Chapter Title : 21ലെ പ്രണയം 5 [Daemon]
ഗർജ്ജിച്ചു.
ഇത് കേട്ടതും കൈയ്യിൽ ഇരുന്ന ചട്ടുകം ഉയർത്തിപ്പിടിച്ചു കൊണ്ട് അമ്മ പറഞ്ഞു "ഡാ ശബ്ദം കുറക്കടാ, എന്താടാ നീ ഇന്ന് പോകാത്തെ പറയടാ,പറയാൻ"
"ഞാൻ പണിക്ക് പോകുന്ന വീടിൻ്റെ ഉടമസ്ഥൻ ചത്തു. അത് കൊണ്ട് ഇന്ന് പണി ഇല്ല. മതിയോ? ഞാൻ അല്പം ദേഷ്യത്തോടെ പറഞ്ഞു നിർത്തി.
"അയ്യയ്യോ എന്തോന്നാടാ ഈ പറയുന്നെ." അമ്മ അല്പം മയപ്പെട്ടു.
"ആഹ് അക്സ്ഡൻറ്റ് ആയിരുന്നു ഇന്നലെ രാത്രി. ന്യൂസിൽ ഉണ്ടെന്നാ കോൺട്രാക്ടർ പറഞ്ഞത്. "ഞാൻ വിവരിച്ചു.
"ശ്ശൊ ദൈവമെ രാവിലെ എന്തൊക്കെയാ കേൾക്കുന്നെ." അമ്മ ആകുലപ്പെട്ടു.
" കാര്യം അറിയാതെ വെറുതെ കിടന്ന് ചിലയ്ക്കരുതെന്ന് നിങ്ങളോട് ഒരു ആയിരം പ്രാവശ്യം പറഞ്ഞിട്ടുള്ളതാ. എന്നാലും അവരുടെ വായ മിണ്ടാതിരിക്കില്ല. മനുഷ്യനെ വെറുതെ ദേഷ്യം പിടിപ്പിക്കാനായിട്ട് 'ഇതും പറഞ്ഞ് ഞാൻ വാതിലും അടച്ച് കിടക്കയിലേക്ക് മറിഞ്ഞു.
കണ്ണുകൾ മുറുക്കെ അടച്ചു പിടിച്ചു കിടന്നു ഉറക്കമെല്ലാം പോയി മായയുടെ മുഖം മാത്രം മനസ്സിൽ. പാവം ചേച്ചി.അവൾ ഇപ്പോൾ എന്തു ചെയ്യുവായിരിക്കും. പാവം ഒരു പാട് വിഷമിക്കുന്നുണ്ടായിരിക്കും. അതുവരെ ഒന്നു പോയാലോ. വേണം പോകണം അടക്കത്തിന് ചെല്ലണം. മനസ്സിലുറപ്പിച്ചു ഞാൻ കിടന്നിട്ട് ഒരു ശ്വസ്തതയും ഇല്ല ഞാൻ കിടക്കയിൽ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു കൊണ്ടിരുന്നു. പിന്നെ അധികമൊന്നും ആലോചിച്ചില്ല. ഞാൻ ലല്ലു വിനെ വിളിച്ച് അങ്ങോട്ടേക്ക് പോകാമെന്ന് പറഞ്ഞു ,ആദ്യം അവൻ വരുന്നില്ല പോകേണ്ട കാര്യമില്ല എന്നൊക്കെ പറഞ്ഞെതങ്കിലും വിളിക്കുന്നത് ഞാനായത് കൊണ്ട് അവൻ സമ്മതിച്ചു. അവനറിയില്ലല്ലോ എൻ്റെ അവസ്ഥ. ഞാൻ വേഗം തന്നെ പല്ലു തേപ്പും കുളിയുമൊക്കെ കഴിഞ്ഞ്, അമ്മയുടെ നിർബന്ധത്തിന് 2 ദേശയും
💬 Comments
View all comments