Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ [തുണ്ടത്തു എഴുത്തച്ഛൻ]
നിർബന്ധിച്ചു ചേച്ചിയുടെ പഠിപ്പു നിർത്തി. അതിന് ശേഷം ചേച്ചി അച്ഛന്റെ നിർബന്ധം അനുസരിച്ചു കുടുംബത്തിൽ നില നിന്നിരുന്ന ആചാരങ്ങൾ അനുസരിച്ചു ജീവിക്കാനും തുടങ്ങി.
ചുട്ടൻ മൂപ്പൻ ശേഖരന്റെ അകന്ന ബന്ധത്തിലുള്ള ഒരാളാണ്. ഒരു അറുപതു വയസ്സെങ്കിലും ഉണ്ടാവും. കരിംപന കുന്നിന്റെ അപ്പുറത്തു വശത്തു അവരുടെ ഒരു കുടുംബക്കാവിൻറെ 'ഇൻചാർജ്' അദ്ദേഹമായിരുന്നു. എട്ടാം ക്ലാസിലെ അവധിക്കു ഒരു ദിവസം അവന്റെ കൂടെ അവിടെയൊരു പൂജ കാണാൻ ഞാനും പോയി. അച്ഛന്റെ ഓർഡർ കാരണം മറ്റു സമുദായങ്ങളിലോ ജാതികളിലോ ഉള്ള ആൾക്കാരുടെ ചടങ്ങുകളിൽ പങ്കെടുക്കുക എന്നത് കടുത്ത ആചാര ലംഘനം ആയിരുന്നു. എങ്കിലും ഒഴിച്ച് കൂടാത്ത സാഹചര്യങ്ങളിൽ അച്ഛൻ പോകാറുമുണ്ടായിരുന്നു. ആ വാശിപ്പുറത്താണ് ശേഖരന്റെ കൂട്ടത്തിൽ ഉള്ളവരുടെ പൂജയിൽ സംബന്ധിക്കാൻ എനിക്ക് താല്പര്യം തോന്നിയത്.
അവരുടെ കാവിനുള്ളിൽ ചുവപ്പും കറുപ്പും പച്ചയും മാത്രമേ കാണാൻ ഉള്ളായിരുന്നു. കർമ്മികൾ എല്ലാം കറുപ്പ് വേഷം. മൂപ്പൻ ചുവപ്പു വേഷം. വിഗ്രഹങ്ങൾക്ക് പകരം കല്ലുകൾ ആയിരുന്നു. അവയിലെല്ലാം ചുവന്ന തുണി ആണ് ഉടയാടയ്ക്കു പകരം. അക്ഷതവും ഹോമകുണ്ഡവും ഇല്ല. ആർക്കും പൂണുനൂലുകളുമില്ല. പൂക്കളെല്ലാം ചുവപ്പു നിറം.കുമ്പളങ്ങയ്ക് പകരം ജീവനുള്ള ബലിമൃഗങ്ങൾ. ശേഖരന്റെ നിർദ്ദേശം അനുസരിച്ചു ഞാൻ കയ്യും കൂപ്പി അവിടെ നിന്നു. അൽപനേരം കഴിഞ്ഞപ്പോൾ മൂപ്പൻ ഒരു വാളും കയ്യിൽ പിടിച്ചു ഉറഞ്ഞു തുള്ളാൻ തുടങ്ങി. കുപ്പിയിൽ വെച്ചിരുന്ന വെള്ളമെടുത്തു വീണ്ടും വീണ്ടും കുടിച്ചു കൊണ്ട് തുള്ളുന്നത് കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത് അത് വെള്ളം അല്ല ചാരായം ആണെന്ന്. തുള്ളലിന്റെ പാരമ്യം എത്തിയപ്പോൾ ബലിമൃഗങ്ങളെ അവിടെ വെച്ച് തന്നെ അറുത്തു രക്തം കല്ലുകളിൽ അഭിഷേകം
💬 Comments
View all comments