Chapter Title : 21ലെ പ്രണയം 2 [Daemon]
വേദന കൊണ്ട് ഞാൻ ചെറുതായിട്ട് ഒന്നു മുരണ്ടു.
മായ : എന്താ എന്തുപറ്റി...... പറയ് എന്താ ....?
ഞാൻ : ഒന്നുമില്ല ഇടതു കാലിൽ ചെറുതായിട്ട് പണി കിട്ടി. മടങ്ങിയതാണെന്നാ തോന്നുന്നെ . സാരമില്ല
മായ : അയ്യോ ..... നല്ല വേദനയുണ്ടോ . വാ ..... നമുക്ക് ഹോസ്പിറ്റലിൽ പോകാം. ഞാനിപ്പൊ റെഡിയാകാം.( എന്നും പറഞ്ഞ് തിരിഞ്ഞു നടക്കാൻ തുടങ്ങവെ ഞാൻ അവളുടെ കൈയ്യിൽ പിടിച്ചു )
'എന്താ' എന്ന അർത്ഥത്തിൽ തിരിഞ്ഞു നോക്കിയ മായയുടെ കണ്ണിൽ എന്റെ കണ്ണുമായ് ഉടക്കി ചെറിയ നനവ് പടർന്നിരുന്നു ആ കണ്ണിൽ, ചുണ്ടുകൾ വിറക്കുന്നു , മുഖമാകെ പേടി പടർന്നിരിക്കുന്നു. ഞാൻ അവളുടെ കണ്ണിൽ തന്നെ നോക്കി ആശ്വസിപ്പിക്കാനെന്നോണം പതിയെ പറഞ്ഞു,"കുഴപ്പമില്ല, ഹോസ്പിറ്റലിൽ പോകാനും മാത്രം ഒന്നുമില്ല, പേടിക്കണ്ട എനിക്ക് കുടിക്കാനായിട്ട് ഇത്തിരി വെള്ളം തരാമോ ?" എന്നും പറഞ്ഞു ഞാൻ കൈയ്യിലെ പിടിവിട്ടു.
മായ : ഇപ്പൊ കൊണ്ടു വരാം .
എന്നും പറഞ്ഞ് നിമിഷ നേരത്തിൽ മായ വെള്ളവുമായെത്തി ,എനിക്ക് നേരെ നീട്ടി. ഞാനത് വാങ്ങി കുടിച്ചു.എന്നിട്ട് താഴെ വീണ സ്ടൂൾ എടുത്ത് മേശയ്ക്ക് മുകളിൽ വെച്ചു. ഇതു കണ്ട മായ ," ഇന്നിനി ഇതു നന്നാക്കണ്ട പിന്നെ മതി, ഈ വേദന വച്ച് അതിൽ കയറാൻ നിൽക്കണ്ട ."
ഞാൻ : അപ്പൊ എന്റെ കാലു ശെരിയാകുന്നവരെ ഇതിനകത്ത് ഈ ചൂടത്ത് ഇരുന്നു ഉരുകാൻ പോകുവാണോ . അങ്ങനെ ഇപ്പോ എന്റെ മായക്കുട്ടി ചൂടത്തിരുന്ന് വിശമിക്കണ്ട. (എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ആ ഫ്ലോയിൽ എന്റെ
💬 Comments
View all comments