Chapter Title : ആ മഴ തോർന്നപ്പോൾ [Gibin]
ചോദിച്ചു. " നീ എന്റെ ചാറ്റ് കണ്ടു അല്ലെ? " അവൾക് കാര്യം മനസിലായി. ഇനി മറയ്ക്കണ്ട. "ഉം" വീണ്ടും മൗനം. എന്നാൽ ഒത്തിരി നേരം അതുണ്ടായില്ല. ഞാൻ പറഞ്ഞു. " നിന്നോട് ഇതുവരെ മോശം ആയിട്ട് പെരുമാറിയിട്ടില്ല. എന്റെ എല്ലാം ഷെയർ ചെയ്യാൻ ഉള്ള ഒരാൾ ആയി ആണ് ഞാൻ നിന്നെ കണ്ടത്. എന്നിട്ടും അവനു എന്നോട് ഇങ്ങനെ തോന്നാൻ ഞാൻ എന്ത് തെറ്റാ ചെയ്തത് എന്ന് എനിക്ക് അറിയില്ല. " അവൾ ചോറിൽ നോക്കികൊണ്ട് പറഞ്ഞു. "നീയോ അവനോ തെറ്റ് ചെയ്തില്ല. ചെയ്തത് ഞാനാ." "മനസിലായില്ല " ഒരു ശ്വാസം എടുത്തിട്ട് അവൾ പറഞ്ഞു തുടങ്ങി. "അവനും ഞാനും നന്നായിട്ട് പ്രേമിച്ചിരുന്ന സമയം എന്റെ കോളേജിൽ പഠിക്കുന്ന സീനിയർ എന്നോട് നൈറ്റ് ചാറ്റിൽ മോശം ആയി സംസാരിച്ചു. ആദ്യം ഞാൻ മിണ്ടിയില്ല. എന്നാൽ ഒരു നാശം പിടിച്ച രാത്രി എനിക്ക് മൂഡ് തോന്നി അയാളോട് ഞാനും സംസാരിച്ചു. എന്റെ ഫോട്ടോ ചോദിച്ചപ്പോൾ അറിയാതെ ഞാനും കൊടുക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം അവൻ പിറ്റേദിവസം അറിഞ്ഞു. ഞാനും ചെയ്ത തെറ്റിന് കാലു പിടിച്ചു മാപ്പ് പറഞ്ഞു. എന്നെ കുറെ തെറി പറഞ്ഞു. എന്നിട്ട് അവൻ ക്ഷമിച്ചു. എന്നാൽ അതിനു ശേഷം അവൻ ഒരിക്കലും പഴയ പോലെ ആയില്ല. എല്ലാത്തിനും സംശയം ആയി. ആണുങ്ങൾ ആയിട്ട് മിണ്ടാൻ കൂടെ എനിക്ക് പറ്റാതെ ആയി. അതിപ്പോ ക്ലാസ്സ്മേറ്റ് ആണേലും സർ ആണേലും കസിൻ ആണേലും അവനു സംശയമാ. എന്നാൽ എനിക്ക് ഒന്നും മിണ്ടാൻ പറ്റില്ല. കാരണം തെറ്റ് ചെയ്തത്
💬 Comments
View all comments