0%

Chapter Title : 5 സുന്ദരികൾ - ഭാഗം 14

Author : kkstories Read All Parts 430

ആ കാഴ്ച ഒരു നിമിഷം ഞാൻ ആസ്വദിച്ചു നിന്നു.... ആ കാഴ്ച എന്റെ ഷഡ്ഡിക്കടിയിൽ വികാരമായി ഉണരുന്നതു ഞാൻ അറിഞ്ഞു... ഞാൻ ഉടനെ നോട്ടം പിൻവലിച്ചു വാതിൽക്കൽ നിന്നും അൽപം മാറിനിന്ന് ഉണർന്നു നിന്ന എന്റെ കുട്ടനെ ഒരു വിധത്തിൽ പിടിച്ച് ഒതുക്കി വച്ചു... പിന്നെ ഞാൻ വീണ്ടും വാതിൽക്കലെത്തി...

"ചേച്ചിയമ്മേ,.. ചോറ് താ..." ഞാൻ പറഞ്ഞു....

എന്റെ ശബ്ദം കേട്ടതും ചേച്ചിയമ്മ ഉറക്കത്തിൽ നിന്നെന്ന പോലെ ഞെട്ടിത്തരിച്ചു ചുറ്റും നോക്കി... എന്നെ കണ്ടതും വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി വച്ച് എഴുന്നേറ്റു... പിന്നെ ഡ്രസ് പിടിച്ചു നേരെയാക്കി ഇട്ടു... പിന്നെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി എന്റെ അടുത്തേക്കു വന്നു....

"നീ വന്നിട്ട് കുറേ നേരമായോ?..." ചേച്ചിയമ്മ എന്റെ ദേഹമാസകലം കണ്ണുകൾ കൊണ്ടുഴിഞ്ഞു കൊണ്ടാണ് അതു ചോദിച്ചത്....

"ഇ... ഇല്ല... ഇപ്പൊ വന്നതേ ഉള്ളൂ..." ഞാൻ അതു പറയുമ്പോൾ ചേച്ചിയമ്മയുടെ കണ്ണുകൾ എന്റെ ഉയർന്നു നിൽക്കുന്ന കുട്ടന്റെ മുഴുപ്പിൽ ഉടക്കി നിൽക്കുന്നതു ഞാൻ ശ്രദ്ധിച്ചു....

"ഉം... ഉവ്വ... നീയിരിക്ക്... ഞാൻ ചോറെടുക്കാം....." ചേച്ചിയമ്മ എന്നെ ആക്കുന്ന തരത്തിൽ ഒരു ചിരിയും ചിരിച്ച് അടുക്കളയിലേക്കു പോയി....

ആദ്യം തന്നെ ഞാൻ പോയി ടിവി ഓണാക്കി... പിന്നെ ഞാൻ എന്റെ മുറിയിൽ പോയി ജീൻസും ഷർട്ടും ഊരിക്കളഞ്ഞ് ഒരു കാവി മുണ്ടെടുത്തുടുത്തു വന്നു... പിന്നെ കൈ കഴുകി കഴിക്കാൻ ഇരുന്നു...

ചേച്ചിയമ്മ ചോറും കറികളും എടുത്തു കൊണ്ടു വന്നു വിളമ്പി തന്നു... ഇന്നത്തെ ചേച്ചിയമ്മയുടെ പെരുമാറ്റത്തിൽ എനിക്ക് എന്തോ അപാകത ഉള്ളത് പോലെ തോന്നി...

"ചേച്ചിയമ്മ കഴിച്ചോ?..." ഞാൻ ചോദിച്ചു...

💬 Comments

View all comments