” അതെ.. അതുകൊണ്ട് ദയവു ചെയ്ത് എന്നെ നിർബന്ധിക്കരുത്. മറ്റെന്തുവേണമെങ്കിലും ഞാൻ ചെയ്യാം ”
” നിന്റെ അമ്മയുടെ കാര്യം അച്ഛൻ അറിഞ്ഞാലുള്ള അവസ്ഥ ഓർത്തു നോക്ക്.. ”
” പ്ലീസ് എന്നെ അതിന് നിർബന്ധിക്കരുത്.. 🥺🙏🏻 ”
” ഒരു ദിവസത്തെ കാര്യേ ഉള്ളു. ഒരാളും അറിയാതെ ഞാൻ നോക്കിക്കോളാം. ഇതിൽ തെറ്റൊന്നും കാണണ്ട. അമ്മ ചെയ്ത തെറ്റിന് മകൾ പ്രായശ്ചിത്തം ചെയ്തതായി കരുതിയാ മതി. നിന്റെ കുടുംബം നശിക്കാതിരിക്കാൻ നീ ഈ ചെറിയ കാര്യമെങ്കിലും ചെയ്യണ്ടേ..? നല്ലോണം ആലോചിക്ക്..എന്നിട്ട് തീരുമാനം എന്നെ അറിയിക്ക്. ” ഷിജു തന്റെ നമ്പർ അവൾക്ക് കൊടുത്ത് അവിടെ നിന്നും പോയി. എന്ത് ചെയ്യണമെന്നറിയാതെ മരവിച്ചിരിക്കുകയാണവൾ.
അന്നത്തെ ദിവസം അവളെ വല്ലാതെ തളർത്തി. ലഞ്ച് ബ്രേക്കിന് ശേഷമുള്ള പിരിഡ്‌സിൽ വേണ്ട ശ്രദ്ധ ചിലത്താൻ കഴിഞ്ഞില്ല. കൂട്ടുകാരികൾ വിഷയം തിരക്കിയെങ്കിലും കൃത്യമായ ഒരു മറുപടി അവൾക്ക് നൽകാനായില്ല. വീട്ടിൽ ചെന്ന് അലസമായി സോഫയിൽ തല താഴ്ത്തിയിരിക്കുകയാണ് അവൾ. ഈ സമയം നിരുപമ വീട്ടിലേക്ക് കയറി വന്നത്. മകളുടെ വിഷമിച്ചുള്ള ഇരുത്തം കണ്ട് കാര്യം തിരക്കി ” എന്ത് പറ്റി മാളു..? വൈയ്യായ്ക എന്തേലും ഉണ്ടോ..? ”
” ഒന്നുല്ല.. ” നിരുപമയുടെ മുഖത്ത് നോക്കാതെ അവൾ മറുപടി നൽകി.
” എല്ലാ ദിവസവും ക്ലാസ്സ് കഴിഞ്ഞുവന്നാൽ,കുളിച്ചു പഠിക്കാനിരിക്കുന്ന നിനക്കിതെന്നാ പറ്റി..? ഫ്രണ്ട്സുമായി എന്തേലും വഴക്കുണ്ടായോ..? ” നിരുപമ മകളുടെ മുടിയിൽ തഴുകികൊണ്ട് ചോദിച്ചു.

Part 6 appol