” Hum..” അവളൽപ്പം നീരസത്തോടെ മൂളി.
” അപ്പൊ ശെരി Good Night 😚 ”
” Good Night.. ”
ശേഷം അവൻ ഫോൺ വച്ചു.
ദിവസങ്ങൾ കടന്നുപോയി നിരുപമയിപ്പോൾ പഴയ പ്രധാപം തിരിച്ചുപിടിച്ചു വരികയാണ്. ഇൻസ്റ്റിട്യൂഷനെ വിറപ്പിച്ചു നിർത്തിയ ആ പഴയ നിരുപമ തിരികെ വന്നു തുടങ്ങി. അലമ്പ് കാണിക്കുന്ന പിള്ളേർക്കൊക്കെ കണക്കിന് കിട്ടി. എതിർത്തു നിൽക്കാൻ അലമ്പൻമാർക്ക് തീരെ പറ്റാതായി. ഷിജുവിന്റെ വാക്ക് തന്ന ധൈര്യം നിരുപമയെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.
” ആ നിരുപമക്ക് പ്രാന്താണോ..? നോട്ട് കംപ്ലീറ്റ് ചെയ്തില്ലെന്ന് പറഞ്ഞ് എന്റെയും ഇവന്റെയും പുറം തല്ലി പൊളിച്ചു. ” സിനാൻ മനുവിനെ കാണിച്ചു പറഞ്ഞു.
” അപ്പൊ ഇതിനാർന്നോ നിങ്ങളെ രണ്ടിനെയും സ്റ്റാഫ് റൂമിലോട്ട് വിളിപ്പിച്ചേ..? ” ജോണി ചോദിച്ചു.
” പിന്നല്ലാതെ.. എന്തോരം കലിപ്പിലാണ് അവള് ഞങ്ങളെ തല്ലിയതെന്ന് അറിയാവോ..? അടികൊണ്ട് എന്റെ പുറം തൊലി പറിഞ്ഞു പോയിന്നാ തോന്നണേ.. ” മനു അടികൊണ്ട ഭാഗം തടവികൊണ്ട് പറഞ്ഞു.
ഇവരുടെ സംസാരം കേട്ട് കളിയാക്കി ചിരിക്കുകയാണ് ജോണിയും, വിഷ്ണുവും.
” ചിരിക്കണ്ട.. അടുത്തത് നിങ്ങളാ.. ” സിനാൻ അവർക്ക് മുന്നറിയിപ്പ് നൽകി.
തന്നോടുള്ള ദേഷ്യം തന്റെ കൂട്ടുകാരോട് തീർക്കുകയാണ് അവൾ. ഷിജുവിന് കാര്യം പിടികിട്ടി. കൂട്ടുകാരുടെ സംസാരത്തിനിടയിൽ ഒന്നും മിണ്ടാതെ മാറി നടന്ന് സ്റ്റാഫ് റൂമിലേക്ക് ചെന്നു.
” എന്താ ഷിജു..? ” നിരുപമ ചോദിച്ചു.

Part 6 appol