0%

Chapter Title : 21ലെ പ്രണയം 2 [Daemon]

Author : kkstories Read All Parts 470

പെട്ടെന്ന് നോക്കി. ഞാനൊരു അളിഞ്ഞ ചിരിയും പാസ്സാക്കി അവൾക്ക് നേരെ ആ കപ്പാസിറ്റർ കൊടുത്ത് അല്പനേരം മുൻപ് നടന്ന കാര്യത്തിന്റെ ജാള്യത മാറാത്തതിനാലാണെന്നു തോന്നുന്നു, അവളുടെ എന്നോടുള്ള നോട്ടത്തിന് അധികം ആയുസ്സ് ഇല്ലായിരുന്നു. പെട്ടെന്ന് തന്നെ പുതിയ കപ്പാസിറ്റർ കണക്ട് ചെയ്തു കൊണ്ട് ഞാൻ ഫാൻ സ്വിച്ച് ഓൺ ആക്കാൻ പറഞ്ഞു. മായ ഓൺ ആക്കി . സംഭവം സക്സസ് . മായ ഫാൻ ഓഫ് ചെയ്തു. ഞാൻ പതിയെ സ്ടൂളിൽ നിന്നും ഇറങ്ങി. പക്ഷേ വേദന കുറച്ച് കൂടിയിട്ടുണ്ട്. കാല് തറയിൽ ഉറപ്പിക്കുമ്പോൾ വേദന ഉണ്ട് . അത് എന്റെ മുഖത്ത് നിന്ന് വായിച്ചെന്നോണം മായ അത് മനസ്സിലാക്കി

മായ : ഇപ്പോഴും നല്ല വേദന ഉണ്ട് അല്ലെ .

ഞാൻ : ഏയ് ... ചെറുതായിട്ടെ ഉള്ളു ....

മായ : അത് മുഖം കാണുമ്പോഴേ അറിയാം ചെറിയ വേദനെയെ ഉള്ളൂ എന്ന് .

ഞാൻ : അത് മാറിക്കോളും ...

ഇതും പറഞ്ഞ് ഞാൻ മായയുടെ ബെഡിൽ ഇരുന്നു. മായ അടുത്ത് വന്നിരുന്നിട്ട് പറഞ്ഞു, " ഞാൻ പറയുന്നത് കേൾക്ക് , നമുക്ക് ഹോസ്പിറ്റലിൽ പോകാം . ഞാൻ കാരണം അല്ലെ പ്ലീസ് ഒന്നു വായോ... നമുക്ക് പെട്ടെന്ന് പോയിട്ട് വരാം " .

ഞാൻ : എന്റെ പൊന്നു മായക്കുട്ടി, ഇത് പറ്റിയത് മായക്കുട്ടി കാരണം ഒന്നുമല്ല, എന്റെ അശ്രദ്ധ കാരണമാണ്. ഇത് വീട്ടിൽ ചെന്ന് അമ്മുടെ വക ബാം ഒക്കെ പുരട്ടി ഒന്നു തടവിക്കഴിഞ്ഞ് ഒരു ഉറക്കവും കഴിയുമ്പോൾ സംഗതി ക്ലീൻ.

മായ : എന്നാലും .

ഞാൻ : ഒരെന്നാലുമില്ല.

മായ : എങ്കിൽ നീ ഇവിടെ ഇരിക്ക് ഞാൻ ബാം എടുത്തിട്ട് വരാം. (എന്നും പറഞ്ഞ് മായ ബാം എടുക്കാൻ മുറിക്ക് പുറത്തേക്ക് പോയി.)

ഞാനങ്ങനെ മായയുടെ വരവും കാത്ത് ഇരുന്നു ഞൊടിയിടയിൽ ,മായ ബാമുമായി പ്രത്യക്ഷപ്പെട്ടു. ഞാൻ ബാം വാങ്ങനായി കൈ നീട്ടി.

മായ : അത് വേണ്ട. ഞാൻ ഇട്ട് തന്നോളാം. നീ എത്രത്തോളം എന്റെ

💬 Comments

View all comments