ശിവശക്തി [പ്രണയരാജ] 169

വേണ്ടി, അകലങ്ങൾ നിന്നും നോക്കി കണ്ണു ചിമ്മിയ നക്ഷത്രങ്ങൾ കൂടുതൽ കൂടുതൽ അടുത്തതുപോലെ.

അനന്തസാഗര അലകൾ പോലും അവൻ്റെ നിദ്രയ്ക്ക് ഭംഗം വരാതിരിക്കാൻ ശ്രമിച്ചു. ജലത്തിൻ്റെ സാന്നിധ്യവും അവൻ്റെ നിദ്രയെ ഭംഗിച്ചില്ല.

ജലനിരപ്പ് പതിയെ ഉയർന്ന നിമിഷം നാസികകളിൽ ജലത്തിൻ്റെ അംശം എത്താൻ ചെറു നിമിഷങ്ങൾ മാത്രം, ഒരു വലിയ പ്രകമ്പനത്തോടെ ഒരു കൊള്ളിയാൻ മിന്നിയതും , നിദ്രയെ ഖണ്ഡിച്ചവൻ ഉണർന്നു.

അവൻ്റെ കരച്ചിൽ, ഉച്ചത്തിലായി, ആ സ്വരവിചികൾ അനന്ത സാഗരത്തെയും പ്രകമ്പനം കൊള്ളിച്ചു. അതിലെ ഓളങ്ങൾ ശക്തിയായി.

കടലിനടിയിലൂടെ കൂട ലക്ഷ്യമാക്കി എന്തോ ഒന്ന് വേഗത്തിൽ പാഞ്ഞു വരുന്നുണ്ട്, രക്ഷയോ, മരണമോ അതറിയില്ല, തിളക്കമേറിയ എന്തോ ഒന്ന്. വലിയൊരു മത്സ്യമാവാം അതിൻ്റെ കണ്ണുകളിലെ തിളക്കമാവാം, ആ കാണുന്നത്.

കടലിൽ താഴാനൊരുങ്ങിയ കൂട പതിയെ ഉയർന്നു വന്നു. അതെ അവൻ്റെ രക്ഷകൻ വന്നു. സ്വർണ്ണ നിറമുള്ള, ചുണ്ടുവിരലിൻ്റെ വലുപ്പമുള്ള ഒരു കുഞ്ഞാമ. സാക്ഷാൽ നാരായണൻ……….

നാരായണ….. നാരായണ…

അനന്തസാഗരത്തിൽ അവനെയും ചുമന്ന് അതിവേഗം ആ ആമ കുഞ്ഞ് മുന്നോട്ടു ചലിച്ചു. കൂടയിലെ ജലം പതിയെ കടലിലേക്ക് വിടവാങ്ങി തുടങ്ങി. ആ കുഞ്ഞു സ്വര വിചികൾ പതിയെ അസ്തമിച്ചു, ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പതിയെ മിഴികൾ പുൽകി അവൻ നിദ്രകൊണ്ടു.

⭐⭐⭐⭐⭐⭐

വർണ്ണശൈല്യത്തിൽ ഓടിയെത്തിയ ലാവണ്യപുരം രാജകുടുംബം, അവരെ അവർ വരവേറ്റു.

കുഞ്ഞ്, അവനെവിടെ……

ആദിദേവാ…. കുഞ്ഞ്, അവൻ പോയി,

വൈഷ്ണവാ, അവനെ അവരുടെ കയ്യിൽ കട്ടിയോ…..

അറിയില്ല, ഒന്നും

സർവ്വനാശം, അല്ലെ.

അതെ,

അവർ അവനെ സ്വന്തമാക്കിയാൽ , ബലി കഴിഞ്ഞാൽ പിന്നെ, ഇവിടും രക്ഷയില്ല

എൻ്റെ രാജ്യവും പ്രജയും, ഒരു ഭീരുവിനെ പോലെ, മരണമായിരുന്നു ഇതിലും ഭേതം.

വൈഷ്ണവാ…. അവരുടെ മൃത്യു അതിനെ നീ അവരെ ഏൽപ്പിച്ചു എനി, മരണം പുൽകാൻ തയ്യാറാവുക, കാലകേയരെ എതിർക്കാൻ പിറന്ന ശക്തി ഇല്ലാതെ എനി, ഒന്നും ചെയ്യാനാവില്ല,

എല്ലാം കഴിഞ്ഞു, അല്ലെ

ആചാര്യാ…….

രുദ്രാക്ഷധാരിയായ , കണ്ടാൽ അഗോരി എന്നു തോന്നിക്കുന്ന ഒരാൾ, വൃദ്ധൻ അവിടേക്കു കടന്നു വന്നു.

മഹാദേവ…. ദേവ… ദേവ…. മഹാദേവ…

ആചാര്യാ, കുഞ്ഞ് ‘

അടുത്ത നിമിഷം അയാൾ ഒറ്റക്കാലിൽ നിന്നും ധ്യാനം ചെയ്തു. തൻ്റെ ദീർഘദൃഷ്ടിയിൽ അയാൾ ആ കാഴ്ച കണ്ടു ആ മുഖത്ത് പുഞ്ചിരി വിടർന്നു.

ഓം നമശിവായ…..

എന്താ ആചാര്യാ…….

അവനു മരണമില്ല , അവൻ വരും , തിരികെ ഇവിടെ തന്നെ വരും

അപ്പോ അവൻ ജീവനോടെ ഉണ്ടോ ആചാര്യാ…

അനന്ത സാഗരത്തിൽ അവൻ്റെ ഭാരം ചുമക്കുന്നത് സാക്ഷാൽ നാരായണ ദേവനാ…

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

13 Comments

Add a Comment
  1. Macha starting pwoli?
    Nxt partin kathirikkunnu?
    Snehathoode……❤️

    1. പ്രണയരാജ

      Ayachathane

  2. തുമ്പി ?

    Ahaa ithilum ittalliyoo nannayii?

  3. പ്രണയരാജ

    എൻ്റെ ഓണ സമ്മാനമായി ഇതിൻ്റെ 2nd part നാളെ തന്നെ തരാം

  4. മച്ചാൻ പൊളിയ
    അടുത്ത പാർട്ട് എന്നാണ് വരുന്നത്
    We are waiting ❤️?????? ?

  5. ?♥️????

  6. ചങ്ക് ബ്രോ

    Dear..പ്രണയ രാജ
    Really addicted to your stories..
    Expecting next parts soon..

  7. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ ????

  8. Poli maan next part ennu varum?????????

    1. Kadhakal.Comil 4 parts und…

  9. Dear Raja, പുതിയ കഥയുടെ തുടക്കം തന്നെ വളരെ നന്നായിട്ടുണ്ട്. ഒപ്പം വളരെ സസ്‌പെൻസും. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Thanks and regards.

  10. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *