” അവനിട്ട് ഒരെണ്ണം പൊട്ടിച്ചാലോ..? ” മനു ദേഷ്യത്തോടെ പറഞ്ഞു.
” വേണ്ട.. അവനുള്ള അടുത്ത പണി ഞാൻ തന്നെ കൊടുത്തോളം.. ” ഷിജു എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ച് വച്ചത് പോലെ പറഞ്ഞു.
വൈകിട്ട് ക്ലാസ്സ് കഴിഞ്ഞപ്പോ ഷിജു അവളെ വീണ്ടും വിളിച്ചു. എന്തൊകൊണ്ട് ഇത്തവണ അവൾ ഫോൺ അറ്റൻഡ് ചെയ്തു.
” ഇന്നലെ രാത്രി മുതൽ, ഈ നേരം വരെ ഞാൻ എത്ര നേരം നിന്നെ വിളിച്ചു. ഫോൺ എടുക്കാൻ എന്താ നിനക്കിത്ര മടി.. ” ദേഷ്യത്തോടെ ചീറി.
” എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യമില്ല, അതുകൊണ്ട് ഫോൺ എടുത്തില്ല.. ” അവൾ ഒറ്റ സ്വരത്തിൽ മറുപടി നൽകി.
” അങ്ങനെ എല്ലാം നിന്റെ ഇഷ്ടത്തിന് തീരുമാനിച്ചാൽ മതിയോ..? ”
” എന്റെ കാര്യങ്ങളൊക്കെ ഞാൻ തീരുമാനിച്ചോളം.. ”
” എനിക്ക് നിന്നെ എന്തൊക്കെ ചെയ്യാൻപറ്റുമെന്ന് അറിയാലോ..? അതുകൊണ്ട് വെറുതെ കളിക്കണ്ട നീ.. ഇന്ന് രാത്രി ഞാൻ നിന്റെ വീട്ടിൽ വരും, ഡോർ തുറന്ന് തന്നോണം.. ”
” പറ്റത്തില്ല.. ”
” എന്നെ അനുസരിക്കില്ലേ നീ..? ”
” എനി എനിക്ക് അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകാൻ പറ്റത്തില്ല. ഒരുപാട് ഞാൻ സഹിച്ചു, എനി എനിക്ക് വയ്യ.. ”
” ഇതിന്റെയൊക്കെ after effects എന്താണെന്ന് നിനക്ക് അറിയാലോ..? ”
” അതെന്തായാലും വരുന്നിടത്തു വച്ച് കാണാൻ ഞാൻ തീരുമാനിച്ചു. നിന്റെ കൈയിലുള്ള വീഡിയോ വല്ലോം പുറത്ത് പോയാൽ അടുത്ത നിമിഷം ഞാൻ ചത്ത് കളയും.. ”
” നീ ചാവുവോ..? എന്നാ പോയി ചാകെടി.. അതാ നിനക്ക് നല്ലത്.. എന്നെ പിണക്കി നീ സുഖിച്ചു ജീവിക്കാന്ന് കരുതണ്ട.. “

Part 6 appol