ശ്രീനന്ദനം [മാഡി] 776

ശ്രീനന്ദനം

Sreenandanam Author : Madi

 

പ്രിയരേ….

ആദ്യമേ തന്നെ ചെമ്പനീർപ്പൂവിന്റെ ഓർമ്മയിൽ ഏറ്റെടുത്ത നിങ്ങളോടെല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.അടുത്തൊരു കഥയുമായി വീണ്ടും വരുമ്പോൾ ഏറെ വിഷമത്തോടെ പറയട്ടെ, നിർഭാഗ്യവശാൽ ഈ കഥയും സൈറ്റിന് യോജിച്ചൊരു കഥയല്ല, എന്റർടൈൻമെന്റിനു വേണ്ടി യാതൊന്നും തന്നെ ചേർത്തിട്ടില്ല,അതിനു കഴിഞ്ഞിട്ടില്ല, ഒരു സിനിമ കണ്ടപ്പോൾ, ആവർത്തിച്ചു കണ്ടപ്പോൾ തോന്നിയ വട്ട്, അത് എഴുതി വന്നപ്പോൾ യാതൊരു ലോജിക്കുമില്ലാതെ പൈങ്കിളിയേക്കാൾ തരം താണു പോയി.
ഇതുപോലൊരു സൈറ്റിൽ പൈങ്കിളി ??..
ചില ചോദ്യങ്ങൾക്കും ചില ഇഷ്ടങ്ങൾക്കും ഉത്തരമില്ല.

എന്റർടൈൻമെന്റ് മാത്രം പ്രതീക്ഷിക്കുന്നവർ ദയവു ചെയ്തു സമയം നഷ്ടപ്പെടുത്താതിരിയ്ക്കൂ …

“ചിന്നൂന് എക്സാം ആയത് ഭാഗ്യം അല്ലെങ്കിൽ അച്ഛനും, അമ്മേം, എല്ലാരും കൂടി വന്നേനെ സിനിമയ്ക്ക് ഹോ മനുഷ്യൻ നാണം കേട്ടേനേ”
വീട്ടിലേയ്ക്കുള്ള മടക്ക യാത്രയിൽ കാറിലിരുന്നു കൊണ്ടു തന്നെ ശ്രീക്കുട്ടി പരാതിപെട്ടി തുറന്നു,
“അതിലെന്താ ഇപ്പോ ഇത്ര നാണക്കേട് സിനിമേല് ഇതൊക്കെ പാതിവല്ലേ, നമ്മളല്ലല്ലോ കഥാകൃത്ത്,” ശ്രീക്കുട്ടിയുടെ ഭാവം കണ്ടു ഉള്ളിൽ വന്ന ചിരി കടിച്ചമർത്തികൊണ്ട് നന്ദനവളോട് പറഞ്ഞു. “നന്ദേട്ടൻ പിന്നെ അങ്ങനല്ലേ പറയൂ,
ഹ്മ്മ് നിക്കറിയാം നന്ദേട്ടന് ഇഷ്ടപ്പെടും അതിനുള്ളതൊക്കെ ഇണ്ടല്ലോ കാണാൻ, എന്തൊക്കെ ഡയലോഗ് ആയിരുന്നു ഇവിടന്നിറങ്ങുമ്പോ ക്ലാസ്സ് മൂവി, ഫാമിലി ഡ്രാമ എന്നിട്ടോ എന്താരുന്നു ചെക്കന്മാരുടെ കമന്റടിയും ചൂളം വിളിയും,.. ഹമ് ”
ശ്രീക്കുട്ടി പുച്ഛത്തോടെ മുഖം ചുളിച്ചു.

“ഹാ ഹാ “.. നന്ദനൊന്നു ചിരിച്ചു, എന്നിട്ടു തുടർന്നു. “അതിനാണോ ഈ മുഖം വീർപ്പിക്കൽ അത് കോളേജ് പിള്ളേരല്ലേടീ പോത്തേ, അവരുടെ പ്രായം അതല്ലേ, മാത്രോല്ല എന്തോരം ഫാമിലിയാർന്നു നീ അതൊന്നും കണ്ടില്ലേ ” അവൻ അത്ഭുതം കൂറി,
മറുപടിയൊന്നും കാണാതായപ്പോൾ നന്ദൻ ശ്രീകുട്ടിയെ പാളി നോക്കി മുഖവും വീർപ്പിച്ചു

The Author

92 Comments

Add a Comment
  1. മാഡി …..

    മനോഹരമായ ചെറുകഥ …

    അധികം വലിച്ച് നീട്ടാതെ നല്ല മനോഹരമായ വാക്കുകൾ കൊണ്ട് എഴുതിയ രചന ….

    ശ്രീ.. നന്ദൻ … അനിത …. ഒരുപിടി നല്ല കഥാപാത്രങ്ങൾ …..

    നല്ലൊരു തീം നല്ല രീതിയിൽ ഞങ്ങൾക്ക് മുന്നിൽ…

    Thanku മാഡി ….

    മാഡിയിൽ നിന്നും വിരിയുന്ന അടുത്ത ചെമ്പനീർപൂവിനായി കാത്തിരിക്കുന്നു

    ???????????

    1. മുത്തേ നീയെവിടെ…?

      പ്രണയത്തിന്റെ രാജകുമാരനെ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്നു വിചാരിച്ചു വിഷമിച്ചിരിക്കുവായിരുന്നു .

      ഇപ്പൊ ഈയിടെയായി തീരെ കാണുന്നില്ല അപ്പോൾ അണിയറയിൽ നിന്നും അരങ്ങിൽ പ്രണയത്തിന്റെ വസന്തം വിരിയാറായി എന്നർത്ഥം .
      കാത്തിരിയ്ക്കുന്നു ആ സുദിനത്തിനായി..

      കഥയെ പറ്റി പറഞ്ഞതെല്ലാം നെഞ്ചോടു ചേർക്കുന്നു, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ. ???

      ഇനി ഇങ്ങനെ മുങ്ങരുത്,മുങ്ങിയാൽ….
      നരനിൽ ലാലേട്ടൻ പറയുന്നത് പോലെ…..
      നല്ല പിടയും,പിഴയും ഉണ്ടായിരിക്കുന്നതാണ്..

      1. “…..പ്രണയത്തിന്റെ രാജകുമാരനെ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്നു വിചാരിച്ചു വിഷമിച്ചിരിക്കുവായിരുന്നു …”

        എത്ര നാളായി ഞാന്‍ ഇത് പറയുന്നു!!

        1. ഹാ ഹാ ഇനി അവൻ മുങ്ങില്ല ചേച്ചി

      2. ഞാൻ ഇവിടെ ഒക്കെ തന്നെയുണ്ട് മാഡി കുട്ടാ ….

        “”പ്രണയത്തിന്റെ രാജകുമാരനെ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്നു വിചാരിച്ചു വിഷമിച്ചിരിക്കുവായിരുന്നു .””???????????????????????????????????

        “””ഇപ്പൊ ഈയിടെയായി തീരെ കാണുന്നില്ല അപ്പോൾ അണിയറയിൽ നിന്നും അരങ്ങിൽ പ്രണയത്തിന്റെ വസന്തം വിരിയാറായി എന്നർത്ഥം .
        കാത്തിരിയ്ക്കുന്നു ആ സുദിനത്തിനായി..”””

        ആ ആ ദിനത്തിലേക്ക് ഉള്ള പ്രയത്നം തുടങ്ങാൻ ഉള്ള ദിവസം എന്ന് ആഗതം ആകും എന്ന് നോക്കി ഇരിക്കുകയാ ഞാൻ ….
        ???????

        1. എത്രയും പെട്ടെന്നു മറ്റൊരു മിഴിയറിയാതെയുമായി വാ…
          ???

  2. മനോഹരം! വർണിക്കാൻ വാക്കുകളില്ല!

    1. സന്തോഷം….
      എനിക്കും വാക്കുകൾ കിട്ടുന്നില്ല..
      വളരെ നന്ദി സുഹൃത്തേ..

  3. Nalla super kadhaya ketta anik ishtam ayi eniyum azhuthanam

    1. ഒത്തിരി സന്തോഷം ആതിര…
      തുടർന്നും എഴുതാം..

  4. Nalla super kadhaya ketta anik ishtam ayi eniyum azhuthanam

  5. Nalla super kadhaya ketta anik ishtam ayi eniyum azhuthanam

  6. നന്നായി ???…… സന്തോഷം മനസ്സിന് നല്ല സുഖം…

    1. ആഹാ വേറെയെന്തു വേണം ചങ്ങായീ..
      എന്റെയും മനസ്സിനു നല്ല സുഖം.

  7. ശ്രീകുട്ടിയെ ഒരുപാട് ഇഷ്ടമായി.നല്ല എഴുത്തു ആണ് ബ്രോയ്‌. വായിച്ചു തീർന്നത് അംറിഞ്ഞില്ല

    1. ഒത്തിരി സന്തോഷം അക്ഷയ് ബ്രോ.
      ശ്രീക്കുട്ടിയേ എനിക്കും ഇഷ്ടമാണ് ഒത്തിരി.

  8. നന്ദൂട്ടൻ

    ചില പൈങ്കിളി ഡയലോഗും കമ്പിതന്നെയല്ലേ..ഭായ്☺️?
    എല്ലാം ചേർന്നൊരു കുടുംബചിത്രം കണ്ടു
    ??????❤️❤️❤️

    1. ഹ ഹാ അതു കൊള്ളാം എന്തോ പൈങ്കിളി എഴുതാൻ നല്ല സുഖം അതിങ്ങനെ ഓളത്തിൽ താളത്തിൽ ഒഴുകിവരുന്നുണ്ട്.
      വളരെ നന്ദി സുഹൃത്തേ വായിച്ചതിനും മനസ്സ് നിറച്ചതിനും.

      1. പൈങ്കിളി എന്ന്‍ പറയരുത്.
        ഈ കഥയില്‍ പൈങ്കിളിയുടെ എലമെന്റ്റ് ഒട്ടുമില്ല. കാലാതിശായിയായ സ്നേഹം, മാംസ നിബന്ധമല്ലാത്ത സ്നേഹം…അതൊക്കെയാണ്‌ ഞാന്‍ കണ്ടത്. പൈങ്കിളി എന്ന് ഒരു കഥയെ വിളിക്കുമ്പോള്‍, ആണ്‍ -പെണ്‍ പ്രണയം അതും സ്കിന്നിയായുള്ള പ്രണയം അതല്ലേയുള്ളൂ.

        നന്ദന്‍റെ കഥാപാത്രം മാത്രം മതി ഇതൊരു പൈങ്കിളിയല്ല എന്ന്‍ ശക്തിയായി വാദിക്കുവാന്‍.

        1. പ്രണയത്തിനു നിറങ്ങളും സുഗന്ധവും പുഞ്ചിരിയും കൂടുതൽ ചാരുതയും കൈവരുന്നത് ഒരൽപം പൈങ്കിളി കൂടി ചേരുമ്പോഴല്ലേ ചേച്ചി. എനിക്കാണെങ്കിൽ പൈങ്കിളി വളരെ ഇഷ്ടവുമാണ് അതുകൊണ്ടാവാം  നന്ദനെക്കാൾ, നന്ദനെ മാറ്റിയെടുത്ത ശ്രീക്കുട്ടിയെ ഞാൻ വല്ലാതെ ഇഷ്ടപ്പെട്ടു പോകുന്നത്..

          പക്ഷേ ഇവിടെ ഒരല്പം ആധിക്യം കൂടിയോ എന്നൊരു സംശയം? അതുകൊണ്ടാ,അതുകൊണ്ടു മാത്രം ??..

  9. അഞ്ജാതവേലായുധൻ

    നന്നായിട്ടുണ്ട് ബ്രോ…?

    1. ഹൃദയം നിറഞ്ഞ നന്ദി ചേട്ടാ…
      ഒത്തിരി സന്തോഷം വായിച്ചതിൽ..

  10. ഇഷ്ടായി പെരുത്തിഷ്ടായി,അങ്ങനല്ലേ പറയണ്ടേ , അതെ അങ്ങനെ തന്നെ ആണ്. കൂടുതൽ വാക്കുകൾ ഉപയോഗിച്ച് വൃത്തികേടാക്കുന്നതിനേക്കാൾ ഒത്തിരി സ്നേഹത്തോടെ ഉള്ളത് പറയല്ലേ നല്ലത്. അല്ല കൂടുതൽ ഉപയോഗിക്കാൻ മ്മടെ ആവനാഴിയിൽ ഒന്നൂല്ലട്ടോ. ന്നാലും ഉള്ളത് പറയാതെ പറ്റില്ലല്ലോ. നിറഞ്ഞ സ്നേഹം മാഡി.

    1. വളരെ പെരുത്തു സന്തോഷം ചേട്ടാ..
      നാടൻ ശൈലിയും നാടൻ ഭക്ഷണവും എന്റെ വീക്നെസ്സാ അതോണ്ട് പെരുത്തിഷ്ടായി ഈ കമന്റ്…
      ആ സിനിമ കണ്ടപ്പോൾ എന്റെ മനസ്സിൽ തോന്നിയ ചിന്തകൾ,എഴുതിയപ്പോൾ പൈങ്കിളി തോൽക്കും വിധം താണു പോയ ഈ വട്ട്,അതു ചേട്ടനും ഇഷ്ടപ്പെട്ടു എന്നറിയുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം…

      1. “…..പൈങ്കിളി തോൽക്കും വിധം താണു പോയ ഈ വട്ട്….”

        പ്രതിഷേധിക്കുന്നു.

        1. അയ്യോ ??, അങ്ങനെയാണോ ??
          എന്നാൽ ഞാനും കൂടാം കൂടെ..

          1. ഹഹഹ…ആയിക്കോട്ടെ…

  11. ഡാ മാടീ.. കള്ളത്തെമ്മാഡീ…

    കഥയുടെ ഇൻട്രോ വായിച്ചപ്പോ ചുമ്മാ അളിയന്റെ ഒരു നേരംപോക്ക്… വെറുതെ ഒരു കമ്പിയില്ലാ കമ്പി.. അങ്ങനെ കരുതിയാ വായിച്ചത്…
    ഇത് പക്ഷേ നീ ഞെട്ടിച്ചു കളഞ്ഞു അളിയാ…
    പ്രണയം അതിന്റെ മൂർത്തിഭാവം കൈവരിക്കുന്നത് ഏതു സാഹചര്യത്തിലും ഇളകാത്ത പങ്കാളിയോടുള്ള വിശ്വാസത്തിലും സ്നേഹത്തിലുമാണെന്ന് ഒരിക്കൽകൂടി അളിയൻ പറഞ്ഞു വച്ചു…

    എന്റെ ഒരു സുഹൃത്തുണ്ട് അവനും അവന്റെ ഭാര്യയും പ്രേമിച്ചു കല്യാണം കഴിച്ചതാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല… എപ്പോ നോക്കിയാലും എന്തെങ്കിലും പറഞ്ഞു അടിയാണ്… പലപ്പോഴും അവരുടെ അടി തീർക്കാൻ ഞാൻ ഇടപെട്ടിട്ടുണ്ട്..
    പക്ഷേ അപ്പോഴൊക്കെ അവന്റെ കെട്ടിയോള് പറയും എന്റെ കെട്ടിയോനോടുള്ള പിണക്കം ഞാൻ തന്നെ തീർത്തോളാമെന്നു… പറഞ്ഞപോലെ കുറച്ച് കഴിയുമ്പോൾ അടിയുമില്ല വഴക്കുമില്ല രണ്ടും നല്ല കമ്പനി.. പിന്നെയാണ് എനിക്ക് കാര്യം മനസ്സിലായത്.. അവൻ ദേഷ്യപ്പെടുമ്പോൾ അവന്റെ മൂക്കിന്റെ അറ്റം ചുവന്നു തക്കാളിപ്പഴം പോലെയാകും അത് കാണാൻ വേണ്ടി അവന്റെ പെണ്ണ് മനപ്പൂർവ്വം അവനെ ശുണ്ഠി പിടിപ്പിക്കുന്നതാണെന്ന്…
    അതുപോലെ രണ്ടിനും ഒരു ദിവസംപോലും പിരിഞ്ഞിരിക്കാൻ പറ്റില്ല… അതുകാരണം പ്രസവത്തിനു അവളെ അവളുടെ വീട്ടിലേയ്ക്കു കൊണ്ടുപോകാൻ പോലും അവൻ സമ്മതിച്ചില്ല…
    സത്യത്തിൽ ഈ സോൾമേറ്റ്സ് എന്നത് എന്നേ സംബന്ധിച്ചിടത്തോളം അവരാണ്…

    നിന്റെ ശ്രീയും നന്ദനും എനിക്ക് എന്റെ ആ കൂട്ടുകാരാണ്..
    ഇനിയും ഇതുപോലെ നല്ല റൊമാന്റിക്ക് സാധനങ്ങളുമായി വരണം…
    എന്നും വിസ്കിമാത്രം കഴിച്ചാൽ പോരല്ലോ.. വല്ലപ്പോഴും ഒരു ഐസ്ക്രീമും തിന്നേണ്ടേ അളിയാ…

    സ്നേഹത്തോടെ
    ദേവൻ

    1. ദേവേട്ടാ…

      ആദ്യമേ തന്നെ ഹൃദയത്തിൽ തട്ടിയൊരു ക്ഷമാപണം നടത്തുന്നു ദേവരാഗം ഞാൻ വായിച്ചിട്ടില്ല,ദേവരാഗം മാത്രമല്ല ഒത്തിരി നല്ല കഥകൾ വായിക്കാനുണ്ട് പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ സമയക്കുറവുണ്ട് പക്ഷേ എന്തായാലും ആദ്യം മുതൽ ഞാൻ വായിക്കും എന്റെ പതിവ് രീതിയുമായി വരുകയും ചെയ്യും.

      കഥയെ പറ്റി പറഞ്ഞ വാക്കുകളെല്ലാം മനസ്സിൽ കുളിർമഴ പെയ്യിക്കുന്നു. താങ്കളുടെ സുഹൃത്തും അദ്ധേഹത്തിന്റെ വൈഫും തന്നെയാണ് നന്ദനും ശ്രീക്കുട്ടിയും പരസ്പരം ഒരേ രീതിയിൽ ഒരേ  വികാര വിചാരങ്ങളുള്ള ശരിക്കും ആത്മാവ്,അതുപോലെ അവർ രണ്ടുപേരും, lഇന്നത്തെയീ ന്യുജെൻ കാലഘട്ടത്തിലും വിരളമാണെങ്കിലും അങ്ങനെ പ്രണയിക്കുന്നവരും ഉണ്ട് എന്ന് കേൾക്കുന്നത് തന്നെ മനസ്സ് നിറയ്ക്കുന്നു.

      ഞാൻ വളരെ വൈകിയാണ് ട്രിവാൻഡ്രം ലോഡ്ജ് സിനിമ കാണുന്നത്. അതിലെ യഥാർത്ഥ സൗന്ദര്യം കണ്ടപ്പോൾ  വീണ്ടും വീണ്ടും കാണാൻ തോന്നി.
      (താഴെ ചേച്ചിക്കെഴുതിയ കുറിപ്പിൽ വിശദമായി എഴുതിയിട്ടുണ്ട്) സിനിമയിലെ ആ വരികൾ മനസ്സിലല്ല ഹൃദയത്തിലാണ് പതിഞ്ഞത്,ഇന്നത്തെയീ ന്യുജെൻ കാലഘട്ടത്തിൽ അന്യം തിന്നു പോയ അത്തരം കാഴചപ്പാടുകളും,കണ്മുന്നിൽ കാണുന്ന ഞാനടക്കമുള്ളവരുടെ ജീവിതങ്ങളും മനസ്സിനെ ആഴത്തിൽ  മഥിച്ചപ്പോൾ ആത്മ പരിശോധനയെന്ന നിലയിൽ കൂടി ഉടലെടുത്തതാണീ പൈങ്കിളി.
      വായിച്ചതിനും മനം നിറച്ചതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ദേവേട്ടാ…

      സസ്‌നേഹം
      മാഡി

  12. പ്രിയ മാഡി….

    ശ്രീനന്ദനം വായിച്ചു. ശ്രീനന്ദനയെന്ന മോളുടെ കൊഞ്ചലില്‍ തീരുന്ന കഥയുടെ അവസാന പേജിലെ അവസാന പങ്ങുച്വേഷനില്‍ നിന്ന്‍ കണ്ണുകള്‍ മാറ്റിയപ്പോള്‍ ആണ് ഞാനിരിക്കുന്നയിടം നിറങ്ങളും ചിത്രശലഭങ്ങളും മഴവില്ലുകളുമുള്ള ഒരു പൂന്തോട്ടമല്ല എന്നും മെനൂഹിന്‍ കഫ്റ്റെരിയയാണ് എന്നും മനസ്സിലാക്കുന്നത്.

    ആദ്യം തന്നെ പറയാം. വെറുതെ പ്രശംസിക്കുന്നതല്ല എന്ന്‍ മാഡി വിശ്വസ്സിക്കുമെന്നു എനിക്ക് ഉറപ്പുണ്ട്. കാരണം നമ്മുടെ സൌഹൃദത്തിനും സാഹോദര്യത്തിനുമിടയില്‍ രണ്ട് അക്കൌണ്ട് ബുക്കുകള്‍ ഇല്ല. പറയാന്‍ പോകുന്നത് ഇതാണ്. അനുപമമായ സിദ്ധിയുള്ള ഒരു കഥാകാരനാണ് മാഡി. “ചെമ്പനീര്‍പൂവ്” തന്ന സുഗന്ധം പ്രാണനില്‍ അലിഞ്ഞപ്പോള്‍ തന്നെ അത് തീര്ച്ചപ്പെടുത്തിയതാണ്. ഭാഷയില്‍ ഇടയ്ക്ക് സംഭവിക്കുന്ന[ഇടയ്ക്ക് മാത്രം സംഭവിക്കുന്ന] “ലിബറല്‍” ഫ്ലോ ഒഴിവാക്കി അല്‍പ്പം കൂടിമുറുക്കിപ്പിടിച്ചാല്‍ ഒരു തെറ്റും ചൂണ്ടിക്കാണിക്കാനില്ലാത്ത വിധം വായനക്കാരെ ആദിമധ്യാന്തം അനുഭവിപ്പിച്ച്, ചിന്തിപ്പിച്ച്, കണ്ണുകള്‍ നനയിച്ച്, പ്രണയിപ്പിച്ച് കൂടെക്കൊണ്ടുപോകുന്ന കളഭ സുഗന്ധിയായ കഥ.

    ചന്ദനത്തിന്റെ ഗന്ധമാണ് കഥയുടെ ‘വാള്‍’ നിറയെ. നന്ദന്‍, ശ്രീക്കുട്ടി, അനിത, ശ്രീനന്ദന തുടങ്ങിയവര്‍ ഈ വാളിന്‍റെ ദീര്‍ഘ ചതുരങ്ങളില്‍ അപ്പൂപ്പന്‍ താടികള്‍ പോലെ ഹൃദയത്തിലേക്ക് പറന്നിറങ്ങുന്നു. എട്ടാം പേജില്‍ നിന്ന്‍ ഒന്‍പതിലേക്ക് പെട്ടെന്നൊരു ട്രാന്‍സിഷന്‍ അതീവചാരുതയോടെയാണ് മാഡി അവതരിപ്പിച്ചത്. സംഭവങ്ങളുടെ ഫ്ലാഷ് ബാക്ക് ചെയ്യുന്ന കാര്യത്തില്‍ പലര്ക്കുമനുഭവപ്പെടാറുള്ള കയ്യടക്കമില്ലായ്മ മാഡിയെ ഒരു വിധത്തിലും ബാധിച്ചിട്ടേയില്ല. റിയാലിറ്റി -ഓര്‍മ്മ ഇവയെ രേഖപ്പെടുത്തുന്നയിടങ്ങള്‍ എല്ലാ കഥകളെയും ചെതോഹരമാക്കും. മേഘങ്ങളിലേക്ക് മറയുന്ന പട്ടം പോലെ ഒരു ‘സോറിംഗ്’ എഫക്റ്റ്. എന്‍റെ വായന ഇത്തരം കഥകളെ എപ്പോഴും പ്രണയിക്കുന്നുണ്ട്. അതിനാലാവാം ഞാന്‍ ഗാര്‍ഷ്യാ മാര്‍ക്കേസിന്‍റെ ഫാന്‍ അസോസിയേഷന്‍ പ്രസിഡന്‍റ്റാകാന്‍ അപേക്ഷ അയച്ചത്. സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുന്നത് അസ്വാഭാവിക്മാണ് എങ്കിലും സൌന്ദര്യപരമായി നോക്കുമ്പോള്‍ അതില്‍ മിഴിവുണ്ട്. പറഞ്ഞു വരുന്നതെന്തെന്നാല്‍, ഭാര്യ മരിച്ച് അല്ലെങ്കില്‍ ഭര്‍ത്താവ് മരിച്ച് ആണ്ടു തികയുന്നതിനു മുമ്പ് തന്നെ ശരീരം അന്വേഷിക്കുന്നവര്‍ കൂടി വരുന്ന ഒരു കാലത്ത് ശ്രീനന്ദനം നല്‍കുന്ന മാനവികത പടിഞ്ഞാറ് ഉദിക്കുന്ന സൂര്യനെപ്പോലെ മനോഹരമാണ്. ജീവിതത്തോടെ ചെയ്ത വാഗ്ദാനങ്ങള്‍, പ്രണയത്തോട് ചെയ്ത സത്യങ്ങള്‍ ഇവയൊക്കെ പാലിക്കുന്ന ആളുകളുടെ വംശനാശം ഏതാണ്ടൊക്കെ പൂര്‍ണ്ണമല്ലേ മാഡി ഇപ്പോള്‍? അപ്പോള്‍ മാഡി ഇതുപോലെ കവിത എഴുതുമ്പോള്‍ എങ്ങനെ അതെന്‍റെ രക്തത്തിന്‍റെ ഭാഗമാകാതിരിക്കും?

    പതിനൊന്നാം പേജില്‍ അനിതയെ വര്‍ണ്ണിച്ചത് നന്നായി. ചിത്രം പോലെ വരച്ചുവെച്ചു. പിന്നെ ഇഷ്ട്ടത്തിന്റെ ഗ്രാഫ് അങ്ങനെ ഗോപുരം പോലെ ഉയര്‍ന്നു 23 , 24 പേജുകളിലെ നന്ദന്‍ -ശ്രീക്കുട്ടി പ്രണയഭംഗി കണ്ടപ്പോള്‍. വിഷ്വല്‍ എഫക്റ്റ് എച്ച് ഡി ക്വാളിറ്റിയ്ക്കപ്പുറം പോയി എന്ന ന്യൂജെന്‍ ടേം ആണ് ഉപയോഗിക്കേണ്ടത്. ഞാന്‍ പക്ഷെ വേറെ വാക്കുകളെ ഇഷ്ടപ്പെടുന്നു. കണികൊന്ന പൂത്തുലഞ്ഞ വസന്തകാലത്ത് പ്രണയത്തെ ആത്മാവില്‍ നിന്ന്‍ രക്തത്തിലേക്ക് സംക്രമിപ്പിച്ചാല്‍ എന്ത് തൊന്നും?

    ആ ഒരു അനുഭൂതിയാണ് ഉണ്ടായത്.

    സംഗീത യഥാര്‍ത്ഥത്തില്‍ ആരാണ് എന്ന് പറഞ്ഞ രീതിയും മനോഹരമായി.

    വായന കഴിയുമ്പോഴും ആ പാട്ട്, കഥയുടെ ജീവനായി മാറിയ ആ പാട്ട് കാതില്‍ മുഴങ്ങുന്നു.

    “….കിളികള്‍ പറന്നതോ….”

    ഈ കഥ നിറയെ സംഗീതമാണ്. ചിത്രങ്ങളാണ്. ചിത്രങ്ങളെയും സംഗീതത്തെയും ആത്മാവുള്ളവരാക്കുന്ന പ്രണയമാണ്.

    ഈ കഥയെഴുതി ഒരു നല്ല അനുഭവം തന്നതിനുള്ള നന്ദി എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടാതെന്നറിയില്ല.

    സസ്നേഹം,
    സ്വന്തം,
    ചേച്ചി.

    1. പുറത്താണ്‌ ചേച്ചി,ചെറിയൊരു കറക്കം ഞാൻ പിന്നെ വരാംട്ടോ…

    2. എന്റെ സ്വന്തം ചേച്ചിയ്ക്ക്….

      സുഹൃത്തുക്കളോടൊപ്പം  കോർണിഷിലെ  പച്ചപുൽത്തകിടിൽ കുളിർകാറ്റും ആസ്വദിച്ചു നക്ഷത്രങ്ങളെയും നോക്കി കിടക്കുമ്പോഴാണ് ഒരു മഞ്ഞുതുള്ളിയുടെ നൈർമല്യം പോലെ  ആത്മാവിനെ തൊട്ടുണർത്തിയ ചേച്ചിയുടെ ആസ്വാദന കുറിപ്പ് കണ്ടത്,മറുപടി ഒത്തിരി വൈകിപ്പോയി ചേച്ചി,മനഃപ്പൂർവ്വമല്ല,ഒരുപാടു തവണ വായിച്ചു നോക്കിയിട്ടും ഈ കാവ്യഭംഗിക്കൊരു മറുപടി എഴുതാൻ എനിയ്ക്കു ഇപ്പോഴും കഴിയുന്നില്ല ചേച്ചി ഒരുപാടു സന്തോഷവും ഒരുപാടു സങ്കടവും ഒരുമിച്ചു വരുന്നൊരവസ്ഥ.അങ്ങനെയൊരു അവസ്ഥയിലാണ് ഞാനിപ്പോൾ. ചേച്ചിക്കറിയാം എന്നാലും ഉള്ളു തുറന്നു പറയുകയാണെങ്കിൽ ഞാൻ ഇവിടെ കുറിയ്ക്കുന്ന ഓരോ അക്ഷരപ്പൂക്കളും എന്റെ ചേച്ചിയ്ക്കുള്ള അർച്ചനയാണ്,സ്നേഹവും, ബഹുമാനവും,സൗഹൃദവും,സാഹോദര്യവും കൂടിക്കലർന്ന ആരാധന അതിൽ നിന്നും സ്വാഭാവികമായി  ഉടലെടുക്കന്നതാണെല്ലാം, ചേച്ചിക്കതു ഹൃദ്യമായൊരു വായനയായി എന്നറിയുന്നതിൽ പരം വേറെന്താണ് വേണ്ടത്,അതുകൊണ്ടു തന്നെ ഞാനിവിടെ ഭൂമിയിൽ ഒന്നുമല്ല ഇപ്പോൾ.

      ഞാൻ വളരെ വൈകിയാണ് ട്രിവാൻഡ്രം ലോഡ്ജ് സിനിമ കാണുന്നത്.ഏറെ തെറ്റിദ്ധരിയ്ക്കപ്പെട്ട ഒരു സിനിമ,അതിലെ യഥാർത്ഥ സൗന്ദര്യം കണ്ടപ്പോൾ വീണ്ടും വീണ്ടും കാണാൻ തോന്നി .ആശാനും രാജാവിനും എഴുതിയ കുറിപ്പുകളിൽ പറഞ്ഞത്  പോലെ ആ വരികൾ മനസ്സിലല്ല ഹൃദയത്തിലാണ് പതിഞ്ഞത്,ഇന്നത്തെയീ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അന്യം തിന്നു പോയ അത്തരം കാഴചപ്പാടുകളും, കണ്മുന്നിൽ കാണുന്ന ഞാനടക്കമുള്ളവരുടെ ജീവിതങ്ങളും മനസ്സിനെ ആഴത്തിൽ  മഥിച്ചപ്പോൾ ആത്മ പരിശോധനയെന്ന നിലയിൽ കൂടി ഉടലെടുത്തതാണീ പൈങ്കിളി.

      നന്ദൻ സാർ ഒരു മടിയുണ്ടായിരുന്നു ചേച്ചി മൊസാർട്ട് സംഗീതത്തിന്റെ നൊട്ടേഷൻ പോലെ കോറിയിട്ട ആ പേര് പൈങ്കിളിയായി ഉപയോഗിയ്ക്കാൻ ,എന്റെ ചേച്ചിയല്ലേ അതു കൊണ്ടങ്ങേടുത്തു,
      ഹൃദയശുദ്ധിയുള്ള എല്ലാ സ്ത്രീകളിലും
      കുസൃതി നിറഞ്ഞൊരു മനസ്സില്ലേ ?.
      ആ ചിന്തയിലാണ് ശ്രീക്കുട്ടിയെ കണ്ടത്.
      എഴുതി കഴിഞ്ഞപ്പോൾ നാല്പതോളം പേജുകൾ ഉണ്ടായിരുന്നു സാരോപദേശം പോലെ വിരസമായി തോന്നിയപ്പോൾ പൈങ്കിളി വല്ലാതെ കടന്നു കൂടിയപ്പോൾ ഏറ്റവും ചുരുക്കി.അതുകൊണ്ട് തന്നെ പലയിടത്തും ഒരു അപൂർണ്ണത അനുഭവപ്പെടുന്നുണ്ട്.

      ചെമ്പനീർപ്പൂവ് ഒരു പരിധിയിലപ്പുറവും ജീവിതത്തിൽ നിന്നുള്ള ഏടായിരുന്നെങ്കിൽ ഇവിടെ ഞാനും ആഗ്രഹിച്ചു പോകുന്നു, ചേച്ചി പറഞ്ഞത് പോലെ  ഇതൊക്കെ എന്റെയും രക്തത്തിന്റെ ഭാഗമാകാൻ. ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നു ആ  മാനവികതയെ.വല്ലാതെ മോഹിച്ചു  പോകുന്നു സൂര്യൻ പടിഞ്ഞാറു ഉദിയ്ക്കുന്നതു പോലുള്ള ആ ചാരുതയെ.

      ഇനിയും കുറെയേറെ പറയണം എഴുതണം എന്നുണ്ട്, സാധിക്കുന്നില്ല ,ടൈപ്പ് ചെയ്യാൻ മടി ആയിട്ടല്ല,കഴിയുന്നില്ല ചേച്ചി.
      എന്തോ പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം മനസ്സിനെ കീഴ്പെടുത്തുന്നു, സന്തോഷിക്കണോ സങ്കടപ്പെടണോ അതും അറിയില്ല.എന്നാലും മനസ്സു നിറഞ്ഞു കവിയുന്നുണ്ട്..

      ഒത്തിരി സ്നേഹത്തോടെ
      സ്വന്തം
      അനുജൻ

  13. മനോഹരം കവിത പോലെ ഹൃദ്യം..

    1. വളരെ നന്ദി സുഹൃത്തേ….

  14. പ്രിയപ്പെട്ട രാജാവേ…
    വളരെ വളരെ സന്തോഷം

    “ഒരാളെ മാത്രം സ്നേഹിക്കാൻ ഇന്റെൻസായി പ്രണയിക്കാൻ,മനസ്സിലും ശരീരത്തിലും ഒരാൾ മാത്രം ടു ബീ എ വൺ വുമൺ മാൻ അതങ്ങനെ ചെയ്യാൻ ഇറ്റ് ഡിമാൻഡ്‌സ് എ മൈൻഡ് ഓഫ് ക്വാളിറ്റി.”…..

    “ട്രിവാൻഡ്രം ലോഡ്ജ്” സിനിമ ഒത്തിരി വൈകിയാണ് കണ്ടത് കണ്ടു കഴിഞ്ഞപ്പോൾ ഈ വരികൾ മനസ്സിൽ ആഴത്തിൽ തട്ടി, താഴെ ആശാനോടു പറഞ്ഞതു പോലെ, ഇന്നത്തെയീ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അന്യം തിന്നു പോയ അത്തരം കാഴചപ്പാടുകളും,കണ്മുന്നിൽ കാണുന്ന ജീവിതങ്ങളും മസ്സിനെ വല്ലാതെ മഥിച്ചപ്പോൾ ആത്മ പരിശോധനയെന്ന നിലയിൽ കൂടി ഉടലെടുത്തതാണീ പൈങ്കിളി.എഴുതി വന്നപ്പോൾ നാല്പതോളം പേജുകൾ ഉണ്ടായിരുന്നു സാരോപദേശം പോലെ തോന്നിയപ്പോൾ ഏറ്റവും ചുരുക്കി.

    നന്ദൻ ഏറ്റവും ഇഷ്ടപ്പെടുന്ന  ഒരിടം ശ്രീക്കുട്ടിയുടെ ഓർമ്മകളുള്ള ശംഖുമുഖം, പവിത്രമായ ശംഖുമുഖത്തോടു ചേർന്നുള്ള ആ ഓഫീസ് റൂമിലാണ് അയാൾ കൂടുതൽ സമയവും ചെലവഴിക്കാറുള്ളത്, അയാളോടുള്ള ദേഷ്യത്തിന്റെ ആക്കത്തിൽ പ്രകാശ് അവിടം മനഃപ്പൂർവ്വം കളങ്കമാക്കുന്നു കടപ്പാടും പാസ്റ്റിലെ കുത്തഴിഞ്ഞ ജീവിതവും മൂലം നന്ദന് വിഷമത്തോടെയെങ്കിലും എല്ലാത്തിനും കണ്ണടക്കേണ്ടി വരുന്നു അതാണ് ഉദ്ദേശിച്ചത് പേജുകൾ വെട്ടി ചുരുക്കിയത് മൂലമാവും പലയിടവും അപൂർണ്ണമാണ്‌.

    ഒത്തിരി സന്തോഷത്തോടെ
    സ്നേഹത്തോടെ
    മാഡി

  15. കൊള്ളാം,നന്നായിട്ടുണ്ട്.വല്ലപ്പോഴും ഇതുപോലുള്ള കഥകളും വരുന്നത് നല്ലതാ

    1. വളരെ നന്ദി റഷീദ് ഭായ്..
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.

  16. Hrudyam sundharam anupamam…

    1. കമന്റ് കണ്ടിരുന്നില്ല..
      വളരെ നന്ദി സുഹൃത്തേ..

  17. Dark knight മൈക്കിളാശാൻ

    എന്തിനാ മാഡി ഈ കഥയിൽ കമ്പിയുടെ ആവശ്യം?

    പ്രേമത്തിന് രതിയേക്കാൾ കൂടുതൽ മനസ്സിൽ കാമം നിറയ്ക്കാനുള്ള കഴിവുണ്ട്. ജീവശാസ്ത്ര പ്രകാരം ഒരൊറ്റ ഇണയിൽ മാത്രം നിൽക്കുന്നവരല്ല മനുഷ്യർ. എങ്കിലും ജീവിതകാലം മുഴുവൻ ഒരാളെ മാത്രം പ്രണയിച്ച് നടക്കുന്നവരെ കാണുമ്പോൾ ശരിക്കും പറഞ്ഞാൽ അത്ഭുതം തോന്നും. ശരിക്കും പറഞ്ഞാൽ ബ്രഹ്മചര്യത്തേക്കാൾ കഠിനമാണ് ഏകപത്നീവ്രതം.

    1. വളരെ വളരെ സന്തോഷം ആശാനേ വായിച്ചതിനും മനസ്സു നിറച്ചതിനും..

      ഏകപത്നീ വ്രതം ഇന്നത്തെയീ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അന്യം തിന്നു പോയ അത്തരം വികലമായ കാഴചപ്പാടുകളും,കണ്മുന്നിൽ കാണുന്ന ജീവിതങ്ങളും പിന്നെയാ സിനിമയിലെ ആശയവും മസ്സിനെ വല്ലാതെ മഥിച്ചപ്പോൾ ആത്മ പരിശോധനയെന്ന നിലയിൽ കൂടി ഉടലെടുത്തതാണീ പൈങ്കിളി.

  18. നല്ല ഒന്നാന്തരം ആശയം. ട്രിവാൻഡ്രം ലോഡ്ജിൽ ഹണി റോസ് അനൂപ് മേനോനെ കാമം കൊണ്ടാണ് കീഴ്പ്പെടുത്താൻ നോക്കിയത് എന്നാണ് എന്റെ ഒരു തോന്നൽ. അതിന് പകരം love, affection, compassion, partnership എന്നിവയാണ് യഥാർത്ഥ കാമുകികാമുകൻമാർ തേടുക. ആ രീതിയിൽ നന്ദനെയും, അനിതയെയും കൂട്ടിചേർക്കാമായിരുന്നു. കാലം മനോജിന് കൊടുത്ത തിരിച്ചടി ഇഷ്ടപ്പെട്ടു. എഴുത്തിൽ ചെമ്പനീർപൂവിന്റെ അത്രക്ക് അങ്ങോട്ട് എത്തിയില്ല എന്ന ഒരു അഭിപ്രായം ഉണ്ട്.

    1. പ്രിയ അസുരൻജീ

      വളരെ സന്തോഷം ഞാൻ പറയാൻ ഉദ്ദേശിച്ച ആശയം പൂർണ്ണമായും ഉൾകൊണ്ടതിനു,
      അസുരൻജി പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരി തന്നെ പക്ഷേ ആ ആശയത്തിന്റെ തീവ്രതയിൽ അവർ ഒന്നിക്കാതിരിക്കുന്നതാണ് നല്ലതെന്നു തോന്നി.അതാ അങ്ങനെ അവസാനിപ്പിക്കാൻ തോന്നിയത്.

      ചെമ്പനീർപ്പൂവ് അത് ആകസ്മികമായി സംഭവിച്ചതാണ് അതുപോലെ ഉള്ളു തുറന്നെഴുതാൻ ഇനി കഴിയുമോ എന്നും അറിയില്ല.എങ്കിലും തുടർന്നും ശ്രമിക്കാം.
      ഒരിക്കൽ കൂടി ഒത്തിരി സന്തോഷം അസുരൻജീ വായിച്ചതിലും മനം നിറച്ചതിലും.

  19. കിച്ചു..✍️

    പ്രിയ മാഡി,

    മനോഹരം എന്നല്ല അതിമനോഹരം എന്ന് ഞാൻ പറയും…

    പ്രണയത്തിന്റെ തീവ്രതയിൽ ഭാര്യ മരിച്ചില്ല എന്നു സ്വയം വിശ്വസിക്കുന്ന ഒരു യഥാർത്ഥ സോൾ മേറ്റ്, ജീവിച്ചിരിക്കുന്ന ഭാര്യയെ കളഞ്ഞു അക്കരപ്പച്ച തേടിപ്പോയ ഒരു ഭാഗ്യാന്വേഷി, സ്വയം ചവിട്ടിയരക്കപ്പെട്ട പുഴുവായി ജീവിച്ച ഭാഗ്യഹീന തന്നെ ഉപേക്ഷിച്ചു പോയവന്റെ ജീവിതത്തിന്റെ യഥാർത്ഥ ഭാഗ്യമുഖം കാണുമ്പോളുണ്ടാവുന്ന ആത്മഹർഷം…

    അങ്ങനെ ഇതിനു മുൻപ് ഈ സൈറ്റിൽ കഥെയെഴുത്തുകാർ അധികം പറയാത്ത അനേകം കാര്യങ്ങൾ ചുരുങ്ങിയ വാക്കുകളിൽ വായനക്കാരിൽ എത്തിക്കാൻ മാഡി ശ്രമിച്ചിട്ടുണ്ട്, വിജയിച്ചിട്ടുമുണ്ട്…

    ഒരു വിഷാദഛായയിൽ നന്ദനെ കാണിക്കാതെ പുഞ്ചിരി തൂവുന്ന ശാന്ത പ്രകൃതിയായി അവതരിപ്പിച്ചതിലാണ് ഈ കഥയുടെ വേറിട്ട ഭംഗി കുടിയിരിക്കുന്നത്…

    പിന്നെ തീർച്ചയായും അനിതയുമായി പ്രേമത്തിലാകുന്ന ഒരു സാദാ ക്ളൈമാക്സിലാക്കാതെ, നന്ദനെ ഇപ്പോളും മരിച്ചിട്ടില്ലാത്ത ഐശ്വര്യയുടെ ഓർമ്മകളിൽ ജീവിക്കാൻ അനുവദിച്ച ആ ചിന്തക്കാണ് എന്റെ മുഴുവൻ അഭിനന്ദനങ്ങളും…

    ഒരിക്കൽ കൂടി ആശംസകൾ പ്രിയ സുഹൃത്തേ…

    സസ്നേഹം
    കിച്ചു…

    1. പ്രിയ കിച്ചു

      ഒത്തിരി സന്തോഷം കൂട്ടുകാരാ കഥയുടെ ഓരോ കോണിലും അരിച്ചിറങ്ങി മനസ്സു നിറപ്പിയ്ക്കുന്ന ഈ സ്നേഹത്തിനു.

      എന്തോ ആ സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ ആഴത്തിൽ തട്ടിയത് ആ വരികളാണ് ആവർത്തിച്ചു കണ്ടപ്പോൾ അതിന്റെ ആക്കം കൂടി,ആദ്യം എഴുതിയത് വേറൊരു രീതിയിലായിരുന്നു അതെന്തോ അത്ര സുഖം തോന്നിയില്ല,വീണ്ടും വീണ്ടും മാറ്റി എഴുതി പൈങ്കിളി എഴുതാൻ നല്ല സുഖം.എഴുത്തു അവസാനിച്ചപ്പോൾ നാല്പതോളം പേജ് ഉണ്ടായിരുന്നു, വായനക്കാര് കൈ വെയ്ക്കുമെന്നു പേടിച്ചു വെട്ടി ചുരുക്കിയതാ..
      ഒറ്റ പാർട്ടിൽ തീർക്കണമെന്നും തോന്നി പോയി.അതുകൊണ്ട് എല്ലാം വെറുതെ ഓടിച്ചു പറയാനേ സാധിച്ചുള്ളൂ.അല്ലെങ്കിൽ ഒരു മാതിരി വേദോപദേശ ക്ലാസ്സ് പോലെ ആയാലോ.

      ജീവിതത്തിൽ എപ്പോഴും പുഞ്ചിരിയും ശാന്തതയും നിറച്ചു,ജീവിതത്തിലെ മരിയ്ക്കാത്ത ഓർമ്മകളിൽ മുഴുകി ജീവിയ്ക്കുന്ന നന്ദൻ,പിന്നെ ക്‌ളൈമാക്‌സും അങ്ങനെ ആയിരിക്കുന്നതാണ് ഭംഗിയെന്നു തോന്നി.ഇപ്പൊ കിച്ചുവിനെ പോലെ ഞാൻ ഏറെയിഷ്ടപ്പെടുന്ന ഒരെഴുത്തുകാരനും അങ്ങനെ തോന്നിയെങ്കിൽ ആനന്ദലബ്ധിക്കെന്തിനിനി മറ്റൊന്നു തേടണം.

      ഞാൻ ഏറ്റവും ചുരുങ്ങിയ പേജുകളിലൂടെ പറയാൻ ശ്രമിച്ച പകുതി പോലും വേവാത്ത ഈയൊരു ശ്രമം മുഴുവനായും ഉൾകൊണ്ടതിനു നന്ദി പറയുന്നില്ല പ്രിയ കിച്ചു പകരം സ്നേഹം സ്നേഹം മാത്രം.

      സസ്നേഹം
      മാഡി

  20. Nannayitundu bro……polichootaaa

    1. ആണോ ഒത്തിരി സന്തോഷം ചങ്ങാതീ…

  21. ഇന്നലെ രാത്രി സൈറ്റില്‍ കയറിയില്ല. കഥ ഇപ്പോഴാണ് കാണുന്നത്.

    1. അതെനിക്കറിഞ്ഞൂടെ എന്റെ ചേച്ചിയെ.. തിരക്കില്ല ചേച്ചി പതുക്കെ വായിച്ചാൽ മതി..

  22. Thakarthu.. Nice presentation.. Loved it.

    1. Thanks a lot dear

  23. Valare nannayi, nalla feelund varikalil.sreekutti hrudayam keezhadakki, thudarnnum ezhuthu..

    1. സോറി റോസ്
      കമന്റ് കാണാൻ വൈകി ശ്രീക്കുട്ടിയെ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം.തുടർന്നും എഴുതാം.

  24. ഇവിടെ ഏതു കഥ ആയാലും സ്വീകരിക്കും. പുതിയ കഥ പ്രതീക്ഷിക്കുന്നു

    1. നന്ദി.. തീർച്ചയായും സമയത്തിനനുസരിച്ചു എഴുതാം.

  25. ചെമ്പനീർപ്പൂവ് വായിച്ചു കിളി പോയതാ ബ്രോ ഇപ്പൊ ഈ ചെമ്പകപ്പൂവും ആ സിനിമക്കില്ലല്ലോ ഇത്രയും സൗന്ദര്യം ??

    1. രാജ് നന്ദിയുണ്ട് സുഹൃത്തേ അതിരുകളില്ലാതെ.. ആ സിനിമയിലെ യഥാർത്ഥ സൗന്ദര്യം തിരിച്ചറിഞ്ഞപ്പോൾ ഉടലെടുത്ത ആശയത്തിൽ നിന്നുമാണ് ഈ പൈങ്കിളിയുടെ രൂപകല്പന.

  26. മാത്തുക്കുട്ടി

    മാഡി,

    ഇഞ്ചി നടുമ്പോൾ ഞങ്ങൾ ഇഞ്ചിതടത്തിൻ്റെ കോണിൽ രണ്ടു കുറ്റിപ്പയർ കൂടി നടും, ഓണത്തിന് അച്ചിങ്ങ പറിക്കാൻ പാകത്തിന്, അതുപോലെ ഈ കമ്പി തടത്തിലും മാഡിയുടെ കഥകൾ വിളങ്ങട്ടെ

    1. എന്റെ മാത്തുക്കുട്ടിച്ചായാ..
      പ്രവാസിയാണ്,നല്ല പക്കാ വെജിറ്റേറിയനും ഒരു നിമിഷം ഗൃഹാതുരത്വത്തിന്റെ പച്ചപ്പിൽ ഒഴുകിയ നിർവൃതി..
      ഒത്തിരി നന്ദി..

  27. Maddy Bro… നന്നായിട്ടുണ്ട് ബ്രോ.. പ്രണയവും പൈങ്കിളി യും വിരഹവുമെല്ലാം നന്നായി വരച്ചു കാട്ടിയിട്ടുണ്ട് ആ വരികളിൽ… നന്നായി ആസ്വദിച്ചു… എനിക്ക് തോന്നുന്നു അവസാനം അവരെ തമ്മിൽ ഒന്നിപ്പിക്കമയിരുന്നെന്ന്… എങ്കിൽ കുറച്ചൂടെ കളർ ഫുൾ ആയേനെ… ഒരിക്കൽ കൂടി തകർത്തു…

    1. ഒത്തിരി നന്ദി വേതാളം കുഞ്ഞേ
      എന്റർടൈന്മെന്റ് കുറവായതിനാൽ പരമാവധി ചുരുക്കാൻ നോക്കിയിരുന്നു എന്നിട്ടും നീണ്ടു പോയിരുന്നു കുറെയൊക്കെ വെട്ടിച്ചുരുക്കി പൈങ്കിളി എഴുതാൻ എന്തോ വല്ലാത്ത സുഖം.

      പൊന്നിന്റെ വിലയുള്ള അഭിപ്രായങ്ങൾക്ക് ഒത്തിരി നന്ദി കൂട്ടുകാരാ.അവരെ ഒന്നിപ്പിക്കാൻ മനസ്സിലെ ആശയത്തിന് കഴിഞ്ഞില്ല.

  28. ….sreekuty superay

    1. ശ്രീക്കുട്ടിയെ ഇഷ്ടപെട്ടതിൽ സന്തോഷം ചങ്ങാതി..

  29. ഞാൻ ഗന്ധർവ്വൻ

    കലക്കി ശ്രീക്കുട്ടിയുടെ കഥ കുറച്ചു koodi അവരുന്നു

    1. ആവാമായിരുന്നു പക്ഷേ ഒറ്റപാർട്ടിൽ തീർക്കണമായിരുന്നു.വളരെ നന്ദി സുഹൃത്തേ

  30. പൊന്നു.?

    മാഡീ…..
    ഞാൻ ഫസ്റ്റ്….. ബാക്കി വായിച്ചിട്ട്…

    ????

    1. വളരെ നന്ദി പൊന്നൂസേ..
      കാത്തിരിയ്ക്കുന്നു വായിച്ചതിനു ശേഷമുള്ള അഭിപ്രായത്തിനായി.

Leave a Reply

Your email address will not be published. Required fields are marked *