ശ്രീജ കണ്ട ലോക്ക് ഡൌൺ [മന്ദന്‍ രാജാ] 651

“‘ മോളെ ..ഓൾ ദി ബെസ്റ്റ് … വിളിച്ചാൽ മതി കേട്ടോ . അമ്മ ഓടി വന്നേക്കാം ‘;”’

ഇറങ്ങുന്നതിന് മുൻപ് വിജയ കവിളുമ്മ വെച്ചിട്ട് പറഞ്ഞപ്പോൾ ശ്രീജക്ക് അത്ഭുതം തോന്നി , ഇന്നലെ കണ്ട സ്ത്രീ ഒരമ്മയെ പോലെ കരുതുന്നു , കൂട്ടുകാരിയെ പോലെ സംസാരിക്കുന്നു .

“”’ ഞാനിപ്പോ വരാട്ടോ ..പേടിക്കണ്ട . “‘ ഇന്റർവ്യൂ കഴിഞ്ഞെന്ന് പറഞ്ഞു ശ്രീജ വിളിച്ചപ്പോൾ വിജയ പറഞ്ഞു , എന്നിട്ടും മുക്കാൽ മണിക്കൂർ വെയിറ്റ് ചെയ്തിട്ടാണ് വിജയ താഴെ ഉണ്ടെന്ന് പറഞ്ഞു വിളിച്ചത് .

“‘ എങ്ങനെ ആയി ?”’

“‘ ഇന്നത്തെ പാസായി അമ്മേ … നാളെ ഫൈനൽ ഇന്റർവ്യൂ .. അത് പാസായാൽ മെഡിക്കൽ ഉണ്ട് , അതോടൊപ്പം അഞ്ചു ദിവസത്തെ ക്‌ളാസും “‘

“‘ആഹാ .. കോളടിച്ചല്ലോ “‘ വിജയ ശ്രീജയുടെ കൈ പിടിച്ചു .

“‘ നാളത്തെ ഇന്റർവ്യൂ കഴിഞ്ഞേ പറയാൻ പറ്റൂ …”‘

“‘ നാളെ വെള്ളി , നാളെ കഴിഞ്ഞു ശനി .അപ്പോൾ തിങ്കളഴ്ച മുതൽ ക്‌ളാസ് തുടങ്ങുമല്ലോ . അതിനു വേണ്ടുന്ന സാധനങ്ങൾ ഒക്കെ എന്തേലും പറഞ്ഞോ ..””

“‘ഹേ .. ഇല്ല .. അതൊക്കെ പാസായാൽ അല്ലെ …”‘

“‘ പാസാകും .. നോക്കിക്കോ ..”‘ മുംബയിലെ തിരക്കേറിയ നഗരത്തിലൂടെ അവർ നടന്നു .

“‘ഹോ .. എന്ത് തിരക്കാ ..”” ലോക്കൽ ട്രെയിനിലെ തിരക്ക് ശ്രീജക്ക് അത്ഭുതമായിരുന്നു . തങ്ങൾ നിൽക്കുന്നിടത്ത് സ്ത്രീകളുടെ ഒരു കൂട്ടം തന്നെയുണ്ടായിരുന്നത് ശ്രീജക്ക് ആശ്വാസം നൽകി .

“” .എനിക്ക് ശനിയാഴ്ച ഉച്ച വരെയേ ഉള്ളൂ . മെഡിക്കൽ താമസിച്ചാൽ മോള് വിളിച്ചാൽ മതി .അല്ലേൽ നമുക്കൊന്നിച്ചു ഉച്ചക്ക് പോകാം . ഇന്ന് അച്ഛൻ വരും ” വെള്ളിയാഴ്ചത്തെ ഇന്റർവ്യൂവും പാസായി ശനിയാഴ്ച മെഡിക്കലിന് ഇറക്കി വിട്ടിട്ട് വിജയ പറഞ്ഞപ്പോൾ ശ്രീജയുടെ ഉള്ളൊന്ന് ആളി . അമ്മ പാവമാണ് . നാക്കിന് എല്ലില്ലാതെ സംസാരിക്കുമെന്നെ ഉള്ളൂ ..അച്ഛൻ എങ്ങനെയാണാവോ … ഇച്ചിരിയില്ലാത്ത റൂമിൽ അച്ഛനെ അഭിമുഖീകരിക്കാനാവാതെ പറ്റുകയുമില്ല .

വിജയ ഉച്ചയായപ്പോൾ വിളിച്ചപ്പോഴും ശ്രീജയുടെ മെഡിക്കൽ കഴിഞ്ഞിട്ടില്ലായിരുന്നു . വൈകുന്നേരം ആറുമണിയോടെ മെഡിക്കൽ കഴിഞ്ഞെന്ന് വിജയയെ വിളിച്ചു പറഞ്ഞപ്പോൾ താഴേക്ക് പോരാൻ പറഞ്ഞതനുസരിച്ചു ഹോട്ടലിന് വെളിയിൽ വന്ന ശ്രീജ തന്റെ അടുത്തേക്ക് വരുന്ന അച്ഛനെ കണ്ട് അമ്പരന്നു .

“‘ മനസ്സിലായോ മോളെ … ഹ ഹ ഹ “‘ കയ്യിൽ പിടിച്ചിട്ട് ചിരിച്ചോണ്ട് കെട്ടിപ്പിടിച്ചപ്പോൾ ശ്രീജ ചമ്മലോടെ നിന്നു .

” അവള് ഫോട്ടോ അയച്ചു തന്നാരുന്നു . അങ്ങനെ നിന്നെ മനസിലായി . എന്തേലും വാങ്ങാനുണ്ടോയെന്ന് വിളിച്ചു ചോദിച്ചപ്പോഴാ അവള് നിന്നെ കൂട്ടാൻ ഇറങ്ങുവാന്ന് പറഞ്ഞെ . ഇനിയവള് വരണ്ടല്ലോ … മോള് വാ … ബോംബയൊക്കെ ഇഷ്ടപ്പെട്ടോ . ഇപ്പൊ മുംബൈ ..എന്നാലും എന്റെ വായിൽ ബോംബെന്നെ വരൂ .. വർഷങ്ങളായില്ലേ ഇവിടെ ..”‘ തിരക്കിനിടയിലൂടെ നടക്കുമ്പോൾ കൊച്ചുകുട്ടികളോടെന്നെ പോലെ കൈപിടിച്ച് , ഓരോ കാര്യങ്ങളും പറഞ്ഞു നടക്കുന്ന അച്ഛനെ കണ്ട് ശ്രീജ അത്ഭുതപ്പെട്ടു

“‘ മോൾക്കെന്തെലും വേണോ …””

“‘ഹേയ് വേണ്ടച്ഛാ “‘ അതിനോടകം തന്നെ ശ്രീജക്കയാൾ പല തരം മിട്ടായികളും ഒക്കെ വാങ്ങി കൊടുത്തിരുന്നു .

“‘ നല്ല ബിരിയാണിക്കടയാ , നൂഡിൽസും പറഞ്ഞിട്ടുണ്ട് . അവളോട് ഫുഡൊന്നും ഉണ്ടക്കണ്ടായെന്നു പറഞ്ഞിട്ടുണ്ട് . മോളിവിടെ നിക്ക് , അച്ഛനിപ്പോ വരാം “” ശ്രീജയെ ബിരിയാണിക്കടയുടെ മുന്നിൽ നിർത്തിയിട്ട് വാസുദേവൻ മുങ്ങിയപ്പോൾ അവൾ അച്ഛൻ എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കി , വൈൻ ഷോപ്പിലേക്ക് കയറുമ്പോൾ തിരിഞ്ഞു താൻ കാണുന്നുണ്ടോയെന്ന് നോക്കുന്ന വാസുദേവൻ കണ്ടപ്പോൾ ഉള്ളിൽ ചിരിച്ചു കൊണ്ടവൾ നോട്ടം മാറ്റി

The Author

Mandhan Raja