ശ്രീരാഗം [VAMPIRE] 367

എന്നാൽ ഞങ്ങളൊരിക്കലും പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞിരുന്നുമില്ല. അവളെന്നെങ്കിലുമത് പറയുമെന്നൊരു വിശ്വാസം മാത്രം…

എനിക്കേറ്റവും പ്രിയപ്പെട്ടത് അവളുടെ കരിമഷിക്കണ്ണുകൾ പായിച്ചു കൊണ്ടുള്ള തിരിഞ്ഞു നോട്ടങ്ങളായിരുന്നു…

ക്ലാസ്സിനുപുറത്തു വച്ചു കാണുമ്പോഴൊക്കെയും
കാണാത്തഭാവം നടിച്ച് കൂട്ടുകാരിയോടെന്തോ
സ്വകാര്യം പറഞ്ഞു കൊണ്ടവൾ നടന്നു പോകും…
പിന്നെ അങ്ങെത്തിയാൽ ഒരു തിരിഞ്ഞുനോട്ടമാണ്. അവളെന്നെ
കണ്ടുവെന്നറിയിക്കാൻ…

പ്ലസ്ടൂവിൻറെ അവസാന ദിവസങ്ങളിലാണ് ഞാനവളോട് ഒത്തിരിയടുത്തതും കൂടുതൽ സംസാരിക്കുന്നതും…..

അന്ന് അവസാന ക്ലാസായിരുന്നു……..

വരാന്തയിൽ പഴകിയ സിമന്റ് തൂണും ചാരിയവൾ പുറത്തെ കാഴ്ചകൾ കണ്ടു നിൽക്കുകയായിരുന്നു……

സഹപാഠികളെല്ലാം പിരിയുന്ന വേദനയോടെ പരസ്പരം കെട്ടിപ്പിടിച്ചും കണ്ണു തുടച്ചും അങ്ങിങ്ങായി നിൽക്കുന്നുണ്ട്……

എന്നും ശബ്ദമുഖരിതമായുള്ള സ്കൂൾ അങ്കണം അന്ന് തികച്ചും ശാന്തമായി കിടന്നു…… ഓരോരുത്തരും പടിയിറങ്ങി പോകുന്നുണ്ട് പോകുന്നവരെല്ലാം ഗേറ്റിനടുത്തെത്തുമ്പോൾ
പിൻതിരിഞ്ഞു നോക്കി കണ്ണു തുടയ്ക്കുന്നു…

കയ്യിലെ ഓട്ടോഗ്രാഫുമായി ഞാൻ വരാന്തയിൽ നിൽക്കുന്ന അവളുടെ പുറകിൽ നിന്നും പതിയേ വിളിച്ചു……

ആദീ…….

കരിനീല ചുരിദാറിന്റെ ഷാൾ കഴുത്തിൽ നേരേയിട്ട് അവൾ ചെറുചിരിയോടെ എന്നെ നോക്കി……
അവളുടെ കൺകോണുകളിൽ ഒരു സങ്കട കടൽ ഇരമ്പുന്നത് കാണാമായിരുന്നു ……..

കയ്യിലുള്ള ഓട്ടോഗ്രാഫിന്റെ ആദ്യ താളുകൾ
അവൾക്കായ് മാറ്റി വച്ചതായിരുന്നു……
ചുവന്ന പേജുള്ള ആ ഓട്ടോഗ്രാഫ് അവൾക്ക് നേരേ നീട്ടുമ്പോൾ വാക്കുകൾ കിട്ടാതെ ഞാൻ നിന്നു…..

അല്പനേരം അങ്ങനെ… മൗന നിമിഷങ്ങൾ…. പറയാൻ കൊതിച്ചു പോയതോ, മറന്നു പോയതോ എന്തോ പറയാനുള്ള ഒരു വെമ്പൽ അവളുടെ ഹൃദയത്തിൽ കിടന്നു പിടയുന്നുണ്ടെന്ന് എനിക്ക് തോന്നി….

ആദീ ….
എന്റെ വിളി കേട്ടവൾ ഷാൾ കൊണ്ട് മുഖം തുടച്ചു ഓട്ടോഗ്രാഫ് വാങ്ങി. കയ്യിലുള്ള പേന കൊണ്ട്
ഓട്ടോഗ്രാഫിൽ എന്തോ കുത്തിവരച്ച്
എനിക്ക് നേരേ നീട്ടുമ്പോൾ
ചിരിക്കുകയായിരുന്നു അവൾ…

അവളെന്താണ് എഴുതിയത് എന്നറിയാനുള്ള ആകാംക്ഷയിൽ ഓട്ടോഗ്രാഫിലെ ആദ്യ താളുകളിലേക്ക് ഞാൻ പതിയെ കണ്ണുകൾ ചലിപ്പിച്ചു….

“””സായാഹ്നം
എനിക്കിഷ്ടമാണ്…….
നക്ഷത്രങ്ങൾ
എനിക്ക് ഒത്തിരി ഇഷ്ടമാണ്………
പൂക്കൾ
ഒരുപാട് ഇഷ്ടമാണ്………..

The Author

VAMPIRE

Some memories can never replaced...!!

110 Comments

Add a Comment
  1. വിരഹ കാമുകൻ???

    ബാക്കി ഭാഗം ഉണ്ടോ❤️

  2. ഇമോഷണൽ ആവാനൊന്നും ഇല്ലല്ലോ…

    വളരെ സന്തോഷം അഭിപ്രായം അറിയച്ചതിന്…

  3. സ്വന്തമാക്കാൻ കഴിയാത്ത ഇഷ്ടങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ അടുത്ത ജന്മത്തിലേക്ക് മാറ്റി വെച്ചിരിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും…

    കഥ ഒരുപാട് ഇഷ്ടായി. അതിലെ സാഹിത്യം അതിനേക്കാൾ ഇഷ്ട്ടായി..
    അവസാനം അവരൊന്നിക്കുന്നത് കൂടി എഴുതാമായിരുന്നു..

  4. കൊള്ളാലോ… നല്ലെഴുത്ത്…. സുഖമുള്ള വായന തന്ന രചന…
    മനോഹരമായ ഓർമ്മകൾ ഉള്ള സ്കൂൾ കാലഘട്ടം. അത് വളരെ മനോഹരമായി ആവിഷ്കരിച്ചു…

    ഇനിയും തുടർന്ന് ഇതിലും മനോഹരമായ രചനകൾ സമ്മാനിക്കാൻ കഴിയട്ടെ…

    1. നല്ല അഭിപ്രായത്തിന് വളരെ നന്ദി…

  5. Pls waiting 2ed part

    1. ഇതിന് തുടർച്ച ഇല്ല ബ്രോ.

  6. ബ്രോ ഇതിന്റെ സെക്കന്റ് പാർട്ട് ഉണ്ടാകുമോ? വെയ്റ്റിംഗ് ആണ്??

    1. ഇല്ല , ഇത് ഇവിടംകൊണ്ട് അവസാനിച്ചു…

  7. വളരെ ചുരുങ്ങിയ വരികളിൽ മനോഹരമായി വരച്ചു കാട്ടിയ പ്രണയം

    ശെരിക്കും നോസ് അടിച്ചു ബ്രോ ?

    ആരേലും പറയുന്ന കേട്ടിട്ടു നിർത്താൻ ഒന്നും നിക്കണ്ട ഇനിയും ഇതേ പോലുള്ള കുട്ടി കഥകൾ എഴുതണം അത് ഇഷ്ടംപെടുന്നവരും ഇവിടെ ധാരാളം ഉണ്ട് ?

    1. വായനക്കും, അഭിപ്രായത്തിനും ഒത്തിരി നന്ദി…

      നിർത്താനൊന്നും പോകുന്നില്ല ബ്രോ.
      എങ്കിലും ശൈലി ഒന്ന് മാറ്റണം…

  8. കലാലയ ജീവിതത്തിന്റെ അമിതസ്വാതന്ത്ര്യത്തിന്റെയും, സ്കൂൾ ജീവിതത്തിലെ കർശന നിയന്ത്രണങ്ങൾക്കുമിടയിലെ ഏറ്റവും മനോഹരമായ രണ്ട് കൊല്ലം…
    ഇന്നും സ്കൂളിന്റെ മുന്നിലൂടെ പോകുമ്പോൾ അകത്തേക്ക് കണ്ണുകൾ പായുന്നുണ്ടെങ്കിൽ അത്രമേൽ പ്രിയപ്പെട്ടതാണെനിക്കെന്റെ plus two ജീവിതം…

    നല്ല എഴുത്ത്… വളരെ വളരെ ഇഷ്ട്ടമായി. ഒരിക്കൽ കൂടി ആ കാലത്തിലേക്ക് കൊണ്ടുപോയതിന് നന്ദി…

    1. പേര് എനിക്ക് ഇഷ്ട്ടായിട്ടോ…

      ഹൃദയം നിറഞ്ഞു വായിച്ചതിനും, മനോഹരമായ അഭിപ്രായത്തിനും ഒത്തിരി നന്ദി…

  9. അജ്ഞാതൻ

    നൊസ്റ്റാൾജിക്… ഞാനും ആ കാലഘട്ടത്തിലേക്ക് ഒന്ന് പോയി… വളരെ മനോഹരം…
    കൊതിയോടെ മാത്രം ഓർക്കാൻ പറ്റുന്ന, തിരിച്ചു കിട്ടണം എന്നാഗ്രഹിക്കുന്ന ജീവിതത്തിൽ ഏറ്റവും ഇഷ്ട്ടമുള്ള ആ രണ്ട് വർഷങ്ങൾ ഓർമ്മിപ്പിച്ചതിന് ഒരുപാട് നന്ദി, സ്നേഹം…
    Missing plus two life?????

    ഇത് സ്വയം അനുഭവം ആണോ.?

    1. ഓർമ്മകളിലേക്ക് തിരികെ പോയി എന്ന് കേൾക്കുന്നത് തന്നെ സന്തോഷം. എം

      വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി…

  10. ഒരുപാട് ഇഷ്ടമായി കൗമാരത്തിൽ കോർത്തിണക്കിയ ഒരു കൊച്ചു കഥ.പ്രണയത്തിന്റെ കാണാപ്പുറങ്ങൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്.ഒരു വാക്കിന്റെ അക്ഷരങ്ങളിലോ പൂർണ്ണമായി വ്യാഖ്യാനിക്കാൻ പറ്റാതായി ഒന്നേയുള്ളൂ പ്രണയം.ഞാനും ഒരു കൗമാര പ്രണയത്തിൽ നീന്തിയവനാണ്,ശ്രീയെപ്പോലെ കാലം പോകുന്തോറും ഞാനും ആർക്കോ വേണ്ടി കാത്തിരിക്കുന്നു.
    With love sajir

    1. കാത്തിരിപ്പ് സഫലമാകട്ടെ എന്നാശംസിക്കുന്നു…

      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  11. സിംപിൾ സ്റ്റോറി ആയിരിന്നുവെങ്കിലും ആദ്യം മുതൽ അവസാനം വരെ പിടിച്ചിരുത്തി…
    Nicely written….

    1. താങ്ക്സ്

  12. സുഹൃത്തേ ഞാൻ പറയുന്നത് കൊണ്ട് തെറ്റിദ്ധരിക്കരുത്.എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു എഴുത്തുകാരൻ എന്ന നിലയ്ക്കാണ് ഞാനിത് താങ്കളോട് പറയുന്നത്…

    പ്രണയം എഴുതാനും വായിക്കാനും ധാരാളം പ്ലാറ്റുഫോമുകൾ വേറെ ഉണ്ട്… ഇവിടെ വരുന്ന ഭൂരിഭാഗം ആളുകളും കമ്പി പ്രതീക്ഷിച്ചാണ് ഓരോ കഥകളും വായിക്കുന്നത്… അവരെ നിരാശരാക്കരുത്.

    നിങ്ങളെഴുതിയ ‘ഏട്ടത്തി’ യൊക്കെ എന്റെ ഫേവറേറ്റ് കഥകളിലൊന്നാണ്. അതുപോലെ ഉള്ള കഥകൾ എഴുതാൻ ശ്രമിക്കൂ..
    ദയവു ചെയ്തു ഇത്തരം കാറ്റഗറി ഒഴിവാക്കൂ.

    ഞാൻ ഈ പറഞ്ഞതൊന്നും വേറെ രീതിയിൽ കാണരുത്. നല്ലത് പോലെ കമ്പി എഴുതാൻ അറിയുന്ന ഒരാളെന്ന നിലയിൽ പറഞ്ഞതാണ്.

    1. ഇതോട് കൂടി നിർത്തിയേക്കാം…!

    2. പങ്കജാക്ഷൻ കൊയ്‌ലോ

      ഭായി : സഹോ : ബ്രോ : …….,

      ഇവിടെ ഏത് തരം എഴുത്തും kambikkuttan പ്രസിദ്ധീകരിക്കും…
      അതുകൊണ്ട് ആരെങ്കിലുെമാക്കെ പറയുന്നത് കേട്ട് നിർത്തരുത്………..

      കമ്പി വായിക്കാനാണ് ഞാനും വരുന്നത്.
      എന്ന് കരുതി 24 മണിക്കൂറും കമ്പി ആയി ജീവിക്കാൻ പറ്റുമോ …
      മനുഷ്യന് വേറെ എന്തെല്ലാം വിചാരങ്ങളുണ്ട് !.

      ഇവിടെ മറ്റു ചില എഴുത്തുകാരെപ്പോെലെ..
      സംശയരോഗം കൊണ്ടും ആരെങ്കിലും
      ചൊറിയുമ്പോഴേക്കും പിണങ്ങിപ്പോവല്ലേ
      വാം…..പയർ….

      1. @ പങ്കജാക്ഷൻ കൊയ്‌ലോ,
        പങ്കേട്ടാ സുഖം തന്നെയെന്ന് വിശ്വസിക്കുന്നു…

        ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഞാൻ ഒരിക്കലും എഴുത്ത് നിർത്താൻ പോകുന്നില്ല…

        പിന്നെ mahaboob പറഞ്ഞതും ഒരു പരിധി വരെ ശരിയാണെന്ന് തോന്നുന്നു…

        അതുകൊണ്ട് അത്തരം കാറ്റഗറിയിലുള്ള എഴുത്ത് തൽക്കാലം ഒഴിവാക്കാമെന്ന് വിചാരിച്ചു…
        അല്ലെങ്കിലും മറ്റ് ജേണറിലുള്ള കഥകൾ എഴുതാൻ ഒരു കഴിവ് വേണം, എനിക്കതില്ല…
        ഈ കഥ തന്നെ കണ്ടില്ലേ…!

        1. പങ്കജാക്ഷൻ കൊയ്‌ലോ

          ഇങ്ങനെയുള്ള കഥയ്ക്കക്ക്
          വ്യൂസ് കുറവായിരിക്കുമെന്ന്
          എഴുതുമ്പോൾത്തെന്നെ
          അറിയാമല്ലോ….
          പക്ഷെ കമന്റസും ലൈക്കുമൊക്കെ
          നോക്കൂ..
          അതുപോരെ???

          ഒരു പാട് പേരെ കൗമാര കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി.
          ഒരു കമന്റ് നോക്കി ,ബാക്കി
          തൊണ്ണൂറ്റൊമ്പത് പേരെയും
          കാണാതിരിക്കരുത്!

    3. കുട്ടേട്ടൻ

      എന്താണ് ബ്രോ ഇങ്ങനെയൊക്കെ പറയുന്നേ.. ഇവിടെ ഏത് categary യും എടുക്കില്ലേ, പിന്നെന്താ പ്രശ്നം…

  13. വേട്ടക്കാരൻ

    സൂപ്പർ ബ്രോ,മനോഹരം എന്നല്ലാതെന്തു പറയാൻ…അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്…

    1. Thank you വേട്ടക്കാരൻ

  14. പഴഞ്ചൻ

    ഒരു ദൃശ്യം കാണുന്ന പോലുള്ള അനുഭവം…
    വളച്ചുകെട്ടും, സസ്‌പെൻസും, ട്വിസ്റ്റും ഒന്നുമില്ലെങ്കിലും വളരെ താല്പര്യത്തോടെ വായിക്കാൻ ഉതകുന്ന ഒരു ശൈലിയുണ്ട് കഥക്ക്….

    ഒരാളിലേക്ക് പലകാലങ്ങളായി പലർ വരും…
    ഓരോരുത്തരും അവരുടേതായി എന്തെങ്കിലും എഴുതി വെയ്ക്കും. ചിലർ നീണ്ട ഒരു കഥ, ചിലർ പിന്നീടൊരിക്കലും മറക്കാനാവാത്ത വിധം മനസ്സിൽ പതിഞ്ഞു പോകുന്ന ഒരു കവിത, ഒരു ഗാനം. ചിലർ ഒരൊറ്റ വാക്യം, ഒരു വാക്ക്. കഥകളും, പാട്ടുകളും, വിലാപങ്ങളും, പൊട്ടിച്ചിരികളും, ഓർമ്മപെടുത്തലുകളും കൂട്ടികലർന്ന് അയാളുടെ അകം പിശാചിന്റെ അമ്പലം പോലെയാകും..
    ഒടുവിലൊരാൾ വരും. ഒന്നും എഴുതാനില്ലാത്ത ഒരാൾ..എഴുതിയെഴുതി നിറഞ്ഞോടം മായ്ച്ചു മായ്ച്ചൊരാകാശം പോലെയാക്കും….

    ഒരുനാൾ ആ വസന്തം പൂവണിയുക തന്നെ ചെയ്യും….

    1. എജ്ജാതി കമന്റ്.

      ഒരുപാട് നന്ദി വിലയേറിയ അഭിപ്രായത്തിനും. മനസ്സ് നിറക്കുന്ന അഭിനന്ദനത്തിനും…

  15. വാക്കുകൾ കൊണ്ട് പറയാൻ പറ്റുന്നില്ല എന്നാലും പറയാം ഇത് ഒരു തിരിച്ചു പഴയ കാലത്തിലേക്ക് ഒരു യാത്രയായി തോന്നി ,പറഞ്ഞ അറിയിക്കാൻ പറ്റാത്ത ഒരു സന്തോഷവും നൊമ്പരവും വളരെ നന്ദി ഇത് എഴുതിയതിന്, തുടരുക അങ്ങനെയെങ്കിലും അ പഴയ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് നടക്കുമല്ലോ ?☺️??

    1. ഓർമ്മകളിലേക്ക് തിരികെ പോയി എന്നറിയുന്നത് തന്നെ സന്തോഷം..

      ഒത്തിരി സ്നേഹം ഈ വാക്കുകൾക്ക്…

  16. ജീവിതത്തിലെ ഒരുപാട് സങ്കടങ്ങൾക്കിടയിൽ ഒറ്റപ്പെടാതിരിക്കാൻ നമ്മളൊരാളെ സ്നേഹിച്ചിട്ടുണ്ടാവും.. പക്ഷേ ആത്മാർത്ഥമായി സ്നേഹിച്ചതുകൊണ്ടാണോയെന്നറിയില്ല അവർ നമ്മുടെ സ്നേഹം കണ്ടില്ലെന്നു നടിച്ചിട്ടുണ്ടാവും……
    അതിനു കാരണമെന്താണെന്ന് പോലും അറിയില്ലായിരിക്കാം….
    ഒരു പക്ഷേ കൈ പിടിച്ചു കൂടെവരാൻ ധൈര്യമില്ലാത്തതുകൊണ്ടാവില്ല, കൈ പിടിച്ചു നടത്തിയവരുടെ കണ്ണീരുകാണാൻ വയ്യാത്തതുകൊണ്ടായിരിക്കാം….
    Anyway thanks a lot……

    One of the best stories i have ever read…

    1. ശരിയായിരിക്കാം..
      അവരവരുടെ അവസ്ഥയല്ലേ അവരെക്കൊണ്ട് ഓരോന്ന് തോന്നിക്കുന്നത്…

      ഒരുപാട് നന്ദി ഹൃദയം നിറഞ്ഞ വാക്കുകൾക്ക്.

  17. ❤️❤️❤️

  18. കാലം എന്നോ കരുതി വച്ച ഒരു സമ്മാനമാണ് പ്രണയം….
    കാലം എത്ര കഴിഞ്ഞാലും ഒരിക്കലും മായാതെ നിൽക്കുന്നു ആ ഓർമ്മകൾ…
    തിരിച്ചു കിട്ടാൻ കൊതിക്കുന്ന നിറം മങ്ങാത്ത ഓർമ്മകൾ…

    എഴുതിയ ഓരോ വരികളും വാക്കുകളും മനസ്സിൽ മായാതെ നിൽക്കുന്നു…

    1. വായനക്കും വിലയേറിയ അഭിപ്രായത്തിനും നന്ദി…

  19. കലാലയ ജീവിതം ഒരു അനുഭൂതിയാണ്
    കഴിഞ്ഞ കാലത്തിന്റെ ഓർമ്മപെടുത്തൽ കൂടിയാണ്….
    ഒരിക്കൽ കൂടി ആ ഓർമ്മകളിലൂടെ പോയി..

    Thank you so much for presenting this story…

    1. Thank you manu.

      നല്ല അഭിപ്രായത്തിന് ഒത്തിരി നന്ദി..

  20. Simple ആയി എഴുതിയ ഹൃദയസ്പർശിയായ ഒരു കഥ……. നന്നായി എഴുതി…..
    എന്റെ ആദ്യ പ്രണയത്തിന്റെ ഓർമ്മകൾ മനസ്സിലേക്ക് വരുന്നു….

  21. ലളിത സുന്ദരമായ വരികൾ…….
    കാത്തിരിപ്പിനും ഒരു സുഖമുണ്ട്, ആർക്കും നിർവചിക്കാൻ കഴിയാത്ത വിധം.

Leave a Reply

Your email address will not be published. Required fields are marked *