അമ്മയെന്താ അർത്ഥം വച്ച് സംസാരിക്കുന്നത്..? അവൻ ചെറുതായി പതറി.
ഈ സമയം അവളുടെ മൊബൈൽ ഫോൺ റിംഗ് ചെയ്തു. ഹസ്ബൻഡിന്റെ കോളാണെന്ന് കണ്ടപ്പോൾ ദേഷ്യം അടക്കി തന്റെ മുറിയിലേക്ക് തിരികെ ചെന്നു.
ചൂടായാൽ അമ്മ ഭദ്രകാളിയാ പിടിച്ചാൽ നിക്കത്തില്ല. കറക്റ്റ് ടൈം അച്ഛന്റെ കോൾ വന്നത് കൊണ്ട് താൻ രക്ഷപ്പെട്ടു. അവൻ സ്വയം ആശ്വസിച്ചു.
” ചേട്ടാ ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞോ..? ” നിരുപമ ദേഷ്യം മറച്ച് ചെറു ചിരിയോടെ ചോദിച്ചു.
” Hum.. ” സത്യൻ മൂളുക മാത്രം ചെയ്തു.
” എന്ത് പറ്റി..? ” നിരുപമ സംശയത്തോടെ ചോദിച്ചു.
” എന്തായിരുന്നെടി നീ ഇൻസ്റ്റിറ്റ്യൂഷനിൽ കാണിച്ച് വച്ചത്..? ” സത്യൻ ദേഷ്യത്തോടെ ചോദിച്ചു.
” ചേട്ടൻ എന്താ പറയണേ..? ഞാൻ എന്ത് ചെയ്തെന്നാ..? ”
” നിന്റെ അഴിഞ്ഞാട്ടം സോഷ്യൽ മീഡിയയിൽ വയറലാ.. എന്റെ ഒരു ഫ്രണ്ടാ അതെനിക്ക് അയച്ച് തന്നത്. അത് കണ്ട് ഓരോരുത്തവന്മ്മാരുടെ കമന്റ്‌സ് കാണണം.. എനിക്കങ്ങു പെരുത്ത് കേറുവാ.. ”
” ചേട്ടാ ഞാൻ ഒന്നും അറിഞ്ഞുകൊണ്ടല്ല.. ” മറുപടി നൽകാനാകാതെ അവളാകെ കുഴഞ്ഞു.
” നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ശരീരം നന്നായി കവർ ചെയ്ത് ഡ്രസ്സ് ഉടുക്കണംന്ന്. എന്നിട്ട് അവള് കണ്ട സിനിമയിലെ അസത്ത് സ്ത്രീകളെ പോലെ വയറും കാണിച്ച് തുള്ളുവാ.. ”
” ഞാൻ പറഞ്ഞല്ലോ.. ഒന്നും മനഃപൂർവം അല്ല. ആ സിറ്റുവേഷനിൽ കൂടുതൽ ശ്രദ്ധിക്കാൻ പറ്റിയില്ല.. ചേട്ടന് തോന്നുന്നുണ്ടോ വേണംന്ന് കരുതി ഞാൻ ഇങ്ങനൊക്കെ ചെയ്യുംന്ന്..? ” നിരുപമയുടെ കണ്ണ് നിറഞ്ഞു.

Part 6 appol