Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ [തുണ്ടത്തു എഴുത്തച്ഛൻ]
പേര്?"
"ആദിത്യൻ.. ആദിയെന്നു കൂട്ടുകാരൊക്കെ വിളിക്കും. ഇവൻ മാത്രം എത്ര പറഞ്ഞാലും തംബ്രാ എന്നേ വിളിക്കു.."
"ഹ ഹ ഹ .. അത് കാര്യമാക്കണ്ട കുഞ്ഞേ, നിങ്ങളുടെ ഒക്കെ ഇടയിൽ കുഞ്ഞിനെ പോലെ ഉള്ളവര് കുറവാ, അതിന്റെ സ്നേഹം കൊണ്ട് വിളിക്കുന്നതാ. വെല്യതമ്പ്രാൻ അദ്ദേഹത്തിന് കാർത്തികയും അഷ്ടമിയും ചേർന്ന നാളിൽ ഒരു ആൺകുട്ടി പിറന്നു എന്ന് പറഞ്ഞു കേട്ടപ്പോൾ മുതൽക്കേ ഈ മിടുക്കനെ ഒന്ന് കാണാൻ ഉള്ള ആഗ്രഹം ഉണ്ടായിരുന്നു. ഇത്ര വേഗം സാധിക്കുമെന്ന് കരുതിയില്ല. ഞങ്ങളൊക്കെ പറയുന്നത് കുഞ്ഞിന് വിശ്വാസം വരുമൊന്നു അറിയില്ല. എങ്കിലും പറയാം"
എനിക്ക് ഉത്സാഹം കൂടി.
"കുഞ്ഞിന്റെ കുടുംബക്കാർക് ദൂരത്തു പോകുമ്പോൾ അകമ്പടി പോകുന്ന ഒരു പതിവുണ്ടായിരുന്നു ഞങ്ങളുടെ ഇടയിലെ ചില ആളുകൾക്ക്. ആദ്യ കാലത്തൊക്കെ, മന്ത്രതന്ത്രാദി കാര്യങ്ങൾക്ക് നിങ്ങളുടെ കുടുംബത്തിൽ നിന്നും ദൂരേക്ക് ആരെങ്കിലും ഒക്കെ പോവുകയുള്ളായിരുന്നു. അന്ന് അവര് പറഞ്ഞു തന്ന ചിലതൊക്കെ ഞങ്ങളുടെ ഇടയിലെ ആൾകാർ പഠിച്ചെടുത്തു. പക്ഷെ ഉച്ചാരണ ശുദ്ധി ഇല്ലാതിരുന്നതു കൊണ്ട് വെളിപ്പെട്ടതെല്ലാം ചാത്തനും ചുടലഭദ്രകാളിയും ചാമുണ്ഡിയും ഒക്കെയായിരുന്നു. കാലം കുറച്ചു കഴിഞ്ഞപ്പോൾ നിങ്ങളുടെ കുടുംബക്കാര് മന്ത്രം എല്ലാം അങ്ങ് നിറുത്തി, കുറച്ചു തന്ത്രം ഒക്കെ ആയി അങ്ങ് കൂടി.. ഹ ഹ ഹ. കുഞ്ഞിന് മനസ്സിലായോ എന്തോ?"
ഞാൻ മനസ്സിലായി എന്ന അർത്ഥത്തിൽ പുഞ്ചിരിയോടെ തലയാട്ടി.
"ആ എന്നിട്ടുണ്ടല്ലോ, ഞങ്ങൾ ചില ആൾക്കാര് പൂജയും മന്ത്രവും ഒക്കെ ആയിട്ട് അങ്ങ് കൂടിയപ്പോൾ കുറച്ചു കഴിവുകളൊക്കെ കൂടെ കിട്ടി. അതിലൊന്നായിരുന്നു ദേവിയുടെ കടാക്ഷം. ആരെ കണ്ടാലും അവരെ കുറിച്ച ഉള്ളത് അപ്പോൾ തന്നെ ഭഗവതി
💬 Comments
View all comments