മാളുവിനെയും കൊണ്ട് അയാൾ കളമശ്ശേരി മെട്രോ സ്റ്റേഷനിലേക്ക് ചെന്നു. അവിടുന്ന് മെട്രോയിൽ കേറി കലൂരിൽ വന്നിറങ്ങി. യൂണിഫോം ഉള്ളതുകൊണ്ട് സംശയം തോന്നി ആരേലും ചോദിച്ചാൽ എല്ലാം തീരും. ഷിജു പറഞ്ഞത് പ്രകാരം ഉടനെ ലേഡീസ് ബാത്‌റൂമിലേക്ക് ചെന്ന്, അതിനകത്തു വച്ച് യൂണിഫോം മാറ്റി വേറെ ഡ്രസ്സ് എടുത്തിട്ടു. ജീൻസ് പാന്റും, വൈറ്റ് ടീ ഷർട്ടിമാണ് അവളുടെ വേഷം. മന്ദം മന്ദം കലൂർ മെട്രോ സ്റ്റേഷന്റെ പുറത്തേക്ക് ഇറങ്ങി. അവിടെ തന്നെ കാത്ത് പുറത്ത് നിൽക്കുകയാണ് ഷിജു. മാളവികയെ കണ്ടയുടനെ ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു. അവന്റെ സാമിപ്യം അടുത്തറിഞ്ഞപ്പോ തന്നെ മാളവികയുടെ നെഞ്ചിടിപ്പ് പതിൻ മടങ്ങ് അടിക്കാൻ തുടങ്ങി.
” യാത്രയൊക്കെ സുഖായിരുന്നോ..? ” അവൻ ചെറു ചിരിയോടെ ചോദിച്ചു.
” Hm ” മറുപടിയായി അവൾ മൂളുകമാത്രം ചെയ്തു.
” സമയം കളയണ്ട.. നമ്മക്ക് അങ്ങ് പോയേക്കാം.. ” അവൻ ധൃതികൂട്ടി.
” എങ്ങോട്ടാ..? ” അൽപ്പം ഭയത്തോടെ ചോദിച്ചു.
” നീ പേടിക്കണ്ട പെണ്ണേ.. ഞാൻ നിന്നെ കൊല്ലാൻ കൊണ്ട് പോണതൊന്നും അല്ല.. ”
” Hm.. ”
” ആധാർ കാർഡ് എടുത്തില്ലേ..? ”
” എടുത്തു.. ” പതിഞ്ഞ സ്വരത്തിൽ അവൾ മറുപടി നൽകി.
ഷിജു അവളെയും കൊണ്ട് ഊബർ വിളിച്ച് കലൂരുള്ള പേര് കേട്ട ഒരു 3 star ഹോട്ടലിലേക്ക് ചെന്നു. ഭയവും സങ്കടവും കൊണ്ട് മാളവിക ആകെ വല്ലാതായിപ്പോയി.
ഇരുവരുടെയും id വെരിഫിക്കേഷൻ ചെയ്ത ശേഷം മുറിയിലേക് ചെന്നു. നല്ല കിങ് സൈസ് ബെടുള്ള അടിപൊളി റൂം.

Part 6 appol