സൂര്യനെ പ്രണയിച്ചവൾ 7 [Smitha] 189

സൂര്യനെ പ്രണയിച്ചവൾ 7

Sooryane Pranayichaval Part 7 | Author : Smitha | Previous Parts

 

പ്രിയപ്പെട്ട കൂട്ടുകാരെ…

പല വിധ സാഹചര്യങ്ങളാല്‍ ദീര്‍ഘ വിരാമം വന്നുപോയ കഥയാണ്‌ ഇത്. ഞാന്‍ അടുത്തിടെ എഴുതിയ കഥകളില്‍ പലരും ഇതിന്‍റെ തുടര്ച്ചയ്ക്ക് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഇതിന്‍റെ ആറാം അദ്ധ്യായം ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. അധികം ആരും തന്നെ വായിക്കാന്‍ തെരഞ്ഞെടുക്കാത്ത കഥ എന്നത് കൊണ്ട് എന്‍റെ ഉത്സാഹവും പോയിരുന്നു. ഇതിന് ലഭിക്കുന്ന പ്രതികരണം കണ്ടതിനു ശേഷം മാത്രമേ ഇതിന് ഒരു തുടര്‍ച്ച വേണമോ എന്ന് ഞാന്‍ ചിന്തിക്കുകയുള്ളൂ…

സസ്നേഹം,
സ്മിത.

****************************************************

കൊല്ലങ്കോടുള്ള വീട്ടിലെത്തുമ്പോള്‍ രാത്രി രണ്ടു മണി കഴിഞ്ഞിരുന്നു.
അടുത്തൊന്നും അയല്‍ വീടുകളില്ലാത്ത, ഏകദേശം വിജനമായ ഒരിടമായിരുന്നു അത്.
പ്രധാന പാതയില്‍ നിന്നും ഏകദേശം അരക്കിലെമീറ്റര്‍ ഉള്ളിലേക്ക് മണ്‍പാതയിലൂടെ നടന്നാണ് വീട്ടിലെത്തേണ്ടത്.
പാതയുടെ അരികില്‍ വലിയ, എന്നാല്‍ പഴയ ഒരു വീട്.

“വിഷ്ണു,”

ഗേറ്റിനു വെളിയില്‍ എത്തിയപ്പോള്‍ വീരപ്പന്‍ സന്തോഷ്‌ വിഷ്ണുവിനെ നോക്കി.
വിഷ്ണു ആജ്ഞകാത്ത് അയാളെയും.

“നീയും ലാലപ്പനും ഞാനും ഗ്രൗണ്ടില്‍. ബാക്കിയുള്ളവര്‍ ടെറസ്സില്‍. റിയയും ഷബ്നവും ജോയലും മാത്രം വീടിനകത്ത്. മനസ്സിലായോ?”

പിന്നെ സന്തോഷ്‌ ജോയലിനെ കണ്ണ് കാണിച്ചു.
അവന്‍ ഗേറ്റ്‌ തുറന്നു.
അതിന്‍റെ ശബ്ദം കേട്ടിട്ടെന്നോണം വീടിനകത്ത് ലൈറ്റ് തെളിഞ്ഞു.
അവര്‍ കോമ്പൌണ്ടില്‍ എത്തിയപ്പോഴേക്കും വീടിന്‍റെ മുന്‍വാതില്‍ തുറക്കപ്പെട്ടു.
കതകിനു പിമ്പില്‍ നിന്നും സുന്ദരിയായ ഒരു മധ്യവയസ്ക്ക പുറത്തേക്ക് വന്നു.
ക്രീം നിറത്തിലുള്ള സാരിയും ബ്ലൌസുമായിരുന്നു വേഷം.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

68 Comments

Add a Comment
  1. വേതാളം

    പ്രിയപ്പെട്ടവർ പലരും പോയപ്പോൾ ഇവിടേക്കുള്ള വരവ് കുറഞ്ഞതാണ്.. എന്നാലും ഇടക്കൊന്നു വരും ഇഷ്ടം ഉള്ളവരുടെ കഥകൾ വല്ലോം വന്നോ എന്ന് നോക്കാൻ.. അങ്ങനെ ഒന്ന് കേരിയപ്പോൾ കണ്ടതാണ് ഒത്തിരി ഇഷ്ടമുള്ള ഈ പേര്.. വീണ്ടും എഴുതി തുടങ്ങി എന്ന് കണ്ടതിൽ ഒത്തിരി സന്തോഷം ചേച്ചീ..

    പിന്നെ കഥയെകുറിച്ച് പറയാൻ ആണെങ്കിൽ മനോഹരമായി എല്ലാം എഴുതിയിട്ടുണ്ട്.. feels ലൈക് a movie.. ഗായത്രി ജോയലിനെ കണ്ടുമുട്ടുന്ന സീനോക്കെ കിടിലം.. അവൻ്റെ പ്രണയത്തിനും അവൻ്റെ ലൈഫിലും എന്തെല്ലാം നടക്കുന്നു എന്നറിയാൻ കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ഉണ്ണികൃഷ്ണൻ

    1. ഞാൻ വളരെയേറെ മിസ്സ് ചെയ്ത സൈറ്റിലെ ഏറ്റവും അടുത്ത കൂട്ടുകാരിലൊരാൾ താങ്കളാണ്
      കമന്റ് ബോക്സിൽ താങ്കൾ തന്നിരുന്ന ആവേശപൂർവ്വം ആയ പിന്തുണയും സഹായവും എപ്പോഴും എനിക്ക് ഒരു വലിയ സംരക്ഷണം തന്നിട്ടുണ്ട്
      പക്ഷേ ഈ സൈറ്റ് അല്ലല്ലോ നമ്മുടെ പ്രധാനപ്പെട്ട ലോകം. ജീവിതവും ജീവിതത്തിലെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളും ആണല്ലോ. ജീവിതത്തോട് സമരം ചെയ്യുന്ന തിരക്കിൽ എപ്പോഴും സൈറ്റിലേക്കുള്ള യാത്ര സാധ്യമാണ് എന്ന് എനിക്കറിയാം…
      ഇപ്പോൾ വന്നതിലും അഭിപ്രായം പറഞ്ഞതിലും കൊണ്ട് ഞാൻ നന്ദി പറയുന്നു..
      സ്നേഹപൂർവ്വം സ്മിത

  2. ചേച്ചി 3 ഡേ ആയി Leenaye താ

    1. വന്നിട്ടുണ്ട്

  3. ഈ കഥ വളരെ ഓഫ് ബീറ്റ് ആണ്. അതുകൊണ്ടു തന്നെ ചിലരെങ്കിലും ഈ കഥയ്ക്ക് വേണ്ടി കരുതിയിരിക്കുക എന്ന സാഹസം ചെയ്തിരിക്കുന്നു. ഓഫ് ബീറ്റ് ആണ് എന്നിട്ടും നൂറു ലൈക്കുകള്‍ എന്ന അദ്ഭുതം സംഭവിച്ചിരിക്കുന്നു. ഞാന്‍ അല്‍ബിയോട് ആണെന്ന് തോന്നുന്നു ഇങ്ങനെ പറഞ്ഞിരുന്നു:-

    ” 20 k വ്യൂസും അന്‍പത് ലൈക്കുകളും പിന്നെ 20 കമന്റുകളും കിട്ടിയാല്‍ ഈ കഥയുടെ സ്വീകാര്യതയെക്കുറിച്ച് അറിയാന്‍ കഴിയും.”

    അപ്പോള്‍ ജോയലും ഗായത്രിയും രാകേഷും റിയയും അടങ്ങുന്ന കഥാപാത്രങ്ങള്‍ അടങ്ങുന്ന ഈ കഥയ്ക്ക് ധൈര്യമായി മുമ്പോട്ട്‌ പോകാം.

    സഹകരിച്ച എല്ലാവര്‍ക്കും നന്ദി, തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു, പിന്നാലെയുണ്ട് വരും അദ്ധ്യായങ്ങള്‍

  4. ഫ്ലോക്കി കട്ടേക്കാട്

    സ്മിത ചേച്ചി…..

    ഇന്നലെ തന്നെ വായിക്കണം എന്നുണ്ടായിരുന്നു. തിരക്കുകൾ കാരണം കഴിഞ്ഞില്ല. വായിച്ചു കഴിഞ്ഞപ്പോൾ കമെന്റ് ചെയ്യാനും സംശയം കിട്ടിയില്ല…

    കഥയെ കുറിച്ച് എന്താ പറയാ…. ക്ലാസ്സ്‌ സ്റ്റോറി. ഇങ്ങളെ തൂലികയിൽ നിന്നും അതിൽ കുറഞ്ഞു പ്രതീക്ഷിക്കുന്നത് തന്നെ മണ്ടത്തരമല്ലേ….

    ഒരൊറ്റ സ്‌ട്രെച്ചിൽ പല പല കോണുകളിലേക്ക് സഞ്ചരിക്കുന്ന അത്യപൂർവമായ ഒരു എഴുത്ത്. പല പല വീക്ഷണങ്ങൾ, ഉള്ളിൽ തൊടുന്ന നിമിഷങ്ങൾ. വായിക്കുന്നവരെ പുളകം കൊള്ളിക്കുന്ന സീനുകൾ.

    ജോയൽ ബെന്നറ്റിനെ അറിയുംതോറും കമലഹസൻ സിനിമയിലെ ഡയലോഡ് ഓർമവന്നു…
    “നീങ്ക നല്ലവരാ ഇല്ലൈ കെട്ടവരാ ”

    മനസ്സിൽ ഒരു ഊഹം ഉണ്ട്. അതാണോ ഇനി സംഭവിക്കാൻ പോകുന്നത് എന്ന് അറിയില്ല. ചേച്ചിയുടെ തൂലിക എന്ത് മായാജാലമാണ് കാത്തു വെച്ചിരിക്കുന്നത് എന്ന് അറിയില്ല. അതെന്തായാലും അതിനായി കാത്തിരിക്കുകയാണ്… അക്ഷമനായി….

    സ്നേഹപൂർവ്വം…
    ഇങ്ങള്ടെ കട്ട ആരാധകൻ
    ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

      സംശയം എന്നത് സമയം എന്ന് തിരുത്തി വായിക്കുക (കീബോർഡ് ചതിച്ചതാ

    2. മറ്റേരിയൽ അത്ര നല്ലതായി തോന്നിയിട്ടില്ല. എങ്കിലും അറിയാവുന്ന ഒരു സംഭവം അൽപ്പം മാറ്റങ്ങൾ വരുത്തി എഴുതണം എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഉദ്യമം തുടങ്ങിവെച്ചത്.

      ഞാൻ സൂചിപ്പിച്ചത്പോലെ പഴയതാണ് ഇതിന്റെ ത്രെഡ്. എന്നാലും പ്രസക്തിക്ക് കുറവ് ഒന്നുമില്ല എന്ന് ബസ്തരും ശ്രീകാകുളവും വിദർഭയും അട്ടപ്പാടിയുമൊക്കെ കാണിക്കുന്നുണ്ട്.

      ഈ കഥയിൽ മൂന്നാമത്തെയാൾ ആയാണ് ജോയൽന്റെ ഇൻട്രോ. രാകേഷും ഗായത്രിയും കഴിഞ്ഞ്. പെട്ടെന്ന് ജോയലിലേക്ക് കഥ മാറുന്നു. ജോയലിന്റെ കഥയാണിത്. ജോയൽ ഫിക്ക്ഷണൽ അല്ല.

      കഥ അത് ഇഷ്ടപ്പെടുന്നവർ ഏറ്റുവാങ്ങി എന്നറിഞ്ഞതിൽ സന്തോഷം. കമന്റിലൂടെ തരുന്ന മോട്ടിവെഷന് താങ്കളോട് നന്ദി

      സ്നേഹപൂർവ്വം
      സ്മിത

  5. Nannayittund ❤️

    1. താങ്ക്സ്

  6. ഈ കഥയ്ക്ക് ഞാൻ പ്രതീക്ഷിച്ചത് 20k വ്യൂസ് ആണ്‌.
    അങ്ങനെയെങ്കിൽ തുടർന്ന് എഴുതാം എന്നായിരുന്നു തീരുമാനം.
    അത് ലഭിച്ചു.

    നന്ദി….

  7. സ്മിതേച്ചി സൂപ്പർ ആയിട്ടുണ്ട്, ബാക്കിഎന്തായാലും വേണം

    1. താങ്ക്സ്
      ബാക്കി ഉടനെ വരും

  8. വടക്കുള്ള വെടക്ക്

    ചേച്ചീ ഈ കഥ വായിച്ചതായിട്ട് എനിക്ക് ഓർമയില്ല ഏതായാലും ആദ്യം മുതൽ വായിച്ചിട്ട് വരാം

    സ്നേഹം മാത്രം ❤️❤️❤️?

    1. ഓക്കേ …
      താങ്ക്സ് …

    1. Thank you so much

  9. ചേച്ചി…..

    കഥ വായിച്ചു. ഗായത്രിക്ക് ജോയേലുമായി ഒരു ബന്ധമുണ്ട്.അവളവനെ കണ്ടു വരുന്ന വഴിയിലാണ് മിലിറ്ററി ടീം കാണുന്നത് എന്ന് മുൻ അദ്ധ്യായത്തിൽ എതിലോ ഗസ്സ് ചെയ്തിരുന്നു.അതേതാണ്ട് ഉറപ്പിക്കുന്ന മട്ടിലാണ് ഈ ഭാഗത്ത്‌ വായിച്ചത്.

    ജെയിൻ….. ജോയേലിന്റെ അമ്മ. അവർ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന സ്ത്രീയാണ്.
    ഷബ്‌നത്തിനോട്‌ പറയുന്ന ഒരു വാചകമുണ്ട്, അനാഥറുടെ മുന്നിൽ സ്വന്തം മക്കളുടെ മക്കളെ ലാളിക്കരുതെന്ന്. അത് മാത്രം മതി ജെയിൻ എന്ന കഥാപാത്രത്തെ മനസിലാക്കാൻ.

    തന്റെ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടാത്ത
    അവർ വെറുക്കുന്നവനായ ജോയേൽ, എന്തും ധൈര്യം ആയി നേരിടുന്ന ജോയൽ സ്വന്തം അമ്മക്കു മുന്നിൽ കരഞ്ഞെങ്കിൽ അവന്റെ ഭാഗത്ത്‌ വലിയൊരു ന്യായമുണ്ട്. പക്ഷെ നിയമത്തിന് മുന്നിൽ കുറ്റവാളിയും.

    വലിയൊരു കഥ പറയാനുണ്ട് ജോയേലിനും കുടുംബത്തിനും. അതിന് ജയിനെ ബെന്നറ്റിനെ ജോയേലിനെ എല്ലാം അടുത്തറിയണം.അഥിതി കഥാപാത്രങ്ങളായ തമ്പിയെയും ഗായത്രിയെയും അറിയണം.
    അതിന് അവരുടെ ഭൂതകാലത്തിലേക്ക് ഇറങ്ങിചെല്ലണം.

    എന്റെ മനസ്സ് പറയുന്നു.ഇത് ചേച്ചിയുടെ വൺ ഓഫ് ദി ബെസ്റ്റ് സ്റ്റോറിയായി എണ്ണപ്പെടും.

    സ്നേഹപൂർവ്വം
    ആൽബി

    1. ആല്‍ബി…

      എന്‍റെ എല്ലാ കഥകളുടേയും ഏറ്റവും നല്ല നിരൂപകനും വിമര്‍ശകനുമാണ് അല്‍ബി. ആല്‍ബിയുടെ സൂക്ഷ്മ വായനയോട്‌ എനിക്ക് ഒരുപാട് ബഹുമാനമുണ്ട്. യൂ ആള്‍വേയ്സ് അലൌ യുവര്‍ മൈന്‍ഡ് റ്റു സ്പീക്. ആദ്യ അധ്യായത്തില്‍ ക്യാപ്റ്റന്‍ രാകേഷ് മഹേശ്വര്‍ ഗായത്രിയെ കാണുന്നത് കാട്ടില്‍ വെച്ചാണ് എന്നത് കൊണ്ടാകാം ആല്‍ബി അങ്ങനെ ഗസ്സ് ചെയ്തത് എന്ന് ഞാന്‍ അനുമാനിക്കുന്നു.
      പക്ഷെ “അനാഥരുടെ മുമ്പില്‍ വെച്ച് സ്വന്തം കുഞ്ഞുങ്ങളെ ലാളിക്കരുത്” എന്ന് ജെയിന്‍ ഷബ്നത്തോട് ജെയിന്‍ ആക്ചുവലി പറയുന്നില്ല. ജെയിന്‍റെ ജോയലിനോടുള്ള പ്രതികരണം കണ്ടപ്പോള്‍ ഷബ്നം ഓര്‍ക്കുന്ന നബി പ്രവാചകന്റെ തിരുവചനമാണ് അത് എന്നാണ് കഥയില്‍…

      ജോയല്‍ ഇപ്പോഴുള്ള ജോയല്‍ ആയി മാറുന്ന ഭാഗത്ത് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും എന്നാണ് എന്‍റെ പ്രതീക്ഷ.

      ആല്‍ബി പറയുന്നത് പോലെ വലിയ ഒരു കഥ പറയാനുണ്ട് ജോയലിന് …

      പിന്നെ ഗായത്രി അതിഥി കഥാപാത്രമാണോ?

      ഭൂതകാലം. അതായിരിക്കും അടുത്ത ഭാഗങ്ങളില്‍. അതെഴുതുന്നത് എളുപ്പമല്ല.

      ആല്‍ബി പറഞ്ഞ അവസാനത്തെ വാചകം…
      മിഴിയും മനസ്സും നിറയ്ക്കുന്ന വാക്കുകള്‍…

      സ്നേഹപൂര്‍വ്വം

      സ്മിത

      1. “അനാഥരുടെ മുമ്പില്‍ വെച്ച് സ്വന്തം കുഞ്ഞുങ്ങളെ ലാളിക്കരുത്” എന്ന് ജെയിന്‍ ഷബ്നത്തോട് ജെയിന്‍ ആക്ചുവലി പറയുന്നില്ല. ജെയിന്‍റെ ജോയലിനോടുള്ള പ്രതികരണം കണ്ടപ്പോള്‍ ഷബ്നം ഓര്‍ക്കുന്ന നബി പ്രവാചകന്റെ തിരുവചനമാണ് അത് എന്നാണ് കഥയില്‍…

        അങ്ങനെതന്നെയാണ് കഥയിൽ.ഞാൻ എഴുതിവന്നപ്പോൾ വന്ന മിസ്റ്റേക്ക് ആണ്.
        പക്ഷെ ഞാൻ പറയാനുദ്ദേശിച്ചത് പിടികിട്ടിയെന്ന് കരുതുന്നു.ജെയിൻ എന്ന സ്ത്രീയുടെ മൂല്യബോത്തെ സൂചിപ്പിക്കാൻ ആ വാചകം എടുത്തുപറഞ്ഞു എന്ന് മാത്രം.

        ഗായത്രി ഒരു അഥിതികഥാപാത്രമാണോ എന്ന് ചോദിച്ചാൽ ഇപ്പോൾ അങ്ങനെ തോന്നുന്നു.പക്ഷെ അവൾ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് താനും.
        അവളെ കൂടുതലറിയാതെ മറ്റൊന്നും പറയാൻ തത്കാലം നിർവാഹമില്ല.

        ആൽബി

  10. ഫ്ലോക്കി കട്ടേക്കാട്

    ഹായ് ചേച്ചി….

    കഥ ആദ്യം മുതൽ വായിക്കണം…. ആ ഒരു ടച്ച് പോയി…

    വായിച്ചിട്ട് വരാവെ…..

    ❤❤

    1. തീര്‍ച്ചയായും …

      വളരെ നന്ദി …

  11. ???…

    ആദ്യം മുതൽ വായിക്കേണ്ടി വരും.

    ഓര്മപ്പിശക്കു ???…

    വൈകാതെ അറിയിക്കാം ?.

    1. ഗ്യാപ് കുറെ വന്നുപോയി…
      താങ്ക് യൂ

  12. വന്നു അല്ലെ വായന പിന്നീട് ഇച്ചിരി ബിസി ആണ് സ്മിത ജീ.പെന്റിങ് ലിസ്റ്റിൽ ഒന്നു കൂടെ കൂടി.

    1. ഓക്കേ..
      താങ്ക്‌സ് ജോസഫ് ജി

  13. ചേച്ചി സൂര്യനും ഗീതികയും വായിച്ചിട്ടില്ല സമയം പോലെ വായിച്ചിട്ട് അഭിപ്രായം അറിയിക്കാം❤❤❤❤
    സ്നേഹപൂർവ്വം…

    1. തീർച്ചയായും…
      താങ്ക് യൂ സോ മച്ച്
      ???

  14. കൊമ്പൻ

    സ്മിത.?
    മൂന്നു കഥയും 3 തീം ആണല്ലോ
    All the best മുത്തുമണി

    1. ഓഹ്…
      ചില കമന്റുകൾ അത് പറയുന്ന ആളിന്റെ പ്രാധ്യാന്യമനുസരിച് വിസ്മയം നൽകാറുണ്ട്…
      ഇതുപോലെ…

  15. അഗ്നിദേവ്

    സത്യം പറയാമല്ലോ ഓരോ ദിവസവും ഈ കഥ വന്നിട്ടുണ്ടോ എന്ന് ഞാൻ നോക്കാറുണ്ട്. നല്ല ഒരു കഥയാണ് plzz ഈ കഥ continue ചെയ്യണം. ബാക്കി എന്ത് എന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.?????????

    1. ഇതൊക്കെയാണ് ശരിയായ പ്രതിഫലം…
      ഒരുപാട് നന്ദി

  16. ❤️❤️❤️

  17. ഹലോ…

    പറഞ്ഞ കാര്യങ്ങളിൽ അത്രത്തോളം വാസ്തവം ഒന്നുമില്ല…
    പലരും കഥയുടെ ബാക്കി ആവശ്യപ്പെട്ടു. എഴുതാതിരുന്നാൽ പിന്നെയും ചോദിച്ചു കൊണ്ടേയിരിക്കും….
    ചോദിക്കുന്നത് സ്നേഹം കൊണ്ടാണ് എന്നറിയുന്നത് കൊണ്ട് അവരെ വേദനിപ്പിക്കാനും കഴിയുന്നില്ല…
    സൂര്യനും ഗീതികയും ഒക്കെ പൊടിതട്ടിയെടുത്തത് അതുകൊണ്ടാണ്…

    എങ്കിലും പറഞ്ഞ സുന്ദരമായ വാക്കുകൾക്ക് ഹൃദയംഗമായ നന്ദി….

    സ്നേഹപൂർവ്വം
    സ്മിത

  18. Dear Madam, വീണ്ടും ആ സുന്ദരമായ ശൈലി. പപ്പക്കും മമ്മിക്കും എഴുതിയ കത്തിലെ വരികൾ സൂപ്പർ. എങ്കിലും ഗായത്രിക്ക് എന്തു പറ്റി.റിയയുടെ വിശദീകരണം കാത്തിരിക്കുന്നു. പിന്നെ അടുത്തത് ലീനയും ഋഷിയും ആയിരിക്കുമല്ലോ. കാത്തിരിക്കുന്നു.
    Thanks and regards.

    1. ഒരുപാട് നന്ദി
      വീണ്ടും ഇത് ആരംഭിക്കുമ്പോൾ എങ്ങനെ സ്വീകരിക്കപ്പെടും എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ആശങ്കകൾക്ക്‌ ഒരു അടിസ്ഥാനവുമില്ല എന്ന് കമന്റുകൾ കാണിക്കുന്നു.

      ഒരുപാട് നന്ദി വളരെ നന്ദി

  19. പൊന്നു

    കാത്തിരുന്നത് വെറുതെ ആയില്ല സൂപ്പർ ?????????

    1. ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം നന്ദി സ്നേഹം

    2. പൊന്നുചേച്ചി ???

      1. യെസ് ??

  20. ചേച്ചി ലീന ഋഷി എപ്പോ വരും

    1. 3 ദിവസങ്ങൾക്കുള്ളിൽ

  21. Chechi pakal nilavum koodi onnu ezhuthanne

  22. അങ്ങനെ സൂര്യനും…..

    കമന്റ്‌ ഷോർട്ലി

    1. ഒക്കെ സാവധാനം വായിച്ചിട്ട് അഭിപ്രായം അറിയിക്കൂ താങ്ക് യൂ

  23. ?
    ethu njan vayicha story alla.
    ennalum erikate oru ?
    keep writing.

    1. thank you so much… വായിച്ചിട്ട് കൂടി അഭിപ്രായം പറഞ്ഞിരുന്നെങ്കിൽ കൂടുതൽ സന്തോഷം ആയേനെ…??

  24. ഇന്‍ട്രോയില്‍ ആറാം അദ്ധ്യായം എന്ന് തെറ്റിച്ച് ആണ് എഴുതിയിരിക്കുന്നത്.

    തലക്കെട്ടില്‍ കാണുന്നത് പോലെ ഈ അധ്യായം “ഏഴ് ” ആണ്.

  25. ചേച്ചി ഋഷി ലീന സ്റ്റോറി നിർത്തിയോ ?

    അതിന്റെ ബാക്കി ഭാഗം കണ്ടില്ല

    1. അതാണ്‌ അടുത്തത്. കഴിയാറാകുന്നു

  26. kollam nannayitundu , keep it up..

    1. താങ്ക്യൂ

  27. ഇപ്പോൾ വായിക്കാൻ സമയം ഇല്ല പിന്നെ ആവട്ടെ സ്മിതേച്ചി

    1. മതി, താങ്ക്യൂ

  28. അതേ… യഥാർത്ഥത്തിൽ ആരാണവൾ… ??

    1. ഹഹഹ … ചോദ്യം നന്നായി…
      അടുത്തതില്‍ അറിയാം

    1. താങ്ക്യൂ

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law