30 Years Back [InnocentChild]

📝 Ongoing

👁 64352 views ❤ 135 likes 💬 10 comments

30 Years Back
Author : InnocentChild
എന്റെ ആദ്യത്തെ കഥ ആണ്. എല്ലാവരുടെയും സപ്പോട്ട് പ്രതീക്ഷിക്കുന്നു.. ഒരു ശ്രമം ആണ്. തെറ്റുകൾ പൊറുക്കുക..

ഒരു പോലീസ് സ്റ്റേഷൻ

,സാർ,

ഒരു വൃദ്ധൻ പരാതി തരാൻ വന്നിട്ടുണ്ട് അയ്യാൾ സാറിനോട് മാത്രേ  പരാതി പറയൂ എന്ന് വാശിയിലാണ്. '

' മ്മ്‌ ഞാൻ ഇപ്പോൾ വരാം'

(അൽപ്പ സമയത്തി നു ശേഷം)

' പറയൂ എന്താണ് താങ്കൾക്ക് ബോധിപ്പിക്കാൻ ഉള്ളത്?'

' സാർ, എന്റെ പേര് ജോസഫ് മൈക്കൾ

സാർ എന്റെ അയൽവീട്ടിൽ താമസിക്കുന്നത് 8 പേർ അടങ്ങിയ ഒരു കുടുംബം ആണ് രണ്ട് വൃദ്ധ ദമ്പതികൾ അവരുടെ മൂന്ന് ആൺമക്കൾ ,മൂത്ത രണ്ട് പേരുടെ ഭാര്യമാർ ,മൂത്ത മകന്റെ 7 വയസ്സ് ഉള്ള ഒരു പെൺകുട്ടി.

സാർ രണ്ട് ദിവസം ആയി ഇവരെ ആരെയും പുറത്ത് വരുന്നതോ പോകുന്നതോ ഞാനും എന്റെ ഭാര്യയും കണ്ടില്ല . എന്നാല് അവരുടെ കാർ അവിടെ ഉണ്ട് വീടിനുള്ളിൽ ലൈറ്റ് കത്തുന്നും ഉണ്ട് . മൂന്നാമത്തെ ദിവസം സംശയം തോന്നി ഞാൻ അവരുടെ വീട്ടിലേക്ക് പോയി . സാർ വീടിന്റെ മെയിൻ ഡോർ പൂട്ടിയിരുന്നില്ല. ഞാൻ അകത്ത് കയറി ഒന്നും അവിടെ കാണാൻ സാധിച്ചില്ല. എന്നാൽ ഞാൻ വീടിന്റെ രണ്ടാമത്തെ നിലയിൽ പോയി നോക്കിയപ്പോൾ. ഇപ്പൊ ആലോചിക്കുമ്പോൾ പോലും എന്റെ പെരുവിരലിൽ നിന്നും ഭയത്തിന്റെ തരിപ്പ് കയറുന്നു. സാർ അവര് 8 പേരും ഒരേപോലത്തെ വെളുത്ത വസ്ത്രം ധരിച്ച് നിര നിരയായി തൂങ്ങി മരിച്ച നിലയിൽ അവരുടെ കണ്ണുകൾ എല്ലാം തുറന്ന് ഇരിക്കായിരുന്നൂ. നാക്ക് മുഴുവൻ പുറത്ത് ചാടി.

📚 Chapters

1 published

Related Stories

💬 Comments

View all comments