0%

Chapter Title : 21ലെ പ്രണയം 5 [Daemon]

Author : Kambikathakal Read All Parts 288

പുള്ളി ഇന്നലെ തീർന്നു.

ഞാൻ : ആര് വക്കീലോ (ഞാൻ ഒന്ന് ഞെട്ടി)

കോൺ : മ്മ്...... ആക്സിഡൻറ്റ് ആയിരുന്നു.

ഞാൻ : എപ്പോഴായിരുന്നു സംഭവം (ഉറക്കച്ചടപ്പൊക്കെ മാറി ഞാൻ അമ്പരപ്പോടെ ചോദിച്ചു)

കോൺ : ഇന്നലെ രാത്രി 11 മണിയാകും. പുള്ളി പത്തനംതിട്ടയിൽ നിന്ന് തിരികെ വരുമ്പോഴാ സംഭവം ഒരു ലോറിയും അയൾടെ കാറും തമ്മിൽ കൂട്ടിയിടിക്കുവായിരുന്നു. പുള്ളി നല്ല ഫിറ്റ് ആയിരുന്നെന്നാ കേട്ടത്. സ്പോട്ടിൽ തന്നെ തീർന്നു. Newsൽ ഒക്കെ ഉണ്ട് നീ നോക്ക്.

ഞാൻ :മ്മ്..

" ഞാനും ഇപ്പോഴാ അറിയുന്നെ. ഏതായാലും ഇനി അവിടെ എപ്പോ പണി തുടങ്ങുമെന്ന് അറിയില്ല.ഇന്ന് നിങ്ങൾ രണ്ടാളും ലീവ് ആക്കിക്കോ നാളത്തെ കാര്യം ഞാൻ പറയാം ആഹ് ലല്ലുവിനോടും പറഞ്ഞേക്ക്.ശെരി എന്നാ " എന്നും പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു.

ഞാൻ ശെരിക്കും ഷോക്കടിച്ച പോലെ കുറച്ച് നേരം ആയാളെ പറ്റി ഓർത്തു ഇതിനിടയിൽ മായയുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു കൊണ്ടിരുന്നു. കുറച്ച് നേരം ആ ഇരുപ്പ് തുടർന്ന ശേഷം ഞാൻ ലല്ലുവിനെ ഫോൺ വിളിച്ച് കാര്യം പറഞ്ഞു.

"അമ്മാ..." ഞാൻ ആ ഇരുപ്പിൽ തന്നെ ഉറക്കെ വിളിച്ചു.

അടുക്കളയിലായിരുന്ന അമ്മ റൂമിനരികെ എന്തി വാതിലിൽ തട്ടിക്കൊണ്ട് ചോദിച്ചു "എന്താടാ  ഏഹ്....... "

" അമ്മാ ഇന്ന് പണി ഇല്ല എനിക്ക് ഫുഡ് എടുക്കണ്ട " ഞാൻ പറഞ്ഞു

"നന്നായ്...... ഇത് പറയാൻ വേണ്ടി ആയിരിക്കും നീ വിളിച്ചതെന്ന് എനിക്ക് അപ്പോഴേ തോന്നി. നീ ഇവിടെ കിടന്നോ. ഇന്ന് പണിക്ക് പോകാതെ എവിടെ തെണ്ടാൻ പോകുവാടാ നീയൊക്കെ? ആ ലല്ലുവിനും പണി ഇല്ലേടാ" എനിക്ക് ജോലിക്ക് പോകാനുള്ള ആത്മാർത്ഥത അറിയാവുന്നത് കൊണ്ട് അമ്മ കലിപ്പിച്ചായിരുന്നു ഇതൊക്കെ പറഞ്ഞത്.

'കാര്യം അറിയാതെ ഇവരിത് എന്തൊക്കെയാ പറയുന്നത്' ഞാൻ പിറുപിറുത്തു. ഉള്ളിൽ വന്ന ദേഷ്യം പുറത്ത് കാണിക്കാതെ കൈയ്യിലിരുന്ന മൊബൈലും ഇറുക്കി പിടിച്ച് കണ്ണും ഉരുട്ടി ഡോറിലേക്ക് നോക്കി കൊണ്ട് ഞാൻ ഇരുന്നു.

"ഡാ എന്താ ഞാൻ ചോദിച്ചത് നിനക്ക് കേട്ടില്ലെ" വീണ്ടും കലിപ്പിച്ച അമ്മയുടെ സ്വരം.

"ആഹ് അവനും പണി ഇല്ല" എന്നും ഉറക്കെ പറഞ്ഞ് വേഗത്തിൽ തന്നെ ഡോർ തുറന്ന് അമ്മയോട് ചോദിച്ചു " നിങ്ങൾക്ക് എന്താ രാവിലെ തന്നെ മനുഷ്യനെ ദേഷ്യം പിടിപ്പിക്കാനായിട്ട്, എനിക്കിഷ്ടമുള്ളപ്പോ പണിക്കു പോകും അത് കൊണ്ട് ഇപ്പോ എന്താ " ഞാൻ

💬 Comments

View all comments