“ചേച്ചി ചേച്ചി. സുമിത്രേച്ചി. ഞങ്ങളെ ഒക്കെ ഓർമ്മയുണ്ടോ..?”
ശ്യാമയുടെ അമ്മ സുധയെ തുറിച്ചു നോക്കി പിന്നെ പെട്ടന്ന് പൊട്ടി കരഞ്ഞു. എന്നിട്ട് വിളിച്ചു.
“സുധേ… എന്റെ സുധേ.. ഇത് നീയല്ലേ. ? എന്റെ സുധേ. എന്റെ ഏട്ടത്തി..”
“അതേ ചേച്ചി ഇത് സുധയാ. ചേച്ചിയുടെ സുധ. ചേച്ചിക്ക് ഏട്ടനെ കാണേണ്ടേ..? ഇതാ.. ചേച്ചിയുടെ സ്വന്തം ഏട്ടൻ. ചന്ദ്രേട്ടൻ..”
സുധ അപ്പുവിന്റെ അച്ഛനെ ശ്യാമയുടെ അമ്മയുടെ മുന്നിൽ നിർത്തി. ചന്ദ്രസേനനെ കണ്ട് ശ്യാമയുടെ അമ്മ പെട്ടന്ന് ഞെട്ടി എഴുനേറ്റ്. സേനന്റെ കാലിൽ വീണു കാലിൽ പിടിച്ചു തന്റെ ദേഹത്തേക്ക് വലിച്ചു കൊണ്ട് ആ കാലിൽ കെട്ടിപിടിച്ചു കരഞ്ഞു.
എന്നിട്ട് പറഞ്ഞു.
“ഏട്ടാ.. എന്നോട് ക്ഷമിക്ക് ഏട്ടാ. ഞാൻ തെറ്റ് ചെയ്തു പോയി ഏട്ടാ. ഞാൻ ഒന്നും അറിഞ്ഞില്ല ഏട്ടാ. ഏട്ടന്റെ അനിയത്തിയോട് ക്ഷമിക്ക് ഏട്ടാ. ”
“അയ്യോ!! അങ്ങനെ കാലിൽ പിടിച്ചു വലിക്കല്ലേ.. ചേച്ചി.” എന്ന് പറഞ്ഞു സുധ വേഗം ശ്യാമയുടെ അമ്മയെ പിടിച്ചു എഴുനേൽപ്പിച്ചു. കൂടെ മറ്റുള്ളവരും കൂടി.
ശ്യാമയുടെ അമ്മ ചന്ദ്രസേനനെ കെട്ടിപിടിച്ചു കരഞ്ഞു.
“അതേ സുമിത്രേച്ചി. അന്ന് അവൻമാർ വെടിവെച്ചത് അളിയന്റെ കാലിന് ആണ് . അതിന്റെ ഒരു വേദന ഇപ്പോഴും അളിയന് ഉണ്ട്..”
സുന്ദരൻ സാർ പറഞ്ഞു.
ശ്യാമയുടെ അമ്മ സുന്ദരൻ സാറിനെ തന്നെ നോക്കി.
“എന്റെ ചേട്ടനാണ്. ചേച്ചി ചേട്ടനെ അങ്ങനെ കണ്ടിട്ടില്ലല്ലോ..? വല്ലപ്പോഴും മാത്രമല്ലേ കണ്ടിട്ടുള്ളൂ. ” സുധ പറഞ്ഞു.

ശ്യാമയും സുധിയും കഴിഞ്ഞിട്ടേ അടുത്തത് എഴുതു എന്ന് കരുതിയതാണ്. എന്നാൽ ശ്യാമയും സുധിയും ക്ലൈമാക്സ് ആയതുകൊണ്ടും അതിൽ ഒരുപാട് കാര്യങ്ങൾ പറയാൻ ഉള്ളത് കൊണ്ടും കളിക്കപ്പുറം കഥയ്ക്ക് കൂടെ പ്രാധാന്യം കൊടുത്തത് കൊണ്ടും. മനസ്സ് കൂൾ ആയാൽ മാത്രമേ എഴുതി പൂർത്തിയാക്കാൻ പറ്റുള്ളൂ. എഴുതി തുടങ്ങിയതാണ് എന്നാൽ എന്തോ അസുഖവും ആരോഗ്യ മാനസീക പ്രശ്നങ്ങളും, മറ്റു പ്രശ്നങ്ങളും ഒക്കെ കാരണം ശ്യാമയും സുധിയും എഴുതാൻ ഉള്ള മൂഡ് കിട്ടുന്നില്ല. അപ്പോഴാണ് എന്റെ ഫൈസിയുടെ കഥ മുൻപ് ഒരു പാർട്ട് മാത്രം എഴുതിയതും അത് എഴുതുന്നില്ലേ എന്ന് ഒരു വായനക്കാരൻ പലപ്രാവശ്യം ചോദിച്ചുതും ഓർമ്മ വന്നത്. അതുകൊണ്ട് ഫൈസിയുടെ കഥ എഴുതി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഫൈസി എന്ന് പറഞ്ഞാൽ അർജുന്റെ റിയകുട്ടി എന്ന കഥയിലെ ഒരു പ്രധാന കഥാപാത്രം ആണ്. അത് വായിച്ചവർ സ്വീകരിച്ചവർ ഫൈസിയെ കൂടെ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. വായിക്കാത്തവർ “അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ ” എന്ന കഥ ആദ്യം മുതൽ വായിക്കുക.
❤❤❤❤ സോറി ബ്രോ എനിക്ക് ഇൻസ്റ്റയും ഫേസ്ബുക് ഒന്നും ഇല്ല. ഉണ്ടായിരുന്നു വർഷങ്ങൾക്ക് മുൻപ് അവൾ എന്നോട് യാത്ര പറഞ്ഞു പോയതിന് ശേഷം ഞാൻ അതൊന്നും ഉപയോഗിച്ചിട്ടില്ല. ഇനി ഉപയോഗിക്കുകയും ഇല്ല. ഒരിക്കലും മറക്കാത്ത ഓർമ്മകൾ, ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത കുറേ ഓർമ്മകൾ ഉണ്ട് അവൾ തന്നത്. ജീവിതത്തിൽ ഞാൻ ഒരുപാട് ഒരുപാട് സന്തോഷിച്ച നിമിഷങ്ങൾ ഉണ്ട് അവൾ തന്നത്. അതൊക്കെ എന്നെ വേദനിപ്പിക്കും. ഇൻസ്റ്റയും ഫേസ്ബുക്കും തുറന്നാൽ അവളെ വീണ്ടും വീണ്ടും കാണാൻ തോന്നും. അവളുടെ ഫോട്ടോ നോക്കിയിരിക്കും, അതിൽ നോക്കി കരയും. ഇന്നും എന്നും ഒത്തിരി ഇഷ്ട്ടം ആണ് എനിക്ക് അവളെ. ഇനി ഒരിക്കലും അവളെ കാണാൻ പോലും എനിക്ക് അവകാശം ഇല്ല. എങ്കിലും ഞാൻ എന്റെ ഉൾകണ്ണിൽ എന്നും കാണും. എനിക്ക് അത് മതി. അതുകൊണ്ട് ബ്രോക്ക് എന്ത് പറയാൻ ഉണ്ടെങ്കിലും ഇതിൽ പറഞ്ഞാൽ മതി. ഇപ്പോൾ എഴുതി പകുതിക്ക് നിൽക്കുന്ന കഥകളും എഴുതാൻ ആഗ്രഹിച്ച ഒന്നോ രണ്ടോ കഥകളും എഴുതി കഴിയും വരെ ഞാൻ ഇവിടെ കാണും. അതിൽ കൂടുതൽ ഒന്നും ഇല്ല. എന്തായാലും താങ്ക്സ് ബ്രോ.
താങ്കൾ പൂർണ ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
❤❤❤❤👍
Bro ready yit vanna mathi
Enit baki alla kadhakalhm one by one ayit eyurh pages lootane
Full marigit vaa
❤❤❤❤❤❤❤❤താങ്ക്സ് ബ്രോ.
❤️❤️❤️❤️❤️❤️❤️
എല്ലാം സുഖാവട്ടെ
പ്രാർത്ഥനകൾ ❤️
❤❤❤❤❤❤👍
സഹോ.. ഏകൻ…
ന്താണ് ഒരു മൂഡ് സ്വിംഗ് wibe…
നല്ല കോരിത്തരിപ്പിച്ച നിമിഷങ്ങളിൽ കൊണ്ടെത്തിച്ചിട്ടു അവസാനം ഒള്ള മൂഡ് കൂടി കളയിച്ചല്ലോ…
ഇങ്ങനൊന്നും ഒരിക്കലും ആരോടും പറയരുത്…ആവർത്തിക്കരുത്…. ട്ടോ…
അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ സ്റ്റോറി പൊക്കൊണ്ടിരിക്കുന്നത്….
താങ്കളുടെ എല്ലാ വിഷമതകളും,അസുഖങ്ങളും മാറാൻ പ്രാർഥിക്കുന്നുണ്ട് ഞങ്ങളെല്ലാരും…ok.
ചെറിയൊരു പാർട്ട് ആയിരുന്നിട്ടു കൂടി ഒരു വലിയ പാർട്ടിൻ്റെ സന്തോഷവും,സംതൃപ്തിയും താങ്കൾ ഞങ്ങൾക്ക് തന്നു…അതിമനോഹരം…
അതിസന്തോഷം….👏👏👏💚💚💚
കാത്തിരിക്കുന്നു… ആകാംഷയേറിയ ക്ലൈമാക്സിന് വേണ്ടി…🙏🙏🙏
നന്ദൂസ്…
❤❤❤താങ്ക്സ് ബ്രോ. വൈകുമെങ്കിലും ഞാൻ തിരിച്ചു വരും.
സുഹൃത്തേ ഇങ്ങനെ ഒന്നും ഒരിക്കലും സംസാരിക്കരുത്. ഈ കഥ എഴുതി പൂർത്തിയായിരിക്കാൻ സുഹൃത്തിന് കഴിയും . എല്ലാം വളരെ ഭംഗിയായി തന്നെ എഴുതി പൂർത്തീകരിക്കാൻ സുഹൃത്ത് പരമാവധി ശ്രമിച്ചിട്ടുണ്ട് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഒന്നും സംഭവിക്കില്ല ഈ കഥ എഴുതി പൂർത്തീകരിക്കാൻ സുഹൃത്തിന് സാധിക്കും. സുഹൃത്തിന് ഇഷ്ടപ്പെടുന്ന സുഹൃത്തിന്റെ കഥകൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഇവിടെയുണ്ട് അവരെല്ലാം സുഹൃത്തിനുവേണ്ടി പ്രാർത്ഥിക്കും ഒപ്പം ഞാനും. ഒന്നും തന്നെ സംഭവിക്കില്ല അങ്ങനെ കരുതി എപ്പോഴും നാം സമാധാനത്തോടെ 😊 beyond positive man never give up
❤❤❤❤താങ്ക്സ് ബ്രോ. ഞാൻ വരും. കാത്തിരിക്കുക. എഴുതാൻ തുടങ്ങി. പക്ഷെ വളരെ സ്ലോ ആണ്. അതുകൊണ്ട് വൈകും.
Broo…. ശക്തമായി തിരിച്ചു വാ
❤❤❤❤❤👍
🙃❤️
❤❤❤❤