ശ്രീഭദ്രം ഭാഗം 2 [JO] 583

ശ്രീഭദ്രം ഭാഗം 2

Shreebhadram Part 2 | Author JO | Previous Part

 

ഒരു നിമിഷത്തെ പകപ്പ്…. അവനെ എങ്ങനെ തടയണം എന്നറിയാതെ ഞാൻ കുഴങ്ങി. തലച്ചോറിലേക്ക് ഇരുട്ട് കയറുന്ന പോലെ… ക്ലാസ്സിൽ ഒരാരവമാണ്. കോടീശ്വരപുത്രന്റെ പ്രണനായികയെ കാണാനുള്ള ത്വര. അതോ ഇവനും പ്രേമമോ എന്ന ചിന്തയോ???

അവനെന്തെങ്കിലും പറഞ്ഞാൽ…. അവളത് കേട്ടാൽ…. ദൈവമേ….

പ്ലീസ്…. ഇടക്കൊന്ന് എന്റെനേരെ പാളിനോക്കിയ അവനുനേരെ ഞാൻ കൈകൂപ്പി.

പക്ഷേ ആ അപേക്ഷ ഒരു പുച്ഛച്ചിരിയോടെ നിർദ്ദാക്ഷിണ്യം  അവൻ തള്ളുന്നത് ഒരു ഞെട്ടലോടെ ഞാൻ കണ്ടു. എന്റെ കണ്ണിൽ ഇരുട്ടു കയറി. വീണ്ടും അടികൊള്ളാൻ പോകുന്നു… വീണ്ടും നാറാൻ പോകുന്നു…. അവളുടെ വായിലിരിക്കുന്നത് മൊത്തം കേട്ട്, വീണ്ടുമൊരു കോമഡിപീസാവാൻ പോകുന്നു. ഉള്ളത് പറയാമല്ലോ,  ഒരു പോസിറ്റീവ് സിഗ്നൽ  കിട്ടുമെന്നുള്ള പ്രതീക്ഷ പോലും എനിക്കില്ലായിരുന്നു എന്നതാണ് സത്യം. അല്ലെങ്കിൽത്തന്നെ എന്നെ കാണുമ്പൊ ചെകുത്താൻ കുരിശുകാണുന്ന ഭാവമാണ് ആ ഭദ്രകാളിക്ക്….!!!. ഞാൻ നിന്നു വിയർത്തു.

ഞാനാകെ വിയർത്തുകുളിച്ചു. ഒരുവേള ഇറങ്ങിയോടിയാലോ എന്നുപോലും ചിന്തിച്ചു എന്നതാണ് സത്യം. അത്രത്തോളം ശോകമായിരുന്നു ആ സമയത്ത് എന്റെ മാനസികാവസ്ഥ. വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ചാടാൻ നിൽക്കുന്നപോലെ…

ഒരുവട്ടംകൂടി ഞാൻ അവനെയും അവളെയും ദയനീയമായി നോക്കി. അവൻ എന്നെത്തന്നെനോക്കി ഊറിച്ചിരിക്കുകയാണ്. എന്നാൽ അവളോ… അവളാകട്ടെ അങ്ങനെയൊരു സംഭവം ക്ലാസിൽ നടക്കുന്നത് പോലുമറിയാതെ എന്നവണ്ണം ആ ബുക്കും നോക്കി ഇരിക്കുന്നു.

ഇവളെന്താ ഐ.എ. എസിനു പഠിക്കുവാണോ???

ആ ദുരന്ത നിമിഷത്തിലും എന്റെ വിഷമത്തിൽ പങ്കുചേരാത്ത അവളോട് എനിക്ക് അതിയായ ദേഷ്യം തോന്നി. അതോ ഇനി അവള് അങ്ങനെയെങ്കിലും അറിഞ്ഞാലോ എന്നുള്ള ചിന്തയാണോ??? അതായത് ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ???!!!.

The Author

104 Comments

Add a Comment
  1. Broo adutha part evide

  2. കിച്ചു

    ഈ വർഷം എങ്കിലും കാണുമോ. സാഗാറിനെ കണ്ടോ ഒന്നിടവിട്ട ദിവസം ആവുമ്പോഴേക്കും എത്തും

  3. പൊന്നു ഭായ് ഇപ്പൊ നിങ്ങൾ ഫ്രീ അല്ലെ രാജ്യം മതോം ലോക്ക് ഡൌൺ ആയ സ്ഥിതിക്ക് വായനക്കാരുടെ അഭ്യർത്ഥന മാനിച്ചു അടുത്ത പാർട്ട് പെട്ടെന്നിട്ടുടെ പ്ളീസ് പോരടിക്കുന്ന അതാ

  4. താൻ വന്‍ ഉടായിപ്പ് ആണല്ലോ. ഒന്ന് രണ്ട് മാസം ഒക്കെ കഴിഞ്ഞാണ് ഒരു പാര്‍ട്ട് ഇടുന്നത്. എന്നാൽ പിന്നെ കുറച്ച് അധികം പേജ് ഇട്ടു കൂടെ ?
    കഥയെ കുറിച്ച് കൂടുതൽ ഒന്നും പറയണ്ടല്ലോ. എന്നത്തേയും പോലെ അടിപൊളി ?
    അപ്പൊ പിന്നെ ഒറ്റ ചോദ്യം
    .
    .
    .
    അടുത്ത പാര്‍ട്ട് എപ്പോ കിട്ടും??

    1. അതികം വൈകാതെ ഇടാം

  5. അതേയ് ഇതിന്റെ ബാക്കി ഈ കൊല്ലം വെല്ലോം ഉണ്ടാകുവോ ഒരു കട്ട ആരാധകന്റെ രോധനമായിട്ടു കാണണം പ്ലീസ്………………???

    1. എന്റ സഹോ… ഈ ഭാഗം വന്നിട്ട് വെറും ഒരു മാസമാവുന്നല്ലേ ഒള്ളു… എന്റെ ഇടവേള മിനിമം മൂന്നു മാസമാ???

      വൈകാതെ ഇടാട്ടോ. ചെറിയ പ്രശ്നങ്ങളിലായിപ്പോയി. അതാ

  6. മനിതന്‍

    സൂപറാവുന്നുണ്ട് ജോ. ഞമുക്ക് ഇതിനെ ഞമ്മുടെ ക്ലാസ്സിക് ആയ “ചേച്ചി” കുട്ടിയോളം കൊണ്ട് വരണം. സപ്പോര്‍ടുമായി “നവ വധു” കട്ട ഫാന്‍

    1. അക്കാര്യത്തിൽ ഒരു പ്രതീക്ഷയും വേണ്ട ബ്രോ… ഇതൊരു കുഞ്ഞു കഥയല്ലേ… പിന്നെ ഇനി നവവധുപോലെ ഒരെണ്ണം എഴുതാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല

      1. അളിയോ അതിൽ കുറഞ്ഞത് ഒന്നും പ്രേതീക്ഷിക്കുന്നില്ല

        ചതിക്കല്ലേ

  7. ജോ അടുത്ത ഭാഗം എപ്പോൾ വരും ഫ്രീ ആണെങ്കിൽ എഴുതേടോ

    1. അതികം വൈകാതെ ഇടാം

  8. ഡിഫെക്റ്റ് സീറോ സ്റ്റോറി. ആകെയൊരു വിഷമം പെട്ടെന്ന് തീർന്നു എന്നതാണ്. അല്ലെങ്കിലും “ശ്രീ ഭൂവിലസ്ഥിര” എന്നാണല്ലോ…

    1. ആ അവസാനം പറഞ്ഞത് മനസ്സിലായില്ലെങ്കിലും നന്നായിയെന്നാണെന്നു മനസ്സിലായി. ഒത്തിരി നന്ദി സ്മിതാ മാഡം…

      പേജ് കുറയുന്നത് ശ്രദ്ധിക്കാം. എഴുതി തുടങ്ങുമ്പോഴേ ഇത്ര മുതൽ ഇത്രവരെ സീനുകൾ എന്നു മനസ്സിൽകണ്ടാണ് എഴുതുന്നത്. അങ്ങനെ വരുമ്പോൾ പേജ് കുറയുന്നതാ

  9. ?MR.കിംഗ്‌ ലയർ?

    ജോകുട്ടോ,

    എടാ ഞാൻ കുറച്ചു വൈകി അതിന് നിന്റെ തെറിവിളി കേൾക്കാൻ ഞാൻ തയ്യാർ ആണ്…. ഒരു പ്രധാനപെട്ട യാത്രയിൽ ആണ്, സമയം ഒട്ടും തന്നെയില്ല….

    ശ്രീഭദ്രം….. അത് നൽകിയ നിനക്ക് ഒരുപാട് നന്ദി…. വരും ഭാഗങ്ങളിലൂടെ വലിയ കമെന്റുകൾ എഴുതാം… നവവധു അത് അങ്ങ് മായുന്നില്ലടാ….

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. നവവധു പതുക്കെ മായിച്ചാ മതീടാ മുത്തേ… യാതൊരു ധൃതിയുമില്ല

  10. ഇതും പേജ് കുറവാണല്ലോ… വായിച്ച് ത്രില്ലായി വന്നപ്പോളേക്കും കഴിഞ്ഞുപോയി.. ലേറ്റ് ആവാതെ അടുത്ത പാർട്ട് ഇടുമോ.. ?? അല്ലെങ്കിൽ തുടര്ച്ച നഷ്ടപ്പെടും

    1. എഴുതി തുടങ്ങുമ്പോഴേ എവിടെയാണ് നിർത്തേണ്ടത് എന്നൊരു ചിന്തയുണ്ട്. അങ്ങനെ നിർത്തുമ്പോൾ പേജ് കുറയുന്നതാണ്.

      അതികം വൈകാതെ അടുത്ത പാർട്ട് ഇടാം

  11. കഥ പൊളിയായി… നല്ല ഇന്ട്രെസ്റ്റിൽ അങ്ങനെ വായിച്ചു വന്നപ്പോഴേക്കും തീർന്നുപോയി.. I am waiting എന്ന് വിജയ് സ്‌റ്റെയ്‌ലിൽ പറയേണ്ടി വരും…
    ഭദ്ര കിടുവാണ്…. ഞാനിവളെ റിയൽ ലൈഫിൽ കണ്ടിട്ടുണ്ട് അവളെ പോലാകാണ്ടിരുന്നാൽ മതിയായിരുന്നു…

    1. നമ്മുടെ ചുറ്റുവട്ടത്തുള്ള അനേകം ഭദ്രമാരിൽ ഒരാളാണ് ഈ ഭദ്രയും.

  12. ജോ ചേച്ചിക്കുട്ടിയേ വീണ്ടും കൊണ്ട് വരുമോ. അത്രയ്ക്ക് ഇഷ്ടം ആയി അതോണ്ടാ. സത്യം പറയട്ടെ ചേച്ചിക്കുട്ടിയുടേ കഥ വായിച്ചതിനു ശേഷം എന്റെ ഉള്ളിലെ കാമം എല്ലാം എങ്ങോട്ടോ പോയ പോലേ. ഇപ്പോൾ മനസ്സിൽ എന്തിനോടോ ഉള്ള പ്രണയം മാത്രം. എന്റെ മൈന്റ് മൊത്തം മാറി. എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും ഇല്ല.

    1. ഇനി തിരിച്ചുവരവ് ബുദ്ധിമുട്ടായിരിക്കും സഹോ…

Leave a Reply to മനിതന്‍ Cancel reply

Your email address will not be published. Required fields are marked *