Chapter Title : 21ലെ പ്രണയം 3 [Daemon]
കഞ്ഞി മായയുടെ ചുണ്ടോട് അടുപ്പിച്ചു. മായ പതിയെ ആ വിറയാർന്ന ചെഞ്ചുണ്ടുകൾ തുറന്നു തന്നു . മെല്ലെ സ്പൂണിൽ നിന്നും കഞ്ഞി വായിലേക്ക് ഞാൻ പകർന്നു കൊടുത്തു.
ഞാൻ : ഇന്നലെ ഒന്നും കഴിച്ചില്ല അല്ലെ. ഞാനും കഴിച്ചില്ല.ശ്ശെ..... ഞാൻ കാരണം ... ( പറഞ്ഞു മുഴുവിപ്പിക്കും മുന്നെ മായ ഇടയ്ക്ക് കയറി പറഞ്ഞു )
മായ : മതി ഇനി അതിനെപ്പറ്റി സംസാരിച്ചു കൊണ്ടിരിക്കണ്ട. നിനക്ക് തെറ്റു മനസ്സിലായില്ലെ, അതുമതി.
ഞാൻ : ഇല്ല ഞാനിനി അതെ പറ്റി സംസാരിക്കുന്നില്ല. ഇതാ കഴിക്ക് ചേച്ചി ....
അങ്ങനെ ഒരോന്ന് സംസാരിച്ച് കൊണ്ട് ഞാൻ കഞ്ഞി കൊടുത്തു കൊണ്ടിരുന്നു.
ഞാൻ : മക്കളെ തിരികെ വിളിച്ചു കൂടായിരുന്നോ . ആരും സഹായത്തിനില്ലാതെ ഈ അവസ്ഥയിൽ എങ്ങനെ ഒറ്റയ്ക്ക് ......
മായ : ഞാൻ മനപൂർവ്വം വിളിക്കാത്തതാ . എനിക്ക് വയ്യാത്തത് അറിയിച്ചതും ഇല്ല. അവരെ എനിക്ക് ഇപ്പൊ ഫെയ്സ് ചെയ്യാൻ കഴിയില്ല. 2 ദിവസം കഴിയുമ്പോൾ അവർ വരുമല്ലോ. അപ്പോഴേക്കും ഞാൻ ചിലപ്പോൾ പഴയതു പോലെ ആയിട്ടുണ്ടാകും.
എനിക്ക് അതു മായ പറഞ്ഞത് കേട്ട് തലകുനിച്ച് ഇരിക്കാനെ കഴിഞ്ഞൊള്ളൂ.
മായ : കഞ്ഞി ....
പെട്ടെന്ന് തല നിവർത്തി കഷ്ടപ്പെട്ട് മുഖത്ത് വരുത്തിയ ചിരിയോട് കൂടി മായക്ക് കഞ്ഞി കൊടുക്കുന്നത് തുടർന്നു.
മായ : നീ വല്ലതും കഴിച്ചോ.
ഞാൻ : ഹാ കഴിച്ചു.
മായ : നിന്റെ കാലിന് ഇപ്പൊ എങ്ങനെയുണ്ട്
ഞാൻ : കുഴപ്പമില്ല
മായ : എവിടെ , കാല് കാണിച്ചേ ...
💬 Comments
View all comments