Chapter Title : ആ മഴ തോർന്നപ്പോൾ [Gibin]
കിട്ടുമ്പോൾ വീട്ടിൽ വന്നു നിക്കും. ആദ്യമൊക്കെ മിണ്ടാട്ടം കുറവായിരുന്നു. എന്നാൽ പതുക്കെ പതുക്കെ അവൾ എന്റെ ഏറ്റവും അടുത്ത ഒരാൾ ആയി മാറി. അവൾ കുവൈറ്റിൽ തന്റെ സീനിയർ ആയി പഠിച്ച ഒരാളുമായി ഇഷ്ടത്തിൽ ആണ്. ആള് ഇപ്പോൾ കാനഡയിൽ ജോലി ചെയുന്നു. ആളെ പറ്റിയും എന്നോട് പറഞ്ഞിട്ടുണ്ട്. അവന്റെ പേര് ഷാരോൺ എന്നാണ്. ഷാരോൺ ഇടക്ക് എന്നെയും വിളിച്ചു സംസാരിക്കാറുണ്ട്. അങ്ങനെ ഞങ്ങൾ എല്ലാവരും നല്ല രീതിയിൽ മുൻപോട്ട് പോകുന്നു. ഇപ്പോൾ അവൾ മാസത്തിൽ ഒരിക്കൽ ഒക്കെ വീട്ടിൽ വരൂ. ഒത്തിരി പഠിക്കാൻ ഉണ്ട് അവൾക്ക്. ഇപ്പോൾ 2 മാസം കഴിഞ്ഞു വരുന്ന വരവാണ്. അതുകൊണ്ട് തന്നെ രാത്രി 7 ആയപ്പോളേക്കും കട കൂട്ടുകാരനെ ഏൽപ്പിച്ചു ഞാൻ വീട്ടിൽ എത്തി. അവളെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. കുറെ സംസാരിച്ചു. പിന്നെ അവൾ റൂമിൽ കേറി. ഞാനും നേരത്തെ കിടന്നു. രാവിലെ യാത്ര ഉള്ളതുകൊണ്ട് കുളിച്ചിട്ട് നേരത്തെ കേറി കിടന്നു.
അമ്മ ആണ് വിളിച്ചു ഉണർത്തിയത്. സമയം നോക്കി, 5 മണി.
9നു ആണ് അവൾക് എക്സാം. ഞാൻ ചാടി എഴുന്നേറ്റു, പല്ല് തേപ്പും കുളിയും എല്ലാം പാസ്സ് ആക്കി ഇറങ്ങിയപ്പോൾ സമയം 5:30.
പെട്ടെന്ന് ഡ്രസ്സ് ഇട്ട് പുറത്തിറങ്ങി. അനു റെഡിയായി നിൽപ്പുണ്ട്. ചുരിദാർ ആയിരുന്നു വേഷം. ഞാൻ ബൈക്ക് എടുത്തു. അവളും പുറകിൽ ചാടി കയറി. പോകുന്ന വഴി ഞാൻ കുറെ സംസാരിച്ചു, അവൾ ചിലതിനു ഉത്തരം നൽകി. ചിലപ്പോൾ മിണ്ടാതെ ഇരുന്നു. പരീക്ഷ ടെൻഷൻ ഉള്ളത്കൊണ്ട് ആകും എന്ന് ഞാൻ മനസ്സിൽ
💬 Comments
View all comments