3 വീക്‌സ് എടുക്കും….
ഇതെങ്ങാനാ 3 പാർട്ട് ഒക്കെ ഇത്രേം വേഗം എഴുത്തുന്നേ…. അതിശയം അതല്ല… ഇത്ര വേഗം എഴുതിയിട്ടും ഒരു തരി പോലും ഫീലിന് കുറവില്ല….
അങ്ങനെയൊന്നുമില്ല അജീഷേ…
മനസ് പറയുന്ന വേഡ്സ് അങ്ങ് പകര്‍ത്തും. അത് ചേരുമോ മോശമാകുമോ എന്ന്‍ നോക്കില്ല. കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗ് സ്വയം പറയും. ബുക്കിഷ് ആകാതെ നോക്കാന്‍ ശ്രമിക്കും. പോയ സ്ഥലങ്ങളുടെ ഭംഗിയെപ്പറ്റിയോര്‍ക്കും. തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന് ടൈപ്പ് ചെയ്യാന്‍ ശ്രമിക്കും.
ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാറില്ല. ഇടയ്ക്ക് കോഫി കുടിക്കും. പതിവില്ല. പിന്നെ…
സ്വയം മിനിയും ഷാരോണും ആയി മാറും….
അവസാനത്തെ വരിയാണ് സംഭവം… സ്വയം കഥാപാത്രം ആവാൻ ശ്രമിക്കുക… അതൊരു അന്യായ ഫീൽ തരുന്ന കാര്യമാണ്…❤️❤️❤️
Loved it …..