ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]

📝 Ongoing

👁 111.3K views ❤ 240 likes 💬 78 comments

ആദി – ദി ടൈം ട്രാവലർ 2
Aadhi The Time Traveller Part 2 | Author : Chanakyan
[ Parevious Part ]

(ഇതുവരെ)

“എന്റെ പേര് ആദി ശങ്കർ. ഞാൻ ഇവിടെ ഫിസിക്സ്‌ ടീച്ചർ ആണ്.

“ഗുഡ്. ഞാൻ വാസുകി. ഒരു ജേർണലിസ്റ് ആണ് കേട്ടോ . ”

വാസുകി അവനു നേരെ കൈ നീട്ടി. അത് കണ്ടതും അല്പം വിറയലോടെ അവൻ അവൾക്ക് നേരെ കൈ നീട്ടി.

“രാവിലെ രണ്ടെണ്ണം അടിക്കാത്തോണ്ടാവും ഈ വിറയൽ അല്ലേ ? ”

അവന്റെ കയ്യിലെ വിറയൽ അനുഭവിച്ചറിഞ്ഞതും വാസുകി അവനെ കള്ള ചിരിയോടെ നോക്കി.

ആദി ഒന്നും മനസ്സിലാകാത്ത പോലെ അവളെ തുറിച്ചു നോക്കി.

“ഹോ നിങ്ങൾ അസ്സൽ ഒരു നിഷ്കു ആണല്ലേ മാഷേ? ഈ ആറ്റിറ്റ്യൂഡ് കണ്ടിട്ട് എനിക്ക് അങ്ങനാ തോന്നുന്നേ ”

ഞാൻ നിഷ്കു ഒന്നുമല്ല. ഞാൻ പൊതുവെ ഇങ്ങനാ”

ആദി എങ്ങനൊക്കെയോ മറുപടി പറഞ്ഞു.

അവനു അവളെ എങ്ങനെങ്കിലും അവിടുന്ന് പറഞ്ഞു വിടണമെന്നുണ്ടായിരുന്നു. കാരണം ഒരു പെൺകുട്ടിയുമായി സംസാരിച്ചു നിൽക്കുന്നത് കണ്ടാൽ സ്റ്റാഫ്‌ റൂമിൽ അതൊരു  ടോക്ക് ആകുമോ എന്ന് അവൻ ഭയന്നിരുന്നു.

അപ്പോഴാണ് സ്കൂൾ കോംബൗണ്ടിൽ ഉള്ള വിപുലമായ പച്ചക്കറി തോട്ടം അവളുടെ ശ്രദ്ധയിൽ പെട്ടത്. അവൾ അത് സാകൂതം നോക്കി.

പല തരം പച്ചക്കറികൾ അവിടെ കൃഷി ചെയ്ത് വിളയിച്ചിരുന്നു. കൂടാതെ ഔഷധ ചെടികളും കറിവേപ്പും മറ്റും സമൃദ്ധമായി അവിടെ ഉണ്ടായിരുന്നു.

“ഇത് കൊള്ളാല്ലോ ഈ തോട്ടം. ഇതാരുടെ വകയാ? ”

പച്ചക്കറി തോട്ടത്തിൽ നിന്നും കണ്ണുകളെടുത്ത് വാസുകി ചോദിച്ചു.

“എന്റെ

📚 Chapters

1 published

Related Stories

💬 Comments

View all comments