Chapter Title : 4 സുന്ദരികള്‍
അവളുടെ അടുത്തേക്ക് ചേർന്നു നിന്നു. അവളുടെ ശരീരത്തിന്റെ സുഗന്ധം അവനെ ആവേശം കൊള്ളിച്ചു. ആവേശത്തോടെ വിറയ്ക്കുന്ന കൈകൾ കൊണ്ട് അവൻ അവളുടെ ചുമലുകളിൽ പിടിച്ചു. നാണിച്ചു തലതാഴ്ത്തിന്ന് അവളുടെ മുഖം അവൻ പിടിച്ചുയർത്തി. അവൾ തിളങ്ങുന്ന കണ്ണുകളോടെ അവനെ നോക്കി. അവളുടെ ശരീരവും ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. വികാരം നിയന്ത്രിക്കാനാവാതെ അവൻ അവളെ തന്റെ ശരീരത്തോട് ചേർത്തു പിടിച്ചു. അവളുടെ മൃദുലമായ ശരീരത്തിലൂടെ ആവേശത്തോടെ അവന്റെ കൈകൾ പാഞ്ഞു നടന്നു. കൈക്കുമ്പിളിൽ അവളുടെ മുഖമെടുത്തുകൊണ്ട് അവൻ അവളുടെ നെറ്റിയിലും കവിളുകളിലും ചുംബിച്ചു. വികാരം കൊണ്ട് അവളുടെ ശരീരം പൂത്തുലഞ്ഞു. അവന്റെ ദാഹിച്ചു വരണ്ട ചുണ്ടുകൾ അവളുടെ നനവുള്ള ചുണ്ടുകളോട് ചേർന്നു. പിടിച്ചു നിൽക്കാൻ കഴിയാതെ ഇരുകൈകൾ കൊണ്ടും അവൾ അവനെ ചേർത്തു പിടിച്ചു. ' മഞ്ഞ്ജു് അമ്മയുടെ വിളികേട്ട് അവൾ പെട്ടെന്ന് അവന്റെ കരവലയത്തിൽ നിന്നും മോചിതയായി. 'അമ്മ വിളിക്കുന്നു' എന്നു പറഞ്ഞു കൊണ്ട് വീട്ടിനകത്തേക്ക് വേഗം അവൾ കയറിപ്പോയി. കുറച്ചു നേരത്തേക്ക് ചലിക്കാൻ പോലും കഴിയാതെ രാജീവൻ നിന്നു. അവളുടെ ശരീരത്തിന്റെ മൃദുലത നൽകിയ സുഖം അവനെ മറ്റൊരു ലോകത്തിലേക്ക് നയിച്ചിരുന്നു. അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു അനുഭൂതി അവന്റെ മനസ്സിലും ശരീരത്തിലും നിറഞ്ഞു. തൊണ്ട വരളുന്നതു പോലെ അവനു തോന്നി. അവന് ദാഹം തോന്നി. വെള്ളം കൂടിക്കാനായി അവൻ അടുക്കളയിലേക്ക് നടന്നു. ' അമ്മായി. കുടിക്കാൻ കുറച്ചു വെള്ളം. അടുക്കളെ വാതിൽക്കൽ നിന്നുകൊണ്ട് അവൻ വിളിച്ചു പറഞ്ഞു. ' മഞ്ജു. രാജീവന് കുടിക്കാൻ കുറച്ചു വെള്ളമെടുത്ത് കൊടുക്ക്.' അമ്മ വിളിച്ചു പറഞ്ഞു. ' ശരിയമ്മേ." മഞ്ജു മറുപടി
💬 Comments
View all comments