Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ [തുണ്ടത്തു എഴുത്തച്ഛൻ]
വിലസ്സു! പോളിസ്റ്റർ ലുങ്കിയും, റോത്തമൻസ് സിഗരറ്റും, നിഡോ പാൽപ്പൊടിയും... അവസാനം ആ പാവം കൊച്ചു അന്യ നാട്ടിൽ ഏതോ അറബിയുടെ കൈക്കു തീർന്നു.. ഗദ്ദാമ ആണ് അങ്ങനെ ആണ് ഇങ്ങനെ ആണ് എന്ന് സകലതും ഗൾഫിൽ നിന്നും വന്ന അസീം ഇക്ക പറഞ്ഞു മനസ്സിലാക്കാൻ നോക്കിയിട്ടും അത്യാഗ്രഹം കാരണം അയാള് നിർബന്ധിച്ചു വിട്ടു..
അതിമോഹം കാരണം നഷ്ടപ്പെട്ടത് സ്വന്തം മകളെ. അതോടെ അങ്ങേരുടെ പിരിയും വെട്ടി... ഫുൾ ടൈം , 'ഊ, ഊ' മോന്തല് മാത്രം.
ആയിടയ്ക്കാണ് വാഴക്കുല കച്ചവടത്തിന് ഒരു തിരുവനന്തുപുരത്തുകാരൻ നസ്രാണി വന്നു പെട്ടത്. പതിഞ്ഞ സ്വരത്തിൽ സംസാരിച്ചിരുന്ന, എപ്പോളും മുഖത്ത് ഒരു പുഞ്ചിരി ഉള്ള, അയാളെ എന്തൊക്കെയോ അറിയാത്ത കാരണങ്ങൾ കൊണ്ട് എല്ലാര്ക്കും വെല്യ ഇഷ്ടമാരുന്നു. കച്ചവടത്തിൽ കള്ളത്തരം കാണിക്കാത്തത് കൊണ്ട് അയാള് സ്വസ്ഥമായി ജീവിച്ചു പോന്നു. അയാളുടെ എർത് ആയിട്ട് ഈ നായര് കൂടി പറ്റി. അയാളെ കൊണ്ട് നടന്നു കുടിപ്പിച്ചു അയാൾ നേരും നെറിയും കളയാതെ കഷ്ടപ്പെട്ട് സമ്പാദിച്ച കാശെല്ലാം കാലിയാക്കി. പാവം അച്ചായൻ ന്യൂമോണിയ വന്നു മരിച്ചപ്പോൾ, അങ്ങേർക്കു മിച്ചം സമ്പാദ്യം ഉണ്ടാരുന്നത് പ്രീഡിഗ്രി കഴിഞ്ഞു രണ്ടു വർഷമായി വീട്ടിൽ ഇരുന്ന ഒരേയൊരു മകളെ കെട്ടിച്ചു വിടാൻ നീക്കി വെച്ചിരുന്ന ഒരു ഫിക്സഡ് ഡിപ്പോസിറ്റ് മാത്രം ആരുന്നു. അങ്ങേരുടെ ഭാര്യ ആന്റി ജീവിക്കാൻ നിവർത്തി ഇല്ലാതെ ആ കാശെടുത്തു ഒരു തയ്യൽക്കട ഇട്ടു. മോളെ കെട്ടിച്ചു വിടാൻ നിവർത്തി ഇല്ലാന്ന് കണ്ടപ്പോ മഠത്തിൽ അയക്കണമെന്ന് വരെ ഓർത്തു. പക്ഷെ ‘മാലാഖ’ തയ്ച്ച ബ്ലൗസ് മേടിക്കാൻ വന്ന കോച്ചുമാളിയേക്കൽ വീട്ടിലെ
💬 Comments
View all comments