” എന്തിനാ അവരെ തല്ലിയേ..? ” ഷിജു ദേഷ്യത്തോടെ ചോദിച്ചു.
” അവര് ഞാൻ പറഞ്ഞതൊന്നും അനുസരിച്ചില്ല.. ” നിരുപമ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
” ഞാനും notes complete ചെയ്തിട്ടില്ല. എന്നെ അടിക്കുന്നില്ലേ..? “ഷിജു അവൾടെ മുഖത്ത് നോക്കി ചോദിച്ചു.
” ഷിജു അവരെന്നെ ഒട്ടും അനുസരിക്കുന്നില്ല.. അതുകൊണ്ടാ എനിക്ക് അങ്ങനെ പറ്റിപ്പോയത്.. ”
” എന്നോടുള്ള ദേഷ്യം നീ അവര്ടെ മെക്കിട്ട് തീർത്തതാണെന്ന് അറിയാം.. ”
” അങ്ങനെയൊന്നുമില്ല ഷിജു.. ”
” എനി മേലാൽ എന്റെ പിള്ളേർടെ മെക്കിട്ട് കേറിയാലുണ്ടല്ലോ നിനക്ക് ഞാൻ നേരത്തെ തന്ന വാക്കങ്ങ് മറക്കും. ”
അവന്റെ ഭീഷണി കേട്ട് അവളൊന്ന് ഭയന്നു ” ഇല്ല.. എന്റെ ഭാഗത്ത് നിന്നും അറിയാതെ പോലും ഇങ്ങനൊന്നും സംഭവിക്കില്ല.. ”
” അങ്ങനെയാണെൽ നിനക്ക് കൊള്ളാം.. ” അതും പറഞ്ഞ് ഷിജു സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങിപ്പോയി.
മറ്റു ടീച്ചറമാരൊക്കെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു കുട്ടിയുടെ മുന്നിലും ഇങ്ങനെ താഴ്ന്നു നിൽക്കുന്ന നിരുപമയെ അവരാരും മുൻപ് കണ്ടിട്ടില്ലായിരുന്നു. അവൾക്കാകെ ചമ്മലായി. നിരുപമ അവരെയൊന്നും ഫേസ് ചെയ്യാൻ നിൽക്കാതെ പുസ്തകം നോക്കി തലതാഴ്ത്തിയിരുന്നു.
പിറ്റേന്ന് ഉച്ചക്ക് ലഞ്ച് ടൈം കൂട്ടുകാരെയൊക്കെ ഒഴിവാക്കി ഷിജു ഗ്രൗണ്ടിലേക്ക് ചെന്നു. വലിയ വിസ്തൃണിയിലുള്ള ഗ്രൗണ്ടിന്റെ ഓരത്തായി ഒരുപാട് ചെടികളും, മരങ്ങളും നട്ടുപിടിപ്പിച്ച് ഭംഗിയായി അലങ്കരിച്ചിട്ടുണ്ട്. ഷിജു അതിന്റെ അടുത്തേക്ക് ചെന്നു. ഉച്ച ഭക്ഷണത്തിന് ശേഷം പെൺകുട്ടികളിൽ ഭൂരിഭാഗം പേരും സംസാരിച്ചിരിക്കാൻ തിരഞ്ഞെടുക്കുന്നത് ഇവിടെയാണ്. ഷിജു അവിടെ ചുറ്റുമായി നിരീക്ഷിച്ചു. മാളവികയും, കൂട്ടുകാരികളും അതുവഴി നടന്നു വരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടനെ അവരുടെ അടുത്തേക്ക് ചെന്നു. ഷിജുവിനെ ഒറ്റയ്ക്ക് മുന്നിൽ കണ്ടപ്പോൾ മാളവികക്കും കൂട്ടുകാരികൾക്കും അത്ര പന്തിയായി തോന്നിയില്ല. അവർക്കാർക്കും തന്നെ അവനെ ഇഷ്ടമല്ലാത്തത് കൊണ്ട് കണ്ട ഭാവം നടിക്കാതെ കടന്നു പോയി.

Part 6 appol