ശിവശക്തി [പ്രണയരാജ] 170

രണ്ടു കാവൽക്കാരുണ്ടവിടെ രണ്ടു വശത്തും അവരുടെ ഉറയിലെ വാൾ ആണ് അതു തുറക്കാനുള്ള താക്കോൽ, ആ താക്കോൽ ഒരേ സമയം രണ്ടിടങ്ങളിലും ഇടണം. ലാവണ്യപുരത്ത് അത് വലത്തോട്ട് തിരിക്കണം, വർണ്ണശൈല്യത്തിൽ ഇടത്തോട്ടും, എങ്കിൽ മാത്രമാണ് ആ കവാടം തുറന്ന് പാലം പുറത്തു വരുക.

ഓംകാര ചിഹ്നം ദേഹത്തിൽ മുദ്രകുത്തി ജൻമം കൊള്ളുന്ന കുഞ്ഞിനെ പറ്റി , ഇവിടുത്തെ പുരാണ പുസ്തകത്തിൽ മുൻപേ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ പറഞ്ഞ പ്രകാരം അത്തരം ജൻമം അതിശക്തനായിരിക്കും എങ്കിലും 10 വയസ് വരെ, മരണം അവനെ വേട്ടയാടും , 16-ാം വയസ് വരെ അവൻ അശക്തനായിരിക്കും, പഞ്ചഭൂതങ്ങളും അവനു സ്വന്തം, ശരീരത്തിലെ ആഴങ്ങളിലെ ശക്തി സ്രോതസുകൾ ഉണരില്ല. 15 വയസു മുതൽ അവനിലെ ശക്തികൾ ഉണർന്നു വരും 24 വയസിൽ അവൻ പൂർണ്ണ ശക്തനാകും – അവനിലെ ശക്തി പൂർണ്ണമാകാൻ മാംഗല്യം ശക്തി കൂടി വേണം. ശിവശക്തി സംഗമം.

കാലകേയൻമാർ രാജകൊട്ടാരം വളഞ്ഞ നിമിഷം, ദാസിപ്പെണ്ണ് ഒരു കൊട്ടയും പിടിച്ച് പിന്നാം പുറം വഴി പായുകയാണ്, അകലങ്ങൾ പിന്നിട്ടവൾ കടലിൻ്റെ തീരത്തെത്തി. നിറകണ്ണോടെ കൂടയിൽ നോക്കി. ആ കൂടയിൽ ഒരു കുഞ്ഞുണ്ടായിരുന്നു. കയ്യിൽ ഓം എന്ന ചിഹനവും.

കടലമ്മേ…… ഇവനെ ഞാൻ നിന്നെ ഏൽപ്പിക്കുന്നു. എൻ്റെ കുഞ്ഞിൻ്റെ ജീവൻ കൊടുത്തു ഞാൻ രക്ഷിച്ചു യുവരാജനെ നീ കാത്തോണെ……

കടലിൻ്റെ ആഴങ്ങളിലേക്കിറങ്ങി അവൾ ആ കുട്ട വെള്ളത്തിൽ വെച്ചു ഒപ്പം ആ കുട്ടയിലെ ചുവന്നപ്പെട്ടി തുണിക്കിടയിലേക്ക് മറച്ചു വെച്ച ശേഷം അതിൽ ഒരു തിളങ്ങുന്ന ഒരു പൊടി വിതറിയ ശേഷം കടലിലേക്ക് ആ കുഞ്ഞിനെ സമർപ്പിച്ചു.

പതിയെ പതിയെ ആ കൂടയെ കടൽ തന്നിലേക്കാവാഹിച്ചു. കൂടയിലെ ഓരത്തെ കുഞ്ഞു തുള ദാസിപ്പെണ്ണും കണ്ടിരുന്നില്ല. കൂടയിൽ ചെറിയ തോതിൽ കടൽ വെള്ളം കുനിച്ചിറങ്ങാൻ തുടങ്ങിയിരുന്നു.

കുഞ്ഞ് കടലിൻ്റെ അനശ്വരതയിലേക്ക് വളരെ വേഗം നീങ്ങുന്നത് ആത്മസംതൃപ്തിയോടെ, ആ ദാസിപ്പെണ്ണ് ഏറെ നേരം നോക്കി നിന്നു. ആ മിഴികൾ ആനന്ദാശ്രൂ പൊഴിച്ചു.

കരയിലേക്ക് തിരിച്ചു കയറിയ അവളുടെ മാറിൽ ഒരു കൂർത്ത കമ്പു തറച്ചു കയറി, മണ്ണിൽ കുത്തി നിന്നു. ആ കമ്പിൽ അവളെ കോത്തു നിന്നു. പ്രാണൻ വെടിയുന്ന നിമിഷത്തിലും ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

കാലകേയൻമാർ അവിടെ മൊത്തം തിരഞ്ഞു ആ കുഞ്ഞിനായി. അവരുടെ അടിമകളായ നരഭോജികൾ ദാസിപ്പെണ്ണിനെ ആർത്തിയോടെ നോക്കുന്നത് കണ്ടതും, സേനാപതി, കലയൻ പുഞ്ചിരി തൂകി,

അടുത്ത നിമിഷം അവളുടെ വസ്ത്രങ്ങൾ വലിച്ചെറിയപ്പെട്ടു, കീറിപ്പറഞ്ഞ തുണി കഷ്ണങ്ങൾ വായുവിൽ പറക്കുമ്പോ ആറോളം നരഭോജികൾ അവളലെ മാംസം കവർന്നെടുത്തു , മുലപ്പാൽ കിനിയുന്ന ആ മാംസപിണ്ഡം വായിൽ വെച്ചു രുചിക്കുന്ന ഒരു വനിലെ മുഖത്തു തെളിഞ്ഞ വികാരം, സർവ്വ രുചി മുകുളങ്ങളെയും ഉന്നതിയിലെത്തിക്കുന്ന മുലപ്പാലിൽ കുതിർന്ന രക്തമയമായ പച്ച മാംസം , ആ രുചി നുകർന്നാസ്വദിക്കുന്ന അവനെ കണ്ട മറ്റൊരുവൻ ആർത്തിയോടെ മറ്റെ മാറിടം കവർന്നെടുത്തു.

ലാവണ്യപുരം അലമുറകളും കരച്ചിലിൻ്റെയും താഴ്വാരമായി ആ രാത്രിയിൽ, തീയും പുകയും അവിടമാകെ പറന്നു, അഗ്നി സംഹാര താണ്ഡവമാടി, കടലും കുപിതയാണ് കരയെ തേടി വന്ന തിരകൾ അതിനു ഉത്തരമേകി, തെക്കു നിന്നും വീശിയ കാറ്റിനും ശക്തിയേറി, മഴനീർ വർഷം ലാവണ്യപുരത്തെ തേടിയെത്തി.

ആഴക്കടലിൽ ഒരു കൂട പതിയെ ഒഴുകികയാണ് പകുതിയിലതികം ജലം അതിൽ നിറഞ്ഞു തുടങ്ങി, കുഞ്ഞിൻ്റെ ചെവിയോളം വെള്ളമെത്തി, ഒരു നാടിൻ്റെ പ്രതീക്ഷയാണവൻ, ഒരു കുഞ്ഞു ജീവൻ പകരം നൽകി, ഒരു മാതാവ് രക്ഷിച്ച ജൻമം, സ്വന്തം ജീവനും അവൾ പകർന്നു നൽകി, എന്നിട്ടും മരണമാണോ ഇവനു വിധി.

ആകാശത്തിലെ പൂർണ്ണ ചന്ദ്രൻ കൂടുതൽ പ്രഭ ചൊരിഞ്ഞു, അവനു

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

13 Comments

Add a Comment
  1. Macha starting pwoli?
    Nxt partin kathirikkunnu?
    Snehathoode……❤️

    1. പ്രണയരാജ

      Ayachathane

  2. തുമ്പി ?

    Ahaa ithilum ittalliyoo nannayii?

  3. പ്രണയരാജ

    എൻ്റെ ഓണ സമ്മാനമായി ഇതിൻ്റെ 2nd part നാളെ തന്നെ തരാം

  4. മച്ചാൻ പൊളിയ
    അടുത്ത പാർട്ട് എന്നാണ് വരുന്നത്
    We are waiting ❤️?????? ?

  5. ?♥️????

  6. ചങ്ക് ബ്രോ

    Dear..പ്രണയ രാജ
    Really addicted to your stories..
    Expecting next parts soon..

  7. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ ????

  8. Poli maan next part ennu varum?????????

    1. Kadhakal.Comil 4 parts und…

  9. Dear Raja, പുതിയ കഥയുടെ തുടക്കം തന്നെ വളരെ നന്നായിട്ടുണ്ട്. ഒപ്പം വളരെ സസ്‌പെൻസും. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Thanks and regards.

  10. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *