Chapter Title : 5 സുന്ദരികൾ - ഭാഗം 14
കഴുകാനായി എടുക്കുന്നതിനിടയിൽ ചേച്ചിയമ്മ ചോദിച്ചു...
"ഇല്ല... ഇച്ചിരെ കഴിഞ്ഞേ പോകൂ..." ഞാൻ അതും പറഞ്ഞു സോഫയിൽ പോയിരുന്നു ടിവി കാണാൻ തുടങ്ങി...
അധികം വൈകാതെ ചേച്ചിയമ്മ പാത്രങ്ങൾ കഴുകി വച്ചു വന്നു... പിന്നെ ഞാൻ ഇരിക്കുന്ന സോഫയുടെ അങ്ങേ അറ്റത്തായി വന്നിരുന്നു ടിവി കാണാൻ തുടങ്ങി... അങ്ങനെ ഒരൽപ നേരം കടന്നു പോയി...
"ഞാൻ ഒരു കാര്യം ചോദിച്ചാൽ കൊച്ച് സത്യം പറയുവോ?...." ചേച്ചിയമ്മ എന്നോടു ചോദിച്ചു...
"അതു കാര്യം അറിഞ്ഞിട്ടു പറയാം..." കാര്യങ്ങളുടെ പോക്കിന്റെ ഏകദേശ രൂപം കിട്ടിയെങ്കിലും ഒന്നുമറിയാത്ത പോലെ ഞാൻ പറഞ്ഞു....
ചേച്ചിയമ്മ എന്റെ അടുത്തേക്ക് അൽപം കൂടി ചേർന്നിരുന്നു... പിന്നെ എന്റെ വലംകൈ എടുത്ത് ചേച്ചിയമ്മയുടെ മടിയിൽ വലംകൈക്കുള്ളിലായി വച്ചു... പിന്നെ ഇടതു കൈയുടെ ചൂണ്ടു വിരൽ കൊണ്ട് എന്റെ വിരലുകളിൽ ചിത്രം വരയ്ക്കാൻ തുടങ്ങി...
"കണ്ണാ,,, മോന് ഇഷ്ടമാണോ ചേച്ചിയെ?..." ചേച്ചിയമ്മ ചോദിച്ചു...
"അത്... പിന്നെ... ഒരു ചേച്ചിയോടുള്ള സ്നേഹവും അമ്മയോടുള്ള ബഹുമാനവും എന്നും എനിക്ക് ചേച്ചിയമ്മയോട് ഉണ്ടാവും..." ഞാൻ പറഞ്ഞു.....
ചേച്ചിയമ്മ ഒന്നും മിണ്ടിയില്ല.... എന്റെ അടുത്തേക്ക് അൽപം കൂടി ചേർന്നിരുന്നു... ഇരുകൈകൾ കൊണ്ടും എന്റെ മുഖം ചേർത്ത് പിടിച്ചു.. പിന്നെ ആ തൊണ്ടിപ്പഴം തോറ്റു പോകുന്ന തേനധരങ്ങൾ എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു...
ആ തേനിതളുകളുടെ നനുത്ത സ്പർശം ഒരു നിമിഷം ഞാൻ ആസ്വദിച്ചുവെങ്കിലും ഉടൻ തന്നെ ഞാൻ പരിസര ബോധം വീണ്ടെടുത്തു... ഞാൻ ചേച്ചിയമ്മയെ തള്ളി മാറ്റി... ചേച്ചിയമ്മയുടെ കൈകൾ തട്ടി മാറ്റി....
"എന്നതാ ചേച്ചിയമ്മേ ഈ കാണിക്കുന്നേ?..." ഞാൻ ഒരൽപം ദേഷ്യത്തിലാണ് അതു ചോദിച്ചത്...
💬 Comments
View all comments