സൂര്യനെ പ്രണയിച്ചവൾ 7 [Smitha] 189

സൂര്യനെ പ്രണയിച്ചവൾ 7

Sooryane Pranayichaval Part 7 | Author : Smitha | Previous Parts

 

പ്രിയപ്പെട്ട കൂട്ടുകാരെ…

പല വിധ സാഹചര്യങ്ങളാല്‍ ദീര്‍ഘ വിരാമം വന്നുപോയ കഥയാണ്‌ ഇത്. ഞാന്‍ അടുത്തിടെ എഴുതിയ കഥകളില്‍ പലരും ഇതിന്‍റെ തുടര്ച്ചയ്ക്ക് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഇതിന്‍റെ ആറാം അദ്ധ്യായം ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. അധികം ആരും തന്നെ വായിക്കാന്‍ തെരഞ്ഞെടുക്കാത്ത കഥ എന്നത് കൊണ്ട് എന്‍റെ ഉത്സാഹവും പോയിരുന്നു. ഇതിന് ലഭിക്കുന്ന പ്രതികരണം കണ്ടതിനു ശേഷം മാത്രമേ ഇതിന് ഒരു തുടര്‍ച്ച വേണമോ എന്ന് ഞാന്‍ ചിന്തിക്കുകയുള്ളൂ…

സസ്നേഹം,
സ്മിത.

****************************************************

കൊല്ലങ്കോടുള്ള വീട്ടിലെത്തുമ്പോള്‍ രാത്രി രണ്ടു മണി കഴിഞ്ഞിരുന്നു.
അടുത്തൊന്നും അയല്‍ വീടുകളില്ലാത്ത, ഏകദേശം വിജനമായ ഒരിടമായിരുന്നു അത്.
പ്രധാന പാതയില്‍ നിന്നും ഏകദേശം അരക്കിലെമീറ്റര്‍ ഉള്ളിലേക്ക് മണ്‍പാതയിലൂടെ നടന്നാണ് വീട്ടിലെത്തേണ്ടത്.
പാതയുടെ അരികില്‍ വലിയ, എന്നാല്‍ പഴയ ഒരു വീട്.

“വിഷ്ണു,”

ഗേറ്റിനു വെളിയില്‍ എത്തിയപ്പോള്‍ വീരപ്പന്‍ സന്തോഷ്‌ വിഷ്ണുവിനെ നോക്കി.
വിഷ്ണു ആജ്ഞകാത്ത് അയാളെയും.

“നീയും ലാലപ്പനും ഞാനും ഗ്രൗണ്ടില്‍. ബാക്കിയുള്ളവര്‍ ടെറസ്സില്‍. റിയയും ഷബ്നവും ജോയലും മാത്രം വീടിനകത്ത്. മനസ്സിലായോ?”

പിന്നെ സന്തോഷ്‌ ജോയലിനെ കണ്ണ് കാണിച്ചു.
അവന്‍ ഗേറ്റ്‌ തുറന്നു.
അതിന്‍റെ ശബ്ദം കേട്ടിട്ടെന്നോണം വീടിനകത്ത് ലൈറ്റ് തെളിഞ്ഞു.
അവര്‍ കോമ്പൌണ്ടില്‍ എത്തിയപ്പോഴേക്കും വീടിന്‍റെ മുന്‍വാതില്‍ തുറക്കപ്പെട്ടു.
കതകിനു പിമ്പില്‍ നിന്നും സുന്ദരിയായ ഒരു മധ്യവയസ്ക്ക പുറത്തേക്ക് വന്നു.
ക്രീം നിറത്തിലുള്ള സാരിയും ബ്ലൌസുമായിരുന്നു വേഷം.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

68 Comments

Add a Comment
  1. മാത്യൂസ്

    ഇതിൻ്റെ 8 അം പാർട്ട് വായിച്ചു അതിലുള്ള സാഹിത്യവും കൂടെ ആയപ്പോൾ ഒന്നാം പാർട്ട് മുതൽ തപ്പി പിടിച്ചു വയിക്കുവാ താങ്കൾ ജഗതി ചേട്ടൻ പറയുന്ന പോലെ പ്രതിഭയാണ് പ്രതിഭാസമാണ്

  2. ചേച്ചി….വായിച്ചൂട്ടാ….
    വായിക്കാതിരുന്നെങ്കിൽ മറ്റൊരു മാസ്റ്റർപീസ് മിസ്സ് ചെയ്തേനെ എന്ന് തോന്നിപ്പോയി….
    എഴുതുന്ന കാര്യങ്ങളിൽ വാക്കുകൾക്ക് ആവർത്തനം വരാതെ കഷ്ടപ്പെടുന്ന എന്നെപോലുള്ളവർക്ക് മുന്നിൽ ചേച്ചി ശെരിക്കും ഒരു വിസ്മയം ആണ്…
    ചേച്ചിയുടെ കഥകളിൽ വാക്കുകൾക്ക് എന്നും വസന്തമാണ്…

    ജോയലിനെ കുറിച്ച് ആലോചിക്കുമ്പോൾ എന്റെ മനസ്സിൽ വരുന്നത്…BONEY.M യിലെ റാസ്പുട്ടിൻ സോങിലെ വരികളാണ്…

    “When people look at him with terror and with fear.
    But to moscow chicks he was such a lovely dear.”

    പിന്നിൽ ഇനിയും ഒരുപാട് ബാക്കി ഉണ്ടെന്നു അറിയാം ഗായത്രി..രാഖേഷിനും ജോയലിനും ഇടയിൽ പെട്ട് പോവുമോ എന്ന പേടി ബാക്കി നിൽക്കുന്നു…ഒപ്പം റിയയും ബാക്കി ഉള്ളവരും…

    കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടെ ആയി…

    Inconsistent ശബ്നം???

    സ്നേഹപൂർവ്വം…❤❤❤

    1. ഹലോ
      പഠിക്കുന്ന കാലത്ത് എന്നെ ഒരുപാട് ആവേശം കൊള്ളിച്ച ഒരു മ്യൂസിക് ബാൻഡ് ആണ് ബോണിയം.
      അവരുടെ നൈറ്റ് flight to വീനസ്, ബാബിലോൺ, റാസ്പുട്ടിൻ ഒക്കെ ആവർത്തിച്ചു കേട്ടിരുന്ന പാട്ടുകളാണ്…
      ഈ കമന്റ് ലൂടെ താങ്കൾ എന്നെ ആ കാലഘട്ടത്തിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോയി
      എല്ലാവരാലും ആവേശപൂർവ്വം സ്നേഹിക്കപ്പെടുന്ന ആ കാലഘട്ടത്തിന്റെ വർണ്ണപ്പക്കിട്ടിൽ കുറേസമയം നിശ്ചല നിശബ്ദയായി രിക്കുവാൻ താങ്കളുടെ സുഗന്ധമുള്ള വാക്കുകൾ സഹായിച്ചു….

      കഥയെ പറ്റി പറഞ്ഞ നല്ല അഭിപ്രായത്തിന് ഒരുപാട് നന്ദി. അടുത്ത അധ്യായം എഴുതുമ്പോൾ ഇനി വാക്കുകളുടെ ഊർജ്ജം ആയിരിക്കും എന്റെ അക്ഷരങ്ങളെ മുന്നോട്ടുനയിക്കുന്നത്

      സ്നേഹപൂർവ്വം സ്മിത

  3. സ്മിതാ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സ്റ്റോറി ആയിരുന്നു ഇത് ഇടക്ക് വച്ചു നിന്ന് പോയപ്പോൾ ഇനി വരില്ലെന്ന് തന്നെ കരുതിയതാണ് പക്ഷെ പെട്ടെന്ന് കണ്ടപ്പോൾ എന്തോ ഹാപ്പി ആയി പക്ഷെ ഇനിയും വൈകിപ്പിക്കാതെ തുടർന്നും തുടർക്കഥ ആയി എഴുതുക കൂടെ ഞാനും ഉണ്ടാകും.ജോയലിനെ ഒരുപാട് ഇഷ്ടമാണ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    Withlove സാജിർ

    1. മുടങ്ങിപ്പോയ എല്ലാ കഥകളും പൂർത്തിയാക്കാനാണ് എന്റെ ആഗ്രഹം.
      അതിനു വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും എന്റെ ഭാഗത്തുനിന്നും ഉണ്ടാകും

      സമയവും മനസ്സും ഏറ്റവും അനുകൂലം ആകുമ്പോൾ അവയെല്ലാം ഞാൻ പൂർത്തിയാക്കി ഇരിക്കും

      1. ❤️❤️❤️

  4. സ്മിത, നിങ്ങളെ എനിക്ക് മനസിലാകുന്നില്ല… ശെരിക്കും നിങ്ങള് ആരാണ് ..?
    ഒരു എഴുത്തുകാരി എന്ന നിലയിൽ ഭാഷ പ്രാവീണ്യം കൊണ്ടും എഴുത്തിന്റെ ശൈലി കൊണ്ടും നിങ്ങള് ഇൗ ഗ്രൂപ്പിൽ എന്നേ ചിര പ്രതിഷ്ഠ നേടിയ കഥാകൃത്ത് ആണ്…
    എന്നെ അൽഭുത പെടുതുന്നത്ത് നിങ്ങള് എത്രയോ കഥാപാത്രങ്ങളുടെ മനസ്സിന്റെ ഉള്ളിലുള്ള വികാര വിചാരങ്ങളെ അനായാസമായി വിവിധ രൂപത്തിലും ഭാവത്തിലും അമ്മാണമാടി വായനക്കാരുടെ ഹൃദയങ്ങളിൽ എത്തിക്കുന്നു എന്നതാണ്…
    അത്രയും വികാര വിചാരങ്ങൾ ഹരിച്ചും ഗണിച്ചും സ സൂക്ഷം വിവരിച്ചും എഴുതണമെങ്കിൽ താങ്കളു ടെ മനസ്സും ആ വികാര വിചാര വേലിയെട്ടങ്ങളിൽ കൂടെ കടന്നു പോകണ്ടേ ?…എത്ര ശക്തവും വിശാലവും വൈവിധ്യ പൂർണവും അതുപോലെ കുസൃതിയും കുട്ടിത്തവും പ്രേമ നിർഭരവും ഭാവനത്മകവും ആയ ഒരു മനസ്സിന്റെ ഉടമക്കയിരിക്കും അപ്രകാരം സാധിക്കുക…ആശ്ചര്യം തന്നെ …

    സ്നേഹപൂർവ്വം,

    1. വളരെ താമസിച്ചാണ് ഞാൻ ഈ കമന്റ് കാണുന്നത്.
      അതുകൊണ്ടുതന്നെ ഉത്തരം നൽകാൻ വൈകിപ്പോയി. ക്ഷമിക്കുമല്ലോ. ഒരു കഥ ഹോം പേജിൽ നിന്ന് നീ പോയി കഴിഞ്ഞാൽ പിന്നീട് അതിലേക്ക് ഒരു തിരിച്ചുപോക്ക് പലപ്പോഴും നടത്താറില്ല. പക്ഷേ പിന്നീട് എപ്പോഴെങ്കിലും മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി കയറുമ്പോൾ ആണ് വിലയേറിയ പല കമന്റുകൾ മിസ്സ് ആയതായി എനിക്ക് മനസ്സിലാകുന്നത്.

      ശരിക്കും ഒരാളെ അഹങ്കാരി ആകാൻ പോകുന്ന ചോദ്യങ്ങളാണ് താങ്കൾ ചോദിച്ചത്.
      ഇത്തരം വലിയ ചോദ്യങ്ങൾക്കൊന്നും എനിക്ക് അർഹതയില്ല എന്ന് വളരെ എളിമയോടെ പറഞ്ഞുകൊള്ളട്ടെ.
      വളരെയേറെ കാർക്കശ്യ സ്വഭാവം ഉള്ള ഒരു ജോലി ചെയ്യുന്ന ആളാണ് ഞാൻ. ഇത്തരം കഥകൾ എഴുതുന്നത് അതിൽ നിന്നുള്ള ഒരു സ്വാതന്ത്ര്യത്തിനും വേണ്ടിയാണ്.
      സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആ ദാഹമാണ് എന്റെ കഥകളിൽ നിന്ന് വായനക്കാർ വായിച്ചെടുക്കുന്നത്…
      ഇതിൽ കൂടുതൽ പ്രത്യേകത എന്റെ കഥകളിൽ ഇല്ല…
      പറഞ്ഞ് പ്രിയ വാക്കുകൾക്ക് ഒരുപാട് നന്ദി…

Leave a Reply to Achillies Cancel reply

Your email address will not be published. Required fields are marked *

Warning! Spamming is against the law