Chapter Title : 21ലെ പ്രണയം 6 [Daemon]
ചെയ്യും
ഞാൻ : അതാണ് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടാത്തെ.
ലല്ലു’ : കാര്യങ്ങൾ എത്രയും പെട്ടന്ന് നടത്തണം.
ഞാൻ : അങ്ങനെ ചാടിക്കേറി നടത്താൻ പറ്റുന്ന കാര്യമാണോ ഇത്, പറയുന്നവർക്ക് പറയാം, ഇത്രയും കൊണ്ടെത്തിക്കാൻ പെട്ട പാട് എനിക്കേ അറിയൂ.
ലല്ലു’ : അതും ശെരിയാ. വാഴ നനയുമ്പോൾ ചീരയും നനയും എന്ന പോലെ ഞങ്ങളും
ഞാൻ : ചിലതൊക്കെ പ്ലാൻ ചെയ്യേണ്ടതുണ്ട്. ആദ്യം വിശ്വനാഥൻ്റെ 16 കഴിയട്ടെ
ലല്ലു’ :മ്
***************************************
ഉറക്കമില്ലാതെ, അങ്ങോട്ടുമിങ്ങോട്ടുമായ് തിരിഞ്ഞു കിടക്കുവാണ് മായയും മകൾ നവ്യയും. രണ്ട് പേർക്കും പരസ്പരം സംസാരിക്കണമെന്നുണ്ടെങ്കിലും അവർക്ക് ഒരു തുടക്കം കിട്ടണമായിരുന്നു. നവ്യ പതിയെ തിരിഞ്ഞു അമ്മയെ നോക്കി.
നവ്യ : അമ്മാ… അമ്മാ… സോറി
നവ്യ മായയുടെ അരയിലൂടെ മുറുകെ കെട്ടിപ്പിടിച്ച് ചേർന്ന് കിടന്നു.
നവ്യ : അമ്മ സോറി. ക്ഷമിക്ക്. ഞാൻ എന്തൊക്കെയോ പറഞ്ഞു. എന്നോട് ക്ഷമിക്ക്
മായ : ഞാനും കുറെ തല്ലിയില്ലെ നിന്നെ. മോള് അമ്മയോടും ക്ഷമിക്ക്.
മായ തൻ്റെ അരയിൽ ചുറ്റിയിരുന്ന നവ്യയുടെ കയ്യിൽ മുറുകെ പിടിച്ചു.
മായ : മോൾക്ക് അമ്മയോട് വെറുപ്പുണ്ടോ
നവ്യ : ഇല്ല അമ്മേ. എനിക്ക് മനസ്സിലാകും അമ്മയുടെ അവസ്ഥ
മായ : അമ്മയെ വെറുക്കല്ലേടാ,അമ്മയ്ക്ക് നിങ്ങളേ ഉള്ളൂ
നവ്യ : ഇല്ല അമ്മേ. അമ്മ അമലേട്ടനെ വിവാഹം കഴിക്കാൻ പോകുവാണോ?
മായ : മോളേ അത്… അവൻ
നവ്യ : നല്ലതാണ് അമ്മേ, എനിക്ക് സന്തോഷമേ ഉള്ളൂ. അമലേട്ടൻ നല്ലവനാ. വേറെ ആരെങ്കിലും ആണെങ്കിൽ അവരുടെ ആവശ്യം
💬 Comments
View all comments