Chapter Title : ആദം - വർത്തമാന കാലത്തിൻ്റെ തുടക്കം [അജ്ഞാത ഗുഹൻ]
നിൽക്കുന്നു ഒരു ചുരിദാറും ഇട്ട് നമ്മുടെ ഇന്ദു...ആഹാ തേടിയ വള്ളി തേടി വന്ന് കാലിൽ ചുറ്റിയല്ലോ എൻ്റെ നാഥാ...

- അല്ല ആരിത് ഇന്ദു ചേച്ചിയോ... ഇതെന്താ ഈ വേഷത്തിൽ....
- അല്ലടാ ഞാൻ 24 മണിക്കൂറും വെള്ളയും വെള്ളയും ഇട്ട് നടക്കാം...എൻ്റെ കെട്ടിയോൻ ചത്തിട്ടൊന്നും ഇല്ല കേട്ടോ..
- എൻ്റെ പൊന്ന് പെണ്ണുമ്പുള്ളേ നിങ്ങളെ ഞാൻ ഈ യൂണിഫോറത്തിൽ അല്ലെ കണ്ടിട്ടുള്ളൂ അത് കൊണ്ട് പറഞ്ഞ് പോയതാനെ
പറഞ്ഞ് കഴിഞ്ഞപ്പോളാണ് വായിൽ നിന്ന് വീണ അബദ്ധം മനസ്സിൽ വന്നത്
ലോകത്ത് ഒരു പെണ്ണുംപിള്ളക്കും "പെണ്ണുംപിള്ള" എന്ന വാക്ക് ഇഷ്ടം അല്ല എന്നുള്ള സത്യം...
ഇന്ദുവിൽ നിന്നും ഒരു പൊട്ടി തെറി പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് ഇന്ദു അത് നിസ്സാരമായി ചിരിച്ച് വിടുക ആണ് ചെയ്തത്...
- ആടാ ഞങ്ങൾ നഴ്സുമാരുടെ അവസ്ഥ അതായി പോയി... ഒന്ന് വൃത്തിക്കും മെനക്കും ഒക്കെ പുറത്ത് പോയ കാലം മറന്നു...12 മണിക്കൂറും ആശുപത്രിയിൽ തന്നെ ചടച്ച് ഇരുന്ന് ഇരുന്ന് വേര് ഇറങ്ങി പോയെന്നാ തോന്നുന്നേ
- അയ്യൊടാ ,അല്ലേലും നിങ്ങൾ സുന്ദരികൾക്ക് ഒക്കെ അങ്ങനാ...നമ്മളെ പോലെ പാവപ്പെട്ടവർക്ക് ഒക്കെ എന്ത്
- ഡെ ഡെ ഡെ.... ഊതല്ലെ ഊതലെ... ന്നാ ഞാൻ പോട്ടെ,എൻ്റെ സങ്കട പുരാണം, പറഞ്ഞ് നിന്നെ ഞാൻ പിടിച്ച് വെക്കുന്നില്ല റ്റാറ്റാ ...
കുടിച്ചോണ്ട് ഇരുന്ന ചായ ഒറ്റ ശ്വാസത്തിന് ഉള്ളിൽ കയറ്റി എങ്ങനെയും അവളെ തടഞ്ഞ് നിർത്താൻ പോവുകാരുന്ന എന്നെ വീണ്ടും ഞെട്ടിച്ച് കൊണ്ട് അവള് തിരിഞ്ഞ് നിന്നു...
- ടാ ഇത് നിൻ്റെ
💬 Comments
View all comments