പിറ്റേന്ന് പതിവുപോലെ ഗോഹുലിന്റെ കൂടെ മാളവിക MEI ലേക്ക് ഇറങ്ങി. ചേട്ടന്റെ കണ്ണ് വെട്ടിച്ച് എങ്ങനെ പോകാം എന്ന ഭയം അവളിൽ നല്ലപോലെ പ്രകടമായിരുന്നു. ഇൻസ്റ്റിട്യൂഷൻ സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ അവളുടെ നെഞ്ചിടിപ്പ് കൂടി. കോമ്പോണ്ടിന്റെ അകത്ത് പ്രവേശിച്ചാൽ പിന്നെ പുറത്ത് വിടത്തില്ല. മാളുവിന്റെ കൈയ്യും പിടിച്ച് ഗോഹുൽ MEI ഗേറ്റ് കടക്കാനായി നടന്നു. പെട്ടന്ന് തന്നെ ഗോഹുലിന്റെ കൈ വിടുവിച്ചു. ” എന്ത് പറ്റി..? ” അവൻ സംശയത്തോടെ ചോദിച്ചു.
” എനിക്ക് ചാർട്ട് പേപ്പർ മേടിക്കാനുണ്ട്, ഇപ്പഴാ ഓർത്തെ.. ” മാളവിക പെട്ടന്ന് തോന്നിയ കള്ളം പറഞ്ഞു.
” എങ്കി നീയിവിടെ നിക്ക് ഞാൻ ചെന്ന് മേടിച്ചിട്ട് വരാം.. ” ഗോഹുലിന്റെ മറുപടി കേട്ടപ്പോൾ അവൾ കൂടുതൽ പരിഭ്രാന്തിയിലായി. ” അതൊന്നും വേണ്ട ചേട്ടാ.. ഞാൻ ചെന്ന് മേടിച്ചോളാം ചേട്ടൻ ക്ലാസിലേക്ക് ചെന്നോ.. ”
” കുഴപ്പമില്ലെടി.. ഞാൻ മേടിക്കാം.. നിന്റെൽ പൈസയുണ്ടോ..? ”
” എന്റേൽ ഉണ്ട്.. ചേട്ടൻ ചെല്ല് ഞാൻ മേടിച്ചിട്ട് വന്നോളാം.. ” മാളവിക അവനെ ഉന്തി തള്ളി കോമ്പൗണ്ടിന്റെ അകത്തേക്ക് പറഞ്ഞയച്ചു. ശേഷം ചാർട്ട് വാങ്ങാണെന്ന പോലെ പീടികയുടെ അടുത്ത് ചെന്നു നിന്നു. ഗോഹുൽ തന്റെ കൺവെട്ടത്ത് നിന്ന് മാറിയെന്നു ഉറപ്പ് വരുത്തിയ ശേഷം അടുത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് ചെന്നു.
” എങ്ങോട്ടാ..? ” ഓട്ടോക്കാരൻ തിരക്കി.
” മെട്രോ സ്റ്റേഷൻ.. ” വെപ്രാളത്തോടെ അവൾ മറുപടി നൽകി.

Part 6 appol