0%

Chapter Title : A trapped family Part 13 [Tory]

Author : Troy Read All Parts 6.3K

'' ''
ബ്രിസ്റ്റോ ബംഗ്ലാവിൽ ഞാൻ പഠിപ്പിച്ച അടുക്കും ചിട്ടയും തെറ്റിക്കാൻ തുടങ്ങിയോ എന്ന നോട്ടമായിരുന്നു ജെസിയാൻറിയുടെ മുഖത്ത് ....
"അത് മനസ്സിലാക്കിയ ഞങ്ങൾ അടുക്കും ചിട്ടയോടെയും വരിവരിയായി വാനിൽ നിന്ന് പുറത്തിറങ്ങി '' ''
ഞങ്ങൾ വീട് തുറക്കാൻ നോക്കിയപ്പോഴേക്കും അകത്തു നിന്ന് സെൽവം ഇറങ്ങി വന്നു....
ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല എന്റെ പഴയ ഊഹം ശരിയായിരുന്നെന്ന് എന്റെ മനസ്സ് മന്ത്രിച്ചു
ഇവർ ഈ കൊച്ചിയിൽ ഇനിയും ഞങ്ങളെ വച്ച് പലതും നേടിയെടുക്കാനുള്ള പരിപാടിയാണെന്ന് എനിക്ക് മനസ്സിലായി '''
ശെൽവം നേരത്തെ എത്തിയിരുന്നു....ആ വീടിനകം ഞങ്ങളുടെ വീട് ഞങ്ങൾക്ക് പോലും പരിചയമില്ലാത്ത പോലെ തോന്നി.... റൂം മുഴുവൻ പുതിയ രീതിയിൽ ഒരുക്കിയിരിക്കുന്നു....പുതിയ കോലത്തിൽ....ഫർണിച്ചർ എല്ലാം മറ്റു പലരീതിയിൽ ക്രമീകരിച്ചിരിക്കുന്നു.... വീടിനകത്തു മറ്റാരൊക്കെയോ വന്നു സാദനങ്ങൾ പുനഃക്രമീകരിച്ചിരിക്കുന്നു.... ഞങ്ങൾ ഇട്ടിരുന്ന പോലെ അല്ലാ ഇപ്പോ വീടിനകം കിടക്കുന്നത് ... ആഴ്ചകളോളം ഞങ്ങൾ മാറി നിന്നപ്പോൾ ഇവരുടെ ഗാങ്ങിൽ പെട്ട ഏതോ ആളുകൾ എല്ലാം മാറ്റിയിരിക്കുന്നു...വീട് നല്ല വൃത്തിയിലും വെടുപ്പിലും ഇട്ടിട്ടുണ്ട്....പക്ഷെ എല്ലാം മാറ്റിയിരിക്കുന്നു...ഇന്റീരിയർ ചെറുതായി മാറ്റിയിരിക്കുന്നു...മമ്മി ക്കും ഷിപ്‌നാ ചേച്ചിക്കും അരിശം വന്നു....നാട്ടിൽ എത്തിയ ഹുങ്ക് അവർ ചെറുതായിട്ടൊന്ന് എടുത്ത് തുടങ്ങിയിരുന്നു....അവർ ജെസ്സി മാഡത്തിനോട് കയർക്കാൻ തുടങ്ങിയപ്പോഴേക്കും ജെസ്സി ആന്റി മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു..... അകത്തു നിന്ന് അപ്പോഴേക്കും പുതിയ ഒരാൾ കയറി വന്നു.... അയാളെ കണ്ടതും ഞങ്ങൾ ഞെട്ടി... അതുവരെ കണ്ടു പരിചയമില്ലാത്ത ഫുൾ വെള്ള നരകയറിയ മുടിയുള്ള ഒരാൾ...ഒരു വശളൻ ചിരി ചിരിച്ചു കൊണ്ട് മുകളിലത്തെ ഞങ്ങളുടെ റൂം ഇൽ നിന്നും സ്റ്റെപ്

💬 Comments

View all comments