ഒടുവിൽ അതും പതിനഞ്ച് വട്ടം ചെയ്ത് കഴിഞ്ഞപ്പോൾ അഭി എഴുന്നേറ്റു നിന്നു…ശ്യാമ ആകെ വിയർത്തുകുളിച്ചുകൊണ്ട് കിതച്ചു നിന്നു…
ശ്യാമ: മതിയെടാ ഇന്നത്തേക്ക് ഇത് പോരെ…
അഭി: രണ്ടെണ്ണം ആണ് ആകെ ചെയ്തത്…ജിമ്മിൽ ഒക്കെ പോയാൽ അവരിപ്പോ അഞ്ചെണ്ണം എങ്കിലും ചെയ്യിച്ചു പരിപ്പ് എടുത്തേനേം ചേച്ചിടെ…
ശ്യാമ: ഉയ്യോ…നിൻ്റെ കൂടെ ഇവിടെ ആയിട്ട് ഇങ്ങനെ അപ്പോ ഇനി ജിമ്മിൽ കൂടെ പോയിരുന്നേൽ എനിക്ക് ആലോചിക്കാൻ പോലും വയ്യാ…
അഭി: ഹഹഹ…എന്നാൽ പിന്നെ ഒരെണ്ണം കൂടെ ചെയ്തിട്ട് നിർത്തിയേക്കാം…
ശ്യാമ: എൻ്റെ പൊന്നേ നന്ദി…പെട്ടെന്ന് ആയിക്കോട്ടെ എങ്കിൽ…
അഭി ലാസ്റ്റ് റൗണ്ടിനായി സ്‌ക്വാട്ട് തിരഞ്ഞെടുത്തു…ചേച്ചി ഇത്രയും നേരം കാല് നിവർത്തി പിടിച്ചുള്ള വ്യായാമം ചെയ്തത് കൊണ്ട് തന്നെ അത് ചെയ്യാൻ കുറച്ച് പാടുപെടും എന്ന് അവന് അറിയാമായിരുന്നു…അഭി ആദ്യം ശ്യാമക്ക് കാണിച്ച് കൊടുത്തു എങ്ങനെയാ ചെയ്യേണ്ടത് എന്ന്…അഭി നേരെ നിവർന്നു നിന്ന് കൈകൾ രണ്ടും തോളിന് സമമായി മുന്നോട്ട് നീട്ടി വെച്ചുകൊണ്ട് പതിയെ കാലുകൾ മടങ്ങാതെ ഒരു കസേരയിൽ ഇരിക്കുന്ന പോലെ താഴെ വരെ വന്നിട്ട് വീണ്ടും എഴുന്നേറ്റു അതേപോലെ രണ്ടു തവണ കൂടി ചെയ്തിട്ട് ഇതേപോലെ ചെയ്യാൻ ആവശ്യപ്പെട്ടു…
ശ്യാമ: ഹൊ ഇത്രേ ഉള്ളോ…ഇത് സിംപിൾ അല്ലേ…ഞാൻ ഇപ്പൊ ചെയ്ത് തീർക്കാം…
അഭി: എന്നാ ചെയ്തോ…
എന്ന് പറഞ്ഞു കൊണ്ട് അഭി കുറച്ച് പിന്നിലേക്ക് മാറി നിന്നു…എന്നാൽ ശ്യാമ ചെയ്യാൻ ആരംഭിച്ചതും പതുക്കോ എന്ന് പറഞ്ഞ് മാറ്റിലേക്ക് വീണതും ഒന്നിച്ചായിരുന്നു…ഇത് കണ്ടതും അഭി നിന്നു പൊട്ടിച്ചിരിക്കാൻ തുടങ്ങി…കാലിന് ഉറപ്പ് ഇല്ലാത്ത കാരണം ചെയ്യാൻ അൽപ്പം ബുദ്ധിമുട്ടും എന്ന് അറിയാമായിരുന്നു എങ്കിലും ഇങ്ങനെ വീണു പോകുമെന്ന് അഭിയും കരുതിയിരുന്നില്ല…
അഭി: ഹൊ എന്തൊക്കെ ആരുന്നു…ഇത് സിംപിൾ അല്ലേടാ…അങ്ങോട്ട് മാറി നിക്ക് ഞാൻ പുല്ല് പോലെ ചെയ്ത് കാണിക്കാം എന്നൊക്കെ പറഞ്ഞിട്ട് ദേ കിടക്കുന്നു ചക്ക വെട്ടിയിട്ട പോലെ…ഹഹഹ…
ശ്യാമ: നിന്നു കഥാപ്രസംഗം നടത്താതെ എന്നെ ഒന്ന് എടുത്ത് പൊക്കെടാ ദുഷ്ടാ…
ഒരു രക്ഷയുമില്ല….. കിടു…..
????
Supr
Bro oru രക്ഷയില്ല next പെട്ടെന്ന് തരണേ …..
നിങ്ങള് ലേറ്റ് ആക്കാതെ പെട്ടന് ബാക്കി താ മാഷേ
Next part submitted?
ചേച്ചി പൊളിയല്ലേ